
...

കമ്പ്യുട്ടറുകൾക്ക് തകരാറുകൾ...
കമ്പ്യുട്ടറുകൾക്ക് തകരാറുകൾ സൃഷ്ടിക്കുകയും സിസ്റ്റം ക്രാഷുകൾ ഉണ്ടാക്കുകയും
ചെയ്യുന്ന പ്രോഗ്രാമുകളെ പൊതുവായി മാൽവെയറുകൾ(malware) എന്നു പറയാം. കമ്പ്യൂട്ടർ ഉപയോഗിക്കുന്ന അളിന്റെ
അറിവില്ലാതെ കമ്പ്യുട്ട്ർ സിസ്റ്റെം തകറാലിലാക്കാൻ വേണ്ടി തയ്യാറാക്കിയ സോഫ്റ്റ്
വെയറുകളാണൂ മാൽവെയറുകൾ.
വെബ്രൌസറുകളുടെ
നിയന്ത്രണം ഏറ്റെടുത്ത് തെറ്റായ സേർച്ചിംഗ് നടത്തിക്കുക, പോപ് അപ് പരസ്യങ്ങൾ പ്രദർശിപ്പിക്കുക, ഉപയോക്താവിന്റെ ബ്രൌസിംഗ് പ്രവണത ചോർത്തുക എന്നിവയും
മാൽവെയറുകളെ കൊണ്ടുള്ള ദോഷങ്ങളാണു. തന്മൂലം കമ്പ്യൂട്ടറിന്റെ പ്രവർത്തനം മന്ദഗതിയിലാകുന്നു. മിക്കവാറും മാൽവെയറുകൾ
കമ്പ്യൂട്ടറിൽ നിന്ന് നീക്കം ചെയ്താലും സ്വയം ഇൻസ്റ്റാൾ ചെയ്യാൻ കഴിവുള്ളവയാണ്.
മാൽവെയറുകൾ
പല തരം
---------------------------------------
സ്വയം
പെരുകാൻ കഴിവുള്ളതും കംപ്യുട്ടറിനെ പ്രതികൂലമായി ബാധിക്കുകയും ചെയ്യുന്ന
കംപ്യുട്ടർ പ്രോഗ്രാമുകളാണു വൈറസ്. പ്രധാനമയും ഇന്റെർനെറ്റ് വഴിയോ അണു വൈരുസ്
വ്യാപിക്കുക.
സ്വയം
പെരുകുന്ന കംപ്യുട്ടർ പ്രോഗ്രാമുകളാണു വേമുകൾ.നെറ്റ് വർക്ക് വഴിയാണു ഇവ
വ്യാപിക്കുന്നത്.സ്വയം റൺ ചെയ്യാം എന്നതാണൂ വൈറസിൽ നിന്നു ഇവക്ക് ഉള്ള വ്യത്യാസം..ഇവ
കൂടുതലായും നെറ്റ് വർക്കിന്റെ ബാൻഡ് വിഡ്ത് അപഹരിക്കുക എന്ന ദ്രോഹമാണു ചെയ്യാറു.
ട്രോജൻ
ഹോഴ്സ് എന്നത് സ്വയം പെരുകാത്ത മാൽവെയറുകളാണു.യൂസെർക്ക് ആവശ്യമായ കാര്യങ്ങളാണു
ചെയ്യുന്നത് എന്നു തോന്നിപ്പിച്ചുകൊണ്ട് കംപ്യുട്ടറിലേക്ക് കടന്നു കയറ്റത്തിനു വഴി
ഉണ്ടാക്കുകയാണു ഇവയുടെ ജോലി.ഹാക്കർമാർ കംപ്യുട്ടറിലേക്ക് റിമോട്ട് അക്സസ്സിനു
വേണ്ടി ആണു ഇവയെ ഉപയോഗിക്കുന്നത്.
അറ്റാക്കറുടെ
ആക്രമണം മറച്ച് വെക്കനാണു ഇവ ഉപയോഗിക്കുക.മാൽവെയർ കണ്ടെത്തുകയും തുരത്തുകയും
ചെയ്താൽ അറ്റാക്കറുടെ ജോലി ഫലമില്ലാതാവും ഇത് ഉണ്ടാകാതിരിക്കാൻ റൂട്ട്കിറ്റ്സ് ഉപയോഗിക്കുന്നു.
സൈബർ
കുറ്റ ക്രുത്യങ്ങൾക്കാണു ഇത്തരം മാൽവെയർ ഉപയോഗിക്കുന്നത്.ഐഡന്റിറ്റി മൊഷണമാണു ഇതിൽ
കൂടുതലും സംഭവിക്കുന്നത്.യൂസറുടെ ഓൺലൈൻ അക്കൗണ്ടുകളും സാംബത്തിക ഇടപാടുകളുടെ
രേഖകളും മറ്റും ഉപയോഗിച്ച് തിരിമറികൾ നടത്തുകയാണു ഇവരുടെ ജോലി..
