നിങ്ങള്‍ക്കും തുടങ്ങാം ഒരു ബ്ലോഗ്‌

ആദ്യമായി...
ആദ്യമായി ചെയ്യേണ്ടത്  www.blogger.com എന്ന സൈറ്റ് ഓപ്പണ്‍ ചെയ്യലാണ്.ഇനി നിങ്ങളുടെ ജിമെയില്‍ ഐഡിയും പാസ്‌വേര്‍ഡും കൊടുത്ത് സൈന്‍ ഇന്‍ ചെയ്യുക.  
ചിലപ്പോള്‍ ഓപ്പണ്‍ ആയി വരുന്ന പേജ് അറബിയിലോ മറ്റ് ഏതെങ്കിലും ഭാഷയില്‍ ആയിരിക്കും.അങ്ങിനെയെങ്കില്‍ ഭാഷ ഇംഗ്ലീഷ് ആയി സെലക്ട്‌ ചെയ്യണം.




ഏതെങ്കിലുമൊരു ഓപ്ഷന്‍ സെലക്ട്‌ ചെയ്തു Continue ചെയ്യുക.


Display Name Select ചെയ്തു Continue to Blogger  ക്ലിക്ക് ചെയ്യുക.
ഇപ്പോള്‍ നിങ്ങള്‍ ബ്ലോഗ്ഗെരില്‍ ഒരു പ്രൊഫൈല്‍ ഉണ്ടാക്കി ക്കഴിഞ്ഞു.ബ്ലോഗ്‌ ക്രിയേറ്റ് ചെയ്യുവാനായി New Blog എന്നത് ക്ലിക്ക് ചെയ്യുക.

ബ്ലോഗ്‌ ടൈറ്റിലും  അഡ്രസ്സും കൊടുത്തതിനു ശേഷം ഏതെങ്കിലുമൊരു Template സെലക്ട്‌ ചെയ്യുക.ഞാന്‍ സെലക്ട്‌ ചെയ്തിരിക്കുന്നത് Simple എന്നതാണ്. ശേഷം Create Blog എന്നത് ക്ലിക്ക് ചെയ്യുക.

ഇപ്പോള്‍ ബ്ലോഗും ഉണ്ടാക്കിക്കഴിഞ്ഞു. ഇനിയിപ്പോ എങ്ങിനെയാ എന്തെങ്കിലുമൊക്കെ എഴുതി കൂട്ടുക?
ബ്ലോഗ്‌ ടൈറ്റിലില്‍ ക്ലിക്ക് ചെയ്യുക.

New Post എന്നതില്‍ ക്ലിക്ക് ചെയ്യുക.


മലയാളം ടൈപ്പ് ചെയ്യാന്‍ താഴെ കൊടുത്ത പോലെ മലയാളം എന്നത് സെലക്ട്‌ ചെയ്യുക.

ഇനിയങ്ങോട്ട് എഴുതി തുടങ്ങൂ.




അങ്ങിനെ നിങ്ങളും ഒരു ബ്ലോഗറായി.





ബ്ലോഗ്ഗര്‍ കമന്റ്‌ ബോക്സില്‍ എങ്ങിനെ ലിങ്ക് പോസ്റ്റ്‌ ചെയ്യാം ?

പല...
പല ബ്ലോഗുകളും വിസിറ്റ് ചെയ്യുമ്പോള്‍ അതില്‍ ലിങ്ക് പോസ്റ്റ്‌ ചെയ്തിരിക്കുന്നത് കാണാം.ഞാന്‍ ശ്രമിച്ചിട്ടാണേല്‍ നടക്കുന്നും ഇല്ല.ഇതിന്റെ സൂത്രമെന്താണെന്നന്വേഷിച്ചു ചെന്ന് കയറിയത് ഗൂഗിള്‍ അമ്പലത്തില്‍.തൊഴുതിറങ്ങിയപ്പോള്‍ ഒരു പാട് വഴികള്‍ കണ്ടു.അതില്‍ വളരെ എളുപ്പമായി എനിക്ക് തോന്നിയത് ഞാന്‍ നിങ്ങളുമായി ഷെയര്‍ ചെയ്യട്ടെ.

