വിന്‍ഡോസ് 8-ല്‍ പാസ്‌വേഡ് എങ്ങിനെ മാറ്റാം ?

ഓഫീസിലാണെങ്കിലും വീട്ടിലാണെങ്കിലും പേഴ്‌സണല്‍ കമ്പ്യൂട്ടറുകള്‍ എപ്പോഴും പാസ്‌വേഡ് ഉപയോഗിച്ച് സംരക്ഷിക്കേണ്ടത് ആവശ്യമാണ്. കാരണം ഔദ്യോഗികവും വ്യക്തിപരവുമായ വിലപ്പെട്ട വിവരങ്ങള്‍ അതില്‍ സൂക്ഷിക്കാറുണ്ടാകും. വിന്‍ഡോസ് 8 ഓപ്പറേറ്റിംഗ് സിസ്റ്റമുള്ള പിസിയിലും ലാപ്‌ടോപിലും എങ്ങനെയാണ് പാസ്‌വേഡ് റീസെറ്റ് ചെയ്യുക. വിന്‍ഡോസ് 7-നിലെ പോലെ നേരിട്ട് സെറ്റിംഗ്‌സില്‍ പോയി പാസ്‌വേഡ് സെറ്റ് ചെയ്യാന്‍ കഴിയില്ല. പിന്നെ എങ്ങനെ. അതാണ് ചുവടെ കൊടുക്കുന്നത്.

സെറ്റിംഗ്‌സ് 
ആദ്യം സെറ്റിംഗ്‌സില്‍ പോവുക. അതിനായി വിന്‍ഡോസ്‌ കീയും "C" യും ഒരുമിച്ചു പ്രസ്‌ ചെയ്യുക.
+C

ചേഞ്ച് മൈ പി.സി.
 സെറ്റിംഗ് ഇപ്പോള്‍ നിരവധി ഓപ്ഷനുകള്‍ക്കൊപ്പം അടിയിലായി ചേഞ്ച് മൈ പിസി സെറ്റിംഗ്‌സ് എന്നുകാണാം. അതില്‍ ക്ലിക് ചെയ്യുക.

യൂസര്‍ 
ഇപ്പോള്‍ തുറക്കുന്ന പേജില്‍ യൂസര്‍ എന്നു കാണാം. അതില്‍ ക്ലിക് ചെയ്യുക.
ചേഞ്ച് പാസ്‌വേഡ് 
യൂസറില്‍ ക്ലിക് ചെയ്യുമ്പോള്‍ ചേഞ്ച് പാസ്‌വേഡ് എന്ന ഓപ്ഷന്‍ കാണാം. അതില്‍ ക്ലിക് ചെയ്യുക.
കറന്റ് പാസ്‌വേഡ്
 ഇപ്പോള്‍ നിലവിലെ പാസ്‌വേഡ് രേഖപ്പെടുത്താന്‍ ആവശ്യപ്പെടും. തുടര്‍ന്ന് നെക്‌സ്റ്റ് എന്നതില്‍ ക്ലിക് ചെയ്യുക.
പുതിയ പാസ്‌വേഡ് 
ഇനി പുതിയപാസ്‌വേഡ് രേഖപ്പെടുത്താനുള്ള കോളം കാണാം. അതിനു താഴെയായി റീ എന്റര്‍ പാസ്‌വേഡ് എന്നുള്ളിടത്ത് പുതിയ പാസ്‌വേഡ് ഒരിക്കല്‍ കൂടി ടൈപ് ചെയ്യുക. തുടര്‍ന്ന് പാസ് വേഡ് ഹിന്റ് എന്നിടത്ത് പാസ്‌വേഡുമായി ബന്ധമില്ലത്ത എന്തെങ്കിലും ടൈപ് ചെയ്യുക. തുടര്‍ന്ന് നെക്‌സ്റ്റ് എന്നതില്‍ ക്ലിക് ചെയ്യുക. ഇത്രയുമായാല്‍ പുതിയ പാസ്‌വേഡ് സെറ്റിംഗ്‌സ് പൂര്‍ണമായി.

2 comments:

 1. ഇനിയും അറിവ് പകരുക

  ReplyDelete
 2. you can do simple method in windows 8 follow my instruction.
  right click computer icon -> click manage -> on the left side you will see local users and group double click -> right side you see users & groups click users then choose which account password you and to change right click on it you see set password... type its and apply enjoy.....

  in case you are using windows 8.1 you need to do some additional settings:

  1. press Win key + R type MMC.EXE open dialog box click ok
  2. Get a new window console root click file add or remove snap in.
  3. select Local users & groups from left panel then click add.
  4. click ok and close ask save option hit yes...
  Then restart your pc also follow win 8 option m mentioned above...

  ReplyDelete

മലയാളത്തില്‍ ഇവിടെ ടൈപ്പ് ചെയ്യാം

Type in Malayalam (Press Ctrl+g to toggle between English and Malayalam)

ജനപ്രിയ പോസ്റ്റുകള്‍

 
2011 കമ്പ്യൂട്ടര്‍ ടിപ്സ് | നന്ദി.വീണ്ടും വരിക സ്പോണ്‍സര്‍ : ഡയറി കുറിപ്പുകള്‍ , സൈബര്‍ കിച്ചന്‍ , കമ്പ്യൂട്ടര്‍ ടിപ്സ്