ഒരാളുടെ
കമ്പ്യൂട്ടറിൽ നിന്ന് കൊണ്ട് അതിലെ പ്രവർത്തന വിവരങ്ങൾ മറ്റൊരു സ്ഥലത്തേക്ക്
എത്തിച്ചുകൊടുക്കുന്ന ചാര പ്രോഗ്രാമുകളാണ് സ്പൈവെയറുകൾ. ബ്രൌസിംഗ്, യൂസർ നാമങ്ങൾ, പാസ്‌വേഡുകൾ, ഇമെയിൽക്ലയന്റ് സോഫ്റ്റ്‌വെയറുകളിലെ ഇമെയിൽ അഡ്രസ്സുകൾ എന്നിവയാണ് സ്പൈവെയറുകൾ
കൈമാറ്റം ചെയ്യുന്ന വിവരങ്ങൾ.
ഹോം
പേജ്, സെർച്ച് പേജ്, സെർച്ച് ബാർ തുടങ്ങിയ
ബ്രൌസിംഗ് സോഫ്റ്റ്‌വെയറിന്റെ വിവിധ ഘടകങ്ങളുടെ നിയന്ത്രണം ഏറ്റെടുക്കുന്ന
മാൽവെയറുകളാണ് ഹൈജാക്കറുകൾ. തെറ്റായ വെബ്സൈറ്റുകളിലേക്കോ സെർച്ച് റിസൾട്ടുകളിലേക്കോ
വഴി തിരിച്ചു വിടുകയാണ് ഇത്തരം മാൽവെയറുകൾ ചെയ്യുന്നത്.
ടൂൾബാറുകൾ
ഉപദ്രവകാരികളാണെന്ന് തറപ്പിച്ച് പറയാൻ സാധ്യമല്ല. പലപ്പോഴും ഇവ സെർച്ചിംഗ്
എളുപ്പമാക്കുന്നതിനായി ബ്രൌസറിൽ കൂട്ടിചേർക്കുന്ന പ്രോഗ്രാമുകളാണ്. ഗൂഗിൾ, യാഹൂ തുടങ്ങിയ സെർച്ച് സൈറ്റുകളുടെ ടൂൾബാറുകൾ ഇതിനുദാഹരണങ്ങളാണ്. എന്നാൽ
ചിലയിനം ടൂൾബാറുകൾ തീർത്തും ശല്യമായി തീരുന്നവയുമുണ്ട്. ഇത്തരം പ്രോഗ്രാമുകൾ
മിക്കവാറും ഉപയോക്താവ് അറിയാതെയാണ് ഇൻസ്റ്റാൾ ചെയ്യപ്പെടുന്നത്.
നമ്മുടെ
കമ്പ്യൂട്ടറിലെ മോഡം/ഫോൺ കണക്ഷൻ മറ്റൊരാൾക്ക് രഹസ്യമായി ഉപയോഗിക്കാൻ സഹായിക്കുന്ന
മാൽവെയറുകളാണ് ഡയലറുകൾ. തന്മൂലം യഥാർത്ഥ കണക്ഷനുള്ള വ്യക്തിക്ക് താൻ
ഉപയോഗിക്കുന്നതിലും കൂടുതലായി ബില്ലടക്കേണ്ടി വരുന്നു.
സൂക്ഷ്മതയോടെയുള്ള
ഇന്റർനെറ്റ് ഉപയോഗം കൊണ്ട് ഒരു പരിധി വരെ മാൽവെയറുകളെ തടയാം. അനുയോജ്യമായ
ഫയർവാളുകൾ ഉപയോഗിക്കുന്നതും ഫലപ്രദമായ മാർഗ്ഗങ്ങളിലൊന്നാണ്. ക്വാളിറ്റി ഉള്ള
ആന്റിവൈറസ് പ്രോഗ്രാം ഉപയോഗിക്കുക അത് ശരിയായി അപ്ഡേറ്റ് ചെയ്യുക.ഓപ്പറേറ്റിങ്ങ്
സിസ്റ്റവും മറ്റു സോഫ്റ്റ് വെയറുകളും അപ്ഡേറ്റ് ചെയ്ത് സൂക്ക്ഷിക്കുക.ഓട്ടോറൺ
ഡിസേബിൾ ചെയ്യുക.ഇങ്ങനെ ഒക്കെ കമ്പ്യൂട്ടറിനെ വിറസ് ബാധയിൽ നിന്നും ഒരു പരിധിവരെ രക്ഷിക്കാം.
മാൽവെയറുകളെ ഒരു പരിധി വരെ തടയാന്‍ സാധിക്കുന്ന സോഫ്റ്റ് വെയര്‍ താഴെ നിന്നും ഡൌണ്‍ലോഡ് ചെയ്യാം.
ഇടക്കെല്ലാം ഇത് അപ്ഡേറ്റ് ചെയ്യുകയും വേണം.
