വളരെ എളുപ്പത്തില്‍ നമുക്കും ബൂട്ടബിള്‍ യു എസ് ബി ഉണ്ടാക്കാം. വിന്‍ഡോസ് xp യില്‍ ഇതു ചെയ്യാന്‍ പറ്റില്ല എന്നാണു എന്റെ അറിവ്.വിന്‍ഡോസ് 7 നില്‍ എങ്ങിനെ ഇതു യൂസ് ചെയ്യാം എന്നാണ് ഇന്ന് ഞാന്‍ വിവരിക്കുന്നത്.
യു എസ് ബി കമ്പ്യൂട്ടര്‍ ആയി കണക് റ്റ് ചെയ്യുക. വിന്‍ഡോസ് കീയും " R " ഒന്നിച്ചു പ്രസ് ചെയ്തു Run ഓപ്പണ്‍ ചെയ്യുക.ഓപ്പണ്‍ ആയി വരുന്ന വിന്‍ഡോയില്‍ cmd എന്ന് ടൈപ്പ് ചെയ്തു OK ക്ലിക്ക് ചെയ്യുക.
യു എസ് ബി കമ്പ്യൂട്ടര്‍ ആയി കണക് റ്റ് ചെയ്യുക. വിന്‍ഡോസ് കീയും " R " ഒന്നിച്ചു പ്രസ് ചെയ്തു Run ഓപ്പണ്‍ ചെയ്യുക.ഓപ്പണ്‍ ആയി വരുന്ന വിന്‍ഡോയില്‍ cmd എന്ന് ടൈപ്പ് ചെയ്തു OK ക്ലിക്ക് ചെയ്യുക.
diskpart എന്ന് ടൈപ്പ് ചെയ്ത് എന്റര്‍ ചെയ്യുക.
list disk എന്ന് ടൈപ്പ് ചെയ്ത് എന്റര്‍ ചെയ്യുക.ഇതില്‍ സൈസ് കുറവുള്ള ഡിസ്ക് ആയിരിക്കും നമ്മള്‍ കണക്റ്റ് ചെയ്ത USB .ഇവിടെ Disk 1 എന്നതാണ് കുറഞ്ഞ സൈസുള്ള disk.താഴെ കാണുന്ന ചിത്രം ശ്രദ്ധിക്കുക.
select disk 1എന്ന് ടൈപ്പ് ചെയ്ത് എന്റര്‍ ചെയ്യുക. ( ഇവിടെ disk 1 എന്നതാണ് ചെറിയ സൈസുള്ള ഡിസ്ക്.അത് കൊണ്ടാണ് ഞാന്‍ select disk 1 എന്ന് ടൈപ്പ് ചെയ്യാന്‍ നിര്‍ദേശിച്ചത് )
ഇനി നമുക്ക് usb ഒന്ന് ക്ലീന്‍ ചെയ്യണം.usb യില്‍ എന്തെങ്കിലും ആവശ്യമുള്ള ഫയലുകള്‍ ഉണ്ടെങ്കില്‍ അത് വേറെ എവിടെയെങ്കിലും സേവ് ചെയ്ത് വെക്കുവാന്‍ മറക്കരുത്.എങ്ങിനെയാണ് usb ക്ലീന്‍ ചെയ്യുക? വളരെ എളുപ്പമാണ്. clean എന്ന് ടൈപ്പ് ചെയ്തു എന്റര്‍ ചെയ്യുക. താഴെ ചിത്രം കാണുക.
create partition primary എന്ന് ടൈപ്പ് ചെയ്ത് എന്റര്‍ ചെയ്യുക.
select partition 1 എന്ന് ടൈപ്പ് ചെയ്ത് എന്റര്‍ ചെയ്യുക.
active എന്ന് ടൈപ്പ് ചെയ്ത് എന്റര്‍ ചെയ്യുക.
ഇനി നമുക്ക് usb ഫോര്‍മാറ്റ് ചെയ്യണം.ഫോര്‍മാറ്റ് ചെയ്യാന്‍ എടുക്കുന്ന സമയം usb യുടെ സൈസ് അനുസരിച്ച് മാറി കൊണ്ടിരിക്കും.ഫോര്‍മാറ്റ് ചെയ്യാനായി format fs=ntfs എന്ന് ടൈപ്പ് ചെയ്ത് എന്റര്‍ ചെയ്യുക.
ഫോര്‍മാറ്റ് കമ്പ്ലീറ്റ് ആയാല്‍ assign എന്ന് ടൈപ്പ് ചെയ്ത് എന്റര്‍ ചെയ്യുക.
ഇത്രയുമായാല്‍ ബൂട്ടബിള്‍ usb റെഡി ആയി.ഇനി exit എന്ന് ടൈപ്പ് ചെയ്തു പുറത്ത് കടക്കുക.
ഇനി കോപ്പി ചെയ്യേണ്ട DVD, dvd ഡ്രൈവില്‍ ഇടുക. എന്റെ സിസ്റ്റത്തില്‍ DVD ഡ്രൈവ് " D " യും usb ഡ്രൈവ് " H " ഉം ആണ്. നിങ്ങളുടെ സിസ്റ്റത്തില്‍ എങ്ങിനെയാണെന്ന് നിങ്ങള്‍ ശ്രദ്ധിക്കണം. ഇനി ചെയ്യേണ്ടത് വീണ്ടും കമാന്‍ഡ് പ്രോംറ്റിലേക്ക് പോവലാണ്.( പേര് കേട്ട് പേടിക്കുകയൊന്നും വേണ്ട.നമ്മള്‍ ആദ്യം ചെയ്തത് പോലെ വിന്‍ഡോസ് കീയും R ഇവ ഒന്നിച്ചു പ്രസ് ചെയ്യുക. cmd എന്ന് ടൈപ്പ് ചെയ്യുക.)
D: CD BOOT എന്ന് ടൈപ്പ് ചെയ്തു എന്റര്‍ ചെയ്യുക.
( എന്റെ DVD ഡ്രൈവ് D ആയത് കൊണ്ടാണ് ഞാന്‍ D എന്ന് ടൈപ്പ് ചെയ്തത്.നിങ്ങളുടെ ഡ്രൈവ് നിങ്ങള്‍ നോക്കി അതിനനുസരിച്ച് ചേഞ്ച് ചെയ്യുക. )
CD BOOT എന്ന് ടൈപ്പ് ചെയ്തു എന്റര്‍ ചെയ്യുക.
BOOTSECT.EXE/NT60 H: എന്ന് ടൈപ്പ് ചെയ്തു എന്റര്‍ ചെയ്യുക.
( എന്റെ USB ഡ്രൈവ് H ആയത് കൊണ്ടാണ് ഞാന്‍ H എന്ന് ടൈപ്പ് ചെയ്തത്. )
use-Windows 7 USB DVD Download Tool or poweriso for easy creation
ReplyDeleteഎന്താണ് ബൂട്ടബ്ള്‍ usb
ReplyDeleteഇത് എന്തിനാ ഇങ്ങനെ ബൂട്ട് ചെയ്യുന്നത് ?
ReplyDelete