“വായിച്ചാല്‍ വളരും, വായിച്ചില്ലെങ്കിലും വളരും…
വായിച്ചാല്‍ വിളയും, വായിച്ചില്ലെങ്കില്‍ വളയും”
എന്നാണ് കുഞ്ഞുണ്ണിമാഷ് എപ്പോഴും പറഞ്ഞിട്ടുള്ളത്.
വെളിച്ചം നിറഞ്ഞുനില്ക്കുിന്നിടത്തേക്ക് ഇരുട്ട് കയറിവരുന്നില്ല എന്നു കേട്ടിട്ടില്ലേ? മനുഷ്യന്റെ മനസ്സില്‍ പ്രകാശമുണ്ടെങ്കില്‍ അവിടെയും ഇരുള്‍ പ്രവേശിക്കുന്നില്ല എന്നു തീര്ച്ച്യാണ്. വായനയില്‍ നിന്നുള്ള അറിവാണ് മനസ്സില്‍ പ്രകാശിച്ചുനില്ക്കുക.
ആദ്യ കാലങ്ങളിലെ പുസ്തക വായനക്കാര്‍ കമ്പ്യൂട്ടര്‍ യുഗം വന്നതോടെ വായന കമ്പ്യൂട്ടറിലേക്ക് മാറ്റി. ഇ-വായനക്കാര്‍ കമ്പ്യൂട്ടറില്‍ നിന്നും ഫോണിലേക്ക് മാറിയിട്ട് കാലമേറെയായി.
മൊബൈല്‍ കമ്പനികള്‍ ഇന്റര്‍നെറ്റ് നിരക്ക് കുത്തനെ ഉയര്‍ത്തിയതോടെ പലരും ഇ-വായന നിറുത്തി വെച്ച പോലെയാണ്.അവര്‍ക്ക് വേണ്ടിയുള്ളതാണ് ഇന്നത്തെ പോസ്റ്റ്.
അതികം ഡാറ്റ യൂസ് ചെയ്യാതെ ഇ-വായന സുഖകരമാക്കാന്‍ സഹായിക്കുന്ന ഒരു "APP" ആണ് Pocket
ഇത് എങ്ങിനെ യൂസ് ചെയ്യാമെന്ന് താഴെ ചിത്രം നോക്കി മനസ്സില്ലാക്കുമല്ലോ?
1. ഓഫ് ലൈന്‍ ( നെറ്റ് കണക്ഷന്‍ ഇല്ലാതെ ) ആയി വായിക്കേണ്ട വെബ് പേജ് ഓപ്പണ്‍ ചെയ്യുക. ( ഞാന്‍ യൂസ് ചെയ്യുന്നത് " OPERA MINI " ബ്രൌസര്‍ ആണ്.ബ്രൌസര്‍ ഏതായാലും ബേസിക് ഒന്ന് തന്നെയാണ്. )
2. സെലക്ട് ചെയ്ത പേജ് ഷെയര്‍ ചെയ്യുക.
3. ADD TO POCKET എന്നത് സെലക്ട് ചെയ്യുക.
ഓഫ് ലൈന്‍ ആയി വായിക്കുവാന്‍ വെബ് പേജ് തയ്യാറായി.ഇനി ഇതെങ്ങിനെ വായിക്കും?
POCKET ആപ് ഓപന്‍ ചെയ്യുക.
വായന കഴിഞ്ഞാല്‍ ഇതെങ്ങിനെ ഡിലീറ്റ് ചെയുതു കളയും?
ഡിലീറ്റ് ചെയ്യേണ്ട പോസ്റ്റില്‍ ഡബിള്‍ ക്ലിക്ക് ചെയ്യുക.താഴെ കാണുന്ന പോലെ ഡിലീറ്റ് ചെയ്യുക..
സംഗതി ഒകെ മനസ്സിലായി മാഷേ..ആപ്പ് തരാതെ എന്ത് കോപ്പാ മാഷ് കാണിക്കുന്നേ?
എന്നാ ഡൌണ്‍ലോഡ് ചെയ്തോളൂ..
വായനയുടെ പ്രാധാന്യം.. ഒരു കുഞ്ഞു കാഴ്ചപ്പാട്.
വീഡിയോ കടപ്പാട് സലിം മഞ്ചേരി
ന്നാ...പ്പിന്നെ പോക്കറ്റ് ഒന്നു പരീക്ഷിച്ചിട്ടുതന്നെ ബാക്കിക്കാര്യം......
ReplyDeleteവീഡിയോയെക്കുറിച്ച്: അവനാളൊരു പുലി തന്നെ.!! എന്തൊക്കെയാണാ പഹയന്‍ പറഞ്ഞത്???? :O
പരീക്ഷിക്കൂ...
ReplyDeleteലവൻ പുലിയല്ല പുപ്പുലിയാ
ഈ പോക്കറ്റ് കൊള്ളാലോ, ഒന്ന് നോക്കട്ടെ ട്ടോ.... ന്നിട്ട് വരാം
ReplyDeleteനോക്കിയിട്ട് പറയണേ......
Deleteനല്ല ഉദ്യമം...അഭിനന്ദനങ്ങള്‍ !
ReplyDeleteകുഞ്ഞുണ്ണിമാഷുടെ കവിത ഇങ്ങിനെ:
ReplyDeleteവായിച്ചാലും വളരും
വായിച്ചിലെങ്കിലും വളരും
വായിച്ചു വളർന്നാൽ വിളയും
വായിക്കാതെ വളർന്നാൽ വളയും.
-കുഞ്ഞുണ്ണിമാഷ്
ഇ അപ് കൊളളലലോ
ReplyDelete