നിങ്ങളുടെ ആദാര്‍ നമ്പര്‍ ഗ്യാസ് കണക്ഷനുമായി എങ്ങിനെ ബന്ധിപ്പിക്കാം



കേരളത്തിലെ മുഴുവന്‍ എല്‍.പി.ജി. ഉപഭോക്താക്കള്‍ക്കുമുള്ള സബ്‌സിഡി സപ്തംബര്‍ ഒന്ന് മുതല്‍ ബാങ്ക് അക്കൗണ്ട് വഴിയാകുകയാണ്. ഇനി സബ്‌സിഡി കിട്ടണമെങ്കില്‍ ഉപഭോക്താവിന് ബാങ്ക് അക്കൗണ്ടും ആധാര്‍ കാര്‍ഡും ഉണ്ടാവുകയും അവ പരസ്​പരം ലിങ്ക് ചെയ്തിരിക്കുകയും വേണം.

അതിന് പുറമെ ആധാര്‍ നമ്പര്‍ പാചക വാതക ഡീലറുടെ പക്കല്‍ എന്റോള്‍ ചെയ്തിരിക്കുകയും വേണം. ഇല്ലെങ്കില്‍ നിങ്ങള്‍ക്ക് ഇനി ഓരോ സിലിണ്ടറിനും വിപണി വിലയായ 950 രൂപയോളം നല്‍കേണ്ടിവരും.

ഈ സാഹചര്യത്തില്‍ ഗ്യാസ് സബ്‌സിഡി ഉറപ്പാക്കാനായി എന്താണ് ചെയ്യേണ്ടത്?

ആദ്യം ചെയ്യേണ്ടത് ആധാർ കാർഡ്‌ നമ്പർ നിങ്ങളുടെ ബാങ്ക് അക്കൗണ്ട്‌ ആയി ലിങ്ക് ചെയ്യൽ ആണ്.അതിനുള്ള ഫോം ഡൌണ്‍ലോഡ് ചെയ്യുവാൻ താഴെ ക്ലിക്കുക.
ആധാർ കാര്ഡ്  പോസ്റ്റിൽ വരുന്നതും കാത്തു ഇരിക്കുന്നവർ ഓണ്‍ലൈനിൽ നിന്നും ഡൌണ്‍ലോഡ് ചെയ്ത് എടുക്കേണ്ടതാണ്.അതിനെ കുറിച്ച് ഞാൻ നേരെത്തെ പോസ്റ്റ്‌ ഇട്ടിട്ടുണ്ട് .വായിക്കാത്തവർ ഇവിടെ ക്ലിക്കുക.

ഇനി LPG ആയി എങ്ങിനെ ലിങ്ക് ചെയ്യിക്കാം എന്ന് നോക്കാം.അതിനായി ഇവിടെ ക്ലിക്കു 


START  എന്നതിൽ ക്ലിക്ക് ചെയ്യുക.അതിൽ നിങ്ങളുടെ  ഡിറ്റെയിൽസ്  ഫിൽ ചെയ്ത് സബ്മിറ്റ് ചെയ്യുക.

ഇത്രയുമായാൽ ആധാർ കാർഡ്‌ ലിങ്ക് ചെയ്തു കഴിഞ്ഞു.ഇനിയിത് കണക്ട് ആയോ ഇല്ലയോ എന്ന് എങ്ങിനെ ഉറപ്പാക്കാം എന്ന് നോക്കാം.അതിനായി നിങ്ങളുടെ GAS  PROVIDER  ലിങ്ക് ക്ലിക്ക് ചെയ്യുക.

Indane Gas  -   ഇവിടെ ക്ലിക്ക് ചെയ്യ്
Bharat Gas  -   ഇവിടെ ക്ലിക്ക് ചെയ്യ്
HP Gas         -    ഇവിടെ ക്ലിക്ക് ചെയ്യ്

ഞാൻ ഇവിടെ ചെയ്യുന്നത്  Indane Gas നെയാണ്.
Fill ചെയ്തതിനു ശേഷം PROCEED എന്നതിൽ ക്ലിക്ക് ചെയ്യുക.
കണ്‍സ്യൂമർ നമ്പർ അടിച്ചതിനു ശേഷം search  ക്ലിക്ക് ചെയ്യുക.



ഇതിൽ നിന്നും നിങ്ങളുടെ സ്റ്റാറ്റസ്  മനസ്സിലാക്കാൻ സാധിക്കും.