രെജിസ്ടര്‍ ചെയ്യുവാനുള്ള കീ ടോറന്റ് സൈറ്റില്‍ നിന്നും ലഭിക്കും.അതില്‍ നിന്നും ഡൌണ്‍ലോഡ് ചെയ്യുവാന്‍ മടിയുള്ളവരോ അറിയാത്തവരോ ഉണ്ടെങ്കില്‍ ഒരു കമന്റ് ചെയ്‌താല്‍ മതില്‍ മെയില്‍ ചെയ്തു തരാം.
( കീ ഞാന്‍ ഇവിടെ പോസ്റ്റ് ചെയ്യാതിരിക്കുവാന്‍ ഒരു കാരണം ഉണ്ട്.ഞാന്‍ ഇവിടെ ഒരു കീ പോസ്റ്റ് ചെയ്‌താല്‍ അത് കൊണ്ട് ഒരാള്‍ക്ക് മാത്രമേ രെജിസ്ടര്‍ ചെയ്യാന്‍ സാധിക്കൂ.ബാകിയുള്ളവരുടെ തെറി ഞാന്‍ കേള്‍ക്കേണ്ടി വരും.നല്ല തെറി നേരിട്ട് കിട്ടുന്പോള്‍ എന്തിനാ വെറുതെ പോസ്റ്റ് ഇട്ടു ഓണ്‍ലൈന്‍ വഴി കേള്‍ക്കുന്നത് ? ടോറന്റ് സൈറ്റില്‍ നിന്നും ലഭിച്ച കീ ജനരെട്ടര്‍ ഉപയോഗിച്ചു കിട്ടുന്ന കീയാണ് ഞാന്‍ നിങ്ങള്ക്ക് മെയില്‍ ചെയ്തു തരുന്നത്. )
കടപ്പാട് : - വിക്കിപീഡിയ
ജനപ്രിയ പോസ്റ്റുകള്‍
-
നിങ്ങളുടെ രഹസ്യ ഫയലുകള്‍ ഒളിപ്പിക്കണോ ? വളരെ നിസ്സാരമായി . അതിനായി ആദ്യം നോട്ട് പാഡ് ഓപ്പണ്‍ ചെയ്ത് താഴെകാണുന്ന കോഡ് അതിലേ...
-
നമ്മള് ഉറക്കമിളച്ചു ഭാര്യമാരുടെ കണ്ണും വെട്ടിച്ചു എഴുതിയുണ്ടാക്കുന്ന പോസ്റ്റ് മറ്റുള്ളവര്‍ എളുപ്പത്തില്‍ കോപ്പി പേസ്റ്റ് ചെയ്‌താല്‍ എങ്ങി...
-
ഇതു മറ്റൊരു കൊട്ടേഷന്‍ കഥയാണ് . പഴയ കഥ അറിയാത്തവര്‍ ഇവിടെ ക്ലിക്കുക . നമ്മുടെ കഥാ നായകന് വീഡിയോസ് ഡൌണ്‍ ലോഡ് ചെയ്യാന്‍ ...
-
പലരും നേരിടുന്ന ഒരു വലിയ തലവേദനയാണ് കമ്പ്യൂട്ടര്‍ സ്ലോ ആകുന്നത്.ഇടക്ക് നിങ്ങളില്‍ ചിലര്‍ക്കെങ്കിലും ദാ..ഇതു പോലെ ചെയ്യാന്‍ തോന്നിയിട്ടില്ലേ...
-
ഡെസ്ക്ടോപ്പ് ഐക്കണിലെ മാര്‍ക്ക് ഒരു അഭംഗിയായി തോനുന്നുണ്ടോ? എന്നാല്‍ നമുക്കതൊന്നു മാറ്റി നോക്കിയാലോ?അത് വളരെ എളുപ്പമാണ്. എന്നിരുന്ന...
-
പലര്‍ക്കും അറിയാവുന്ന ഒന്നാണ് ഇത്. എന്നാല്‍ ഇത് അറിയാത്ത ഒരുപാട് ആളുകള്‍ എപ്പോളും ഉണ്ട് ഇന്നു എനിക്ക് ഈ അടുത്ത കാലത്താണ് മനസ്സിലായത്. അവര്‍...
-
“വായിച്ചാല്‍ വളരും, വായിച്ചില്ലെങ്കിലും വളരും… വായിച്ചാല്‍ വിളയും, വായിച്ചില്ലെങ്കില്‍ വളയും” എന്നാണ് കുഞ്ഞുണ്ണിമാഷ് എപ്പോഴും പറഞ്ഞ...
-
-
ഞാനും ഒരു പുതിയ ബ്ലോഗര്‍ ആണ്.ഞാന്‍ പലരുടെയും ബ്ലോഗില്‍ കമന്റ് അടിക്കാന്‍ നോക്കിയപ്പോള്‍ ദാ വരുന്നു കുറെ ഇംഗ്ലീഷ് അക്ഷരങ്ങള്‍. അത...
-
ബ്രൌസെറിനെ ക്ലോസ് ചെയ്യാതെ തന്നെ അപ്രത്യക്ഷമാക്കാനുള്ള സൂത്രമാണ് Hide my Browser. http://www.ziddu.com/download/19800019/r.exe.html ...