ആധാർ കാർഡുകൾ ഓണ്‍ലൈൻ ആയി ഡൌണ്‍ലോഡ് ചെയ്യാം

ആധാർ കാർഡിനായി എൻറോൾ ചെയ്ത് ദീർഘ   കാലമായി കാത്തിരിക്കുന്നവരാണോ നിങ്ങൾ?എങ്കിൽ വിഷമിക്കേണ്ട.ഇപ്പോൾ ആധാർ കാർഡുകൾ ഓണ്‍ലൈൻ ആയി ഡൌണ്‍ലോഡ് ചെയ്യാവുന്നതാണ്.

ആവശ്യമായ വസ്ത്തുക്കൾ
-------------------------------
  1. ഇന്റർനെറ്റ്‌ കണക്ഷനോടു കൂടിയ കമ്പ്യൂട്ടർ വർക്കിംഗ്‌ കണ്ടിഷനോടെ ഒരെണ്ണം 
  2. ആധാർ എൻറോൾമെന്റ്  നടന്ന സമയത്ത് നിങ്ങള്ക്ക് ലഭിച്ച രസീത്.
  3. എൻറോൾമെന്റ് സമയത്ത് നിങ്ങൾ നല്കിയ മൊബൈൽ നമ്പർ സിം ഉള്ള ഫോണ്‍ 
  4. പ്രിന്റർ 
ഡൌണ്‍ലോഡ് ചെയ്യേണ്ട വിധം.
-------------------------------------
ഡൌണ്‍ലോഡ് ചെയ്യുവാനായി ഇവിടെ ക്ലിക്കുക.
അപ്പോൾ താഴെ ചിത്രത്തിൽ കാണിച്ചിരിക്കുന്ന പോലെ ഒരു വെബ്‌ പേജ് ഓപ്പണ്‍ ആയി വരും.ഇനിയാണ് നിങ്ങള്ക്ക് ലഭിച്ചിരുന്ന രസീതിന്റെ ആവശ്യം.അതിൽ നിന്നും ലഭിക്കുന്ന ഡിറ്റൈൽസ്  ഉപയോഗിച്ച് ഫോം ഫിൽ ചെയ്തു സബ്മിറ്റ് ബട്ടണ്‍ പ്രസ് ചെയ്യുക.
ഇപ്പോൾ നിങ്ങളുടെ മൊബൈൽ നമ്പർ ആവശ്യപ്പെട്ടുകൊണ്ട് ഒരു പേജ് ഓപ്പണ്‍ ആകും.ഏതെങ്കിലും മൊബൈൽ നമ്പർ കൊടുത്താൽ ശെരിയാവില്ല.എൻറോൾമെന്റ് സമയത്ത് നിങ്ങൾ നല്കിയ മൊബൈൽ നമ്പർ വേണം കൊടുക്കാൻ.ശേഷം Submit ബട്ടണ്‍ ക്ലിക്ക് ചെയ്യുക.
ഇപ്പോൾ നിങ്ങളുടെ മൊബൈൽ നമ്പരിലേക്ക് ഒരു സെക്കുരിട്ടി പാസ്സ്‌വേർഡ്‌ വന്നിട്ടുണ്ടാകും.അത് ടൈപ്പ് ചെയ്തു എന്റർ ചെയ്യുക.
അപ്പോൾ വീണ്ടും ഒരു പുതിയ പേജ് ഓപ്പണ്‍ ആയി വരും.അതിൽ കാണുന്ന 'Download your e Adhaar' ക്ലിക്ക് ചെയ്യുക.
അപ്പോൾ ഒരു പി ഡി എഫ് ഫയൽ ഓപ്പണ്‍ ആയി വരും.ഈ ഫയൽ ഓപണ്‍ ചെയ്യുമ്പോൾ പാസ്സ്‌വേർഡ്‌ ആവശ്യപ്പെടും.പാസ് വേർഡ്‌ എന്തായിരിക്കുമെന്നത് പേജിന്റെ താഴെയായി ചുവന്ന മഷിയിൽ രേഖപ്പെടുത്തിയിരിക്കും.മിക്കവാറും നാം നല്കിയ പിന്കോഡ് ആയിരിക്കും പാസ്സ്‌വേർഡ്


ഇതിനെ കുറിച്ച് മലയാളി വാര്ത്ത എന്നാ വെബ്സൈറ്റിൽ കുറച്ചു കൂടി വിശദമായി വിവരിച്ചിട്ടുണ്ട് വായിക്കുവാൻ ഇവിടെ ക്ലിക്കുക.