<a href=" URL">Display ചെയ്യേണ്ട പേര് ഇവിടെ കൊടുക്കുക </a>
കമെന്റ് അടിക്കുമ്പോള്‍ ഇങ്ങിനെ ചെയ്‌താല്‍ മതി.

Example : - <a href="http://shahhidstips.blogspot.com">കമ്പ്യൂട്ടര്‍ ടിപ്സ് </a>

ഇമെയിലുകള്‍ ഇനി മുതല്‍ USB യിലും സൂക്ഷിക്കാം

അതെ.ഇനി...
അതെ.ഇനി മുതല്‍ ഇമെയിലുകളുടെ ബാക്ക് അപ്പ്‌ നമുക്ക് USB യില്‍ സൂക്ഷിക്കാം. ഞാന്‍ പരീക്ഷിച്ചു വിജയിച്ചു.നിങ്ങളും പരീക്ഷിച്ചു നോക്കൂ..( പരീക്ഷിച്ചു വിജയിച്ചതിനു ശേഷം ഒറിജിനല്‍ മെയിലുകള്‍ ഡിലീറ്റ് ചെയ്‌താല്‍ മതി.അവസാനം എന്നെ തെറി വിളിക്കരുത്.)ഇമെയിലുകള്‍ ബാക്ക് അപ്പ്‌ ചെയ്യാന്‍ ഇന്ന് ധാരാളം വഴികളുണ്ട്. mozilla thunderbird , mailstore home എന്നിവ അതില്‍ ചിലത് മാത്രം.രണ്ടും ഞാന്‍ പരീക്ഷിച്ചു നോക്കി.എനിക്ക് നല്ലതെന്ന് തോന്നിയത്  mailstore home ആണ്.കാരണം അതിന്റെ പോര്‍ട്ടബിള്‍ വേര്‍ഷന്‍ കൂടി ഇപ്പോള്‍ ലഭ്യമാണ്.അത് കൊണ്ട് തന്നെ നമുക്ക് എളുപ്പത്തില്‍  USB യിലോ Hard Disk ലോ  സേവ് ചെയ്ത് സൂക്ഷിച്ചു വെക്കാന്‍ സാധിക്കും.രണ്ടു സോഫ്റ്റ്‌ വെയറുകളും ഈ ബ്ലോഗില്‍ നിന്നും ഡൌണ്‍ലോഡ് ചെയ്യാം.



എനിക്കിഷ്ട്ടമായത്  MailStore Home ആയതു കൊണ്ട് അതിനെ കുറിച്ച് മാത്രമേ ഞാന്‍ ഇവിടെ വിവരിക്കുന്നുള്ളൂ.  Thunderbird നിങ്ങള്‍ തന്നെ ഡൌണ്‍ലോഡ് ചെയ്തു പരീക്ഷിച്ചു നോക്കൂ. ഡൌണ്‍ലോഡ് ചെയ്ത MailStore Home USB യിലോ  Hard Disk ലോ , സേവ് ചെയ്തു വെക്കുക.          ( സോഫ്റ്റ്‌ വെയരിനോപ്പം  ഫോള്‍ഡര്‍ കൂടി ഉണ്ടാകും.അത് ഡിലീറ്റ്  ചെയ്യരുത്.).  ഇനി  MailStoreHomePortable എന്ന ഫയലില്‍ ക്ലിക്ക് ചെയ്തു ഓപ്പണ്‍ ചെയ്യുക.

Archive E-mail എന്നതില്‍ ക്ലിക്ക് ചെയ്യുക.
ബാക്ക് അപ്പ്‌ ചെയ്യേണ്ട മെയില്‍ ഐഡി കൊടുത്തു എന്റര്‍ ചെയ്യുക.
ഇമെയില്‍ ഐഡിയും പാസ്‌വോര്‍ഡും ( ഒറിജിനല്‍ പാസ്സ്‌വേര്‍ഡ്‌ ) എന്റര്‍ ചെയ്തു OKകൊടുക്കുക.

അല്‍പ സമയം കാത്തിരിക്കുക.




ബാക്ക്അപ്പ്‌ എടുത്തു തുടങ്ങി.