ഇതിനെ കുറിച്ച് മലയാളി വാര്ത്ത എന്നാ വെബ്സൈറ്റിൽ കുറച്ചു കൂടി വിശദമായി വിവരിച്ചിട്ടുണ്ട് വായിക്കുവാൻ ഇവിടെ ക്ലിക്കുക.






  

25 comments:

  1. വിജ്ഞാനപ്രദം.പ്രയോജനപ്രദം

    ReplyDelete
    Replies
    1. നന്ദി മുഹമ്മദിക്കാ

      Delete
  2. ഉപകാരപ്രദം. നന്ദി.

    ReplyDelete
  3. ആധാര്‍ കാര്‍ഡ് അപേക്ഷിക്കാത്തത് കൊണ്ട് രക്ഷയില്ല ???...

    ReplyDelete
    Replies
    1. ആധാർ കാർഡ്‌ ഉള്ളത് നല്ലതാണ്.പലര്ക്കും നല്ല "പണി" കിട്ടിയിട്ടുണ്ട് ഇതു ഇല്ലാത്ത കാരണം.പലരുടെയും ഗ്യാസ് കണക്ഷൻ ഉള്ളത് ഗൾഫിൽ ഉള്ള ഭാര്ത്താവിന്റെയോ മകന്റെയോ പേരില് ആയിരിക്കും.അവർക്കാണേൽ ഈ കാർഡ്‌ എടുക്കാനായി നേരവും ഇല്ല.ആ ഒരു കാരണം കൊണ്ട് തന്നെ 950 രൂപ കൊടുത്തു കൊണ്ട് വേണം ഒരു കുറ്റി ഗ്യാസ് വാങ്ങുവാൻ. പണി ഗ്യാസിന്റെ രൂപത്തിൽ കിട്ടി.അടുത്ത പണി എന്ത് രൂപത്തിൽ ആയിരിക്കും വരുമെന്ന് അറിയില്ല. " ശുഭസ്യ ശീഘ്രം" എന്നല്ലേ...

      Delete
  4. Thank you Shahid.I was to leave to agency for this.I seeded Adhar through your article and came a message that successfully seeded.But when tested as you told there sees red button in first column nad 'NK' in next column, At morning I linked Adhar and my bank account by directly visiting the bank.

    ReplyDelete
    Replies
    1. ഉപകാരപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം.ഞാൻ20 ദിവസത്തെ ലീവിന് നാട്ടിൽ പോയതാണ്.എന്നാൽ എന്റെ 6 ദിവസം ഇതിന്റെ പുറകെ നടന്നു തീര്ന്നു.അപ്പോൾ അറിഞ്ഞ വിവരങ്ങളാണ് ഞാൻ ഇതിൽ വിവരിച്ചത്.

      Delete
  5. വളരെയധികം ഉപകാരപ്രദമായ കാര്യമാണിത് നന്ദി പിന്നെ ബാങ്ക് അക്കൗണ്ടു മായിട്ട് ഇതുപോലെ ലിങ്ക് ചെയ്യാന്‍ വല്ല മാര്‍ഗ്ഗവുമുണ്ടോ ? മറുപടി പ്രതീക്ഷിക്കുന്നു My Email ID Sadathabdu@gmail.com

    ReplyDelete
    Replies
    1. അതിനു ബാങ്കില്‍ പോകേണ്ടി വരും മാഷേ..

      Delete
  6. ബാങ്കുമായി ലിങ്ക് ചെയ്യാന്‍ നിശ്ചിത ബാങ്ക് മാത്രം പറ്റൂ എന്നുണ്ടോ? ഫെടെരല്‍ ബാങ്ക് പറ്റില്ലേ?

    ReplyDelete
    Replies
    1. പറ്റും.ഞാന്‍ ചെയ്തതും ഫെടരല്‍ ബാങ്ക് തന്നെയാണ്

      Delete
  7. This comment has been removed by the author.

    ReplyDelete
  8. ഷാഹിദ്‌, Gas connection മായി ലിങ്ക് ചെയ്യുമ്പോള്‍ ബാങ്ക് അക്കൗണ്ട്‌ നമ്പര്‍ ആവശ്യമില്ലേ? അക്കൗണ്ട്‌ നമ്പര്‍ നല്കാതെ ഗ്യാസ് ഏജന്‍സിക്ക് എങ്ങനെ അക്കൗണ്ട്‌ നമ്പര്‍ കിട്ടും?