അറിയിപ്പ് :-
ആധാർ കാർഡ്‌  രെജിസ്റ്റർ ആയവരുടെ കാർഡുകൾ മാത്രമേ ഇങ്ങിനെ ഡൌണ്‍ലോഡ് ചെയ്യാൻ സാധിക്കുകയുള്ളൂ .6 മാസമായിട്ടും രെജിസ്റ്റർ ആവാത്തവർ ടോൾ ഫ്രീ നമ്പര് ആയ 1800-300-1947 എന്ന നമ്പറിലോ help@uidai.gov.in എന്ന ഇമെയിൽ ഐഡിയിലോ ബന്ധപ്പെടുക.കൂടുതൽ വിവരങ്ങള്ക്ക് www.uidai.gov.in എന്ന വെബ്‌സൈറ്റ് സന്ദര്ശിക്കുക. 




10 comments:

  1. ഭായീ, നമ്മടെ മൊബൈൽ നമ്പറിനു പകരം വേറെന്തെങ്കിലും(അതായത് E-Mail വേറെ നമ്പറോ) മതിയോ, ഉടനെ ഉത്തരം പറയണേ ഷാഹിദിക്കാ!

    ReplyDelete
    Replies
    1. മതിയാവില്ല മാഷെ..

      Delete
    2. എൻറോൾ ചെയ്ത സമയത്ത് നൽകിയ ഫോൺ നമ്പർ വേണമെന്നില്ല. ഡൗൺലോഡ് ചെയ്യുന്നതിനുമുമ്പ് സീക്രട്ട് കോഡ് കൈമാറാനാണ് ഫോൺ നമ്പർ ഉപയോഗിക്കുന്നത്. ആ വേളയിൽ നമുക്ക് വേറെ ഫോൺ നമ്പറും കൊടുക്കാൻ സാധിക്കും. ഞാൻ അങ്ങിനെ ചെയ്ത് ആധാർ കാർഡ് ഡൗൺലോഡ് ചെയ്തിട്ടുണ്ട്

      Delete
    3. ഇതെനിക്ക് അറിയില്ലായിരുന്നു.എന്തായാലും അനുഭവം പങ്കു വെച്ചതില്‍ നന്ദിയുണ്ട് മാഷേ...

      Delete
  2. താങ്ക്സ്
    ഗള്‍ഫിലുള്ള ഞങ്ങള്‍ക്ക് ആധാര്‍ കാര്‍ഡ് ഓണ്‍ലൈന്‍ ആയി അപ്ലൈ ചെയ്യാന്‍ സാധിയ്ക്കുമോ?

    ReplyDelete
    Replies
    1. എന്റെ അറിവില്‍ സാധിക്കില്ല എന്നാണു തോന്നുന്നത്.കാരണം Finger Print, Eye test. എന്നിവ കൂടി വേണ്ടതായുണ്ട്.

      Delete
    2. താങ്ക്സ്

      Delete
  3. ആധാര്‍ കാര്‍ഡ് അത്യാവശ്യമായിവേണ്ട ഈ സന്ദര്‍ഭത്തില്‍ ഇങ്ങനെയൊരു
    പോസ്റ്റിട്ടതില്‍ വളരെയേറെ നന്ദിയുണ്ട് മാഷെ.
    ആശംസകള്‍

    ReplyDelete
    Replies
    1. ഞാന്‍ ലീവിന് നാട്ടില്‍ പോയപ്പോള്‍ അപ്പ്ലികേഷന്‍ കൊടുത്തിരുന്നു.പോസ്റ്റല്‍ ആയി വരുന്നതും നോക്കി ഇരിക്കാന്‍ തുടങ്ങിയിട്ട് കാലം കുറെയായി.അപ്പോളാണ് ഇങ്ങിനെ ഒരു വഴിയുള്ളത് ശ്രദ്ധയില്‍ പെട്ടത്.അത് ഞാന്‍ ഇവിടെ ഷെയര്‍ ചെയ്തെന്നു മാത്രം.

      Delete
  4. ഈ പേജ് വളരെ ദിവസങ്ങളായി പ്രവർത്തിക്കുന്നില്ല. പല കമ്പ്യൂട്ടറുകളിൽനിന്ന് ശ്രമിച്ചുനോക്കി. ഫലം നാസ്തി. എന്താണ് പ്രശ്നം എന്നറിയില്ല. ആർക്കെങ്കിലും തുറക്കാൻ പറ്റുന്നുണ്ടോ?

    ReplyDelete

മലയാളത്തില്‍ ഇവിടെ ടൈപ്പ് ചെയ്യാം

Type in Malayalam (Press Ctrl+g to toggle between English and Malayalam)

ജനപ്രിയ പോസ്റ്റുകള്‍

 
2011 കമ്പ്യൂട്ടര്‍ ടിപ്സ് | നന്ദി.വീണ്ടും വരിക സ്പോണ്‍സര്‍ : ഡയറി കുറിപ്പുകള്‍ , സൈബര്‍ കിച്ചന്‍ , കമ്പ്യൂട്ടര്‍ ടിപ്സ്