ബാക്ക് അപ്പ്‌ എടുത്തു കഴിയാനുള്ള സമയം മെയിലുകളുടെ സൈസ് അനുസരിച്ച്  മാറികൊണ്ടിരിക്കും.എനിക്ക്  15 മിനിറ്റ് കാത്തിരിക്കേണ്ടി വന്നു.



ബാക്ക് അപ്പ്‌ എടുക്കല്‍ പൂര്‍ത്തിയായി.ഇനി ഇതു എങ്ങിനെ ഓപ്പണ്‍ ചെയ്യാമെന്ന് നോക്കാം.



ഇപ്പോള്‍ നിങ്ങള്‍ ചിന്തിക്കുന്നുണ്ടാവും " എന്തിനാണിപ്പോ  ഇമെയില്‍ ബാക്ക് അപ്പ്‌ ചെയ്യുന്നത്? വട്ടുണ്ടോ ?
                                      ഇതു കൂടുതല്‍ ഉപകാരപ്പെടുന്നത് ഓഫീസ് ഇമെയില്‍ ഐഡി യൂസ് ചെയ്യുന്നവര്‍ക്കാണ്. കാരണം, അതിനു ചില സ്പേസ് ലിമിറ്റെഷന്‍സ് ഉണ്ടായിരിക്കും.അത് കഴിഞ്ഞാല്‍ പുതിയ ഇമെയില്‍ റിസീവ് ചെയ്യാന്‍ സാധിക്കില്ല.പഴയ മെയില്‍ ഡിലീറ്റ് ചെയ്യാമെന്ന് കരുതിയാല്‍, അതും വളരെ ഇമ്പോര്‍ട്ടണ്ട് ആയിരിക്കും.ഇങ്ങിനെ ത്രിശങ്കു സ്വര്‍ഗത്തില്‍ നില്‍ക്കുന്നവര്‍ക്കാണ് ഇതു ഉപകാരപ്പെടുക.

ആദ്യ മൊന്നു  പരീക്ഷിച്ചു ഉറപ്പു വരുത്തിയതിനു ശേഷം മാത്രം Important Emails ബാക്ക് അപ്പ്‌ ചെയ്യുക. 


Download Blog Templates

നല്ലൊരു...
നല്ലൊരു ബ്ലോഗ്‌ ഉണ്ടാക്കാന്‍ നല്ലൊരു ബ്ലോഗ്‌ ടെമ്പ്ലേറ്റ് അത്യാവശ്യമാണ്.അത് തിരഞ്ഞെടുക്കുമ്പോള്‍ ഒരു പാട് കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്.കാണാനുള്ള ഭംഗി മാത്രം നോക്കിയാല്‍ മതിയാവില്ല.ഫോട്ടോസ്, വീഡിയോ, Widget എന്നിവ ധാരാളം ഉള്ള ബ്ലോഗ്‌ ആണെങ്കില്‍ ലോഡ് ആകാന്‍ ധാരാളം സമയം എടുക്കും.അങ്ങിനെയുള്ള ബ്ലോഗര്‍മാര്‍ കളര്‍ഫുള്‍ ടെമ്പ്ലേറ്റ് ഒഴിവാകുന്നതാണ് നല്ലത്.എനിക്ക് നല്ലതെന്ന് തോന്നിയ കുറച്ച്  ടെമ്പ്ലേറ്റ്  ഞാന്‍ നിങ്ങളെ പരിജയപ്പെടുത്തട്ടെ.

1. Blog Mild









മലയാളത്തില്‍ ഇവിടെ ടൈപ്പ് ചെയ്യാം

Type in Malayalam (Press Ctrl+g to toggle between English and Malayalam)

ജനപ്രിയ പോസ്റ്റുകള്‍

 
2011 കമ്പ്യൂട്ടര്‍ ടിപ്സ് | നന്ദി.വീണ്ടും വരിക സ്പോണ്‍സര്‍ : ഡയറി കുറിപ്പുകള്‍ , സൈബര്‍ കിച്ചന്‍ , കമ്പ്യൂട്ടര്‍ ടിപ്സ്