    ReplyDelete
    Replies
    1. അക്കൗണ്ട്‌ നമ്പര്‍ ആയിഉ ലിങ്ക് ചെയ്യണമെന്നു ആദ്യം സൂജിപ്പിച്ച്ചിട്ടുണ്ട്

      Delete
    2. ഞാൻ ബാങ്കുമായി ലിങ്ക് ചെയ്യാതെ lpg ഉംആയി ലിങ്ക് ചെയ്തു അതു secsufull എന്ന് കാണിക്കുകയും ചെയ്തു ഇനി accuntumaayi ബന്ടിപിച്ചാൽ സരിയാകുമോ? മുന്പ് ലിങ്ക് ചെയ്തതു ഒയിവാക്കാൻ സാധികുമോ?

      Delete
    3. ബാങ്ക് ആയി ലിങ്ക് ചെയ്താലേ സബ്സിഡി ലഭിക്കുകയുള്ളൂ.കാരണം സബ്സിഡി തുക നമുക്ക് തിരിച്ചു കിട്ടുന്നത് ബാങ്ക് വഴിയാണ്.

      Delete
  9. ഞാന്‍ ഒരു NRI ആണ്....എന്റെ പേരിലാണ് ഗ്യാസ് കണക്ഷന്‍...ഞാന്‍ ആധാര്‍ കാര്‍ഡ്‌ &സബ്സിഡി കിട്ടാന്‍ എന്ത് ചെയ്യണം.....???

    ReplyDelete
    Replies
    1. സ്വന്തം പേരില്‍ ഗ്യാസ് കണക്ഷന്‍ ഉള്ള പ്രവാസികള്‍ക്ക് നല്ലൊരു അടിയാണ് ഈ നിയമം മൂലം ഉണ്ടാകുന്നത്.ഒന്നുകില്‍ ഗ്യാസ് കണക്ഷന്‍ നാട്ടില്‍ ഉള്ളവരുടെ പേരിലേക്ക് മാറ്റുക.അല്ലെങ്കില്‍ എത്രയും വേഗം ആധാര്‍ കാര്‍ഡ് എടുക്കുക.അതിനു നാട്ടില്‍ പോവുക തന്നെ വേണം.

      ( ഞാന്‍ അപേക്ഷ കൊടുത്തിട്ടു ആറു മാസം ആയി.ഇത് വരെ ആധാര്‍ കാര്‍ഡ് കിട്ടിയിട്ടില്ല.)

      Delete
  10. usefu article

    http://thekochireporter.com/2013/09/01/lpg-subsidy-scheme-will-begin-today/
    Pls like and Share

    Do visit http://automateinfo.com

    ReplyDelete
  11. ആധാര്‍ ഓണ്‍ലൈന്‍ ആയി ലിങ്ക ചെയ്തു നോക്കി. പക്ഷെ ഗ്യാസ് വെബ്‌സൈറ്റില്‍ ഇപ്പോഴും ആധാര്‍ സ്റ്റാറ്റസ് link ചെയ്തതായി കാണുന്നില്ല. ലിങ്കിംഗ് ok ആകാന്‍ സമയമെടുക്കുമോ? വീണ്ടും ലിങ്കിംഗ് ശ്രമിക്കുമ്പോള്‍ seeding application exists എന്ന് കാണിക്കുന്നു.

    ReplyDelete
    Replies
    1. സാഹിർ പറഞ്ഞ അതെ പ്രസ്നാമാണ് എനികം എന്തങ്കിലും പരിഹാരം ?

      Delete
  12. വിജ്ഞാനപ്രദം.പ്രയോജനപ്രദം

    ReplyDelete
  13. വിജ്ഞാനപ്രദം.പ്രയോജനപ്രദം

    ReplyDelete
  14. ഗ്യാസ് സബ്സിഡി ബാങ്കിൽ വരുന്നില്ല അക്കൗണ്ട് ഫ്രീസ് ചെയ്തിരിക്കുന്നു എന്ന് കാണിക്കുന്നു എന്നായിക്കും

    ReplyDelete

മലയാളത്തില്‍ ഇവിടെ ടൈപ്പ് ചെയ്യാം

Type in Malayalam (Press Ctrl+g to toggle between English and Malayalam)

ജനപ്രിയ പോസ്റ്റുകള്‍

 
2011 കമ്പ്യൂട്ടര്‍ ടിപ്സ് | നന്ദി.വീണ്ടും വരിക സ്പോണ്‍സര്‍ : ഡയറി കുറിപ്പുകള്‍ , സൈബര്‍ കിച്ചന്‍ , കമ്പ്യൂട്ടര്‍ ടിപ്സ്