ഇതു മറ്റൊരു കൊട്ടേഷന്‍ കഥയാണ്. പഴയ കഥ അറിയാത്തവര്‍ ഇവിടെ ക്ലിക്കുക. നമ്മുടെ കഥാ നായകന് വീഡിയോസ് ഡൌണ്ലോഡ് ചെയ്യാന്‍ ആഗ്രഹം തോന്നി.ദിപ്പോ എങ്ങേനാ ഡൌണ്ലോഡ് ചെയ്യുക എന്നറിയാനായി തപ്പാനിറങ്ങി നമ്മുടെ ഗൂഗിള്‍ ആറ്റില്‍.അങ്ങിനെ " ഇന്റര്‍ നെറ്റ് ഡൌണ്‍ലോഡ് മാനേജര്" എന്ന സംഭവത്തെ കുറിച്ച് അറിഞ്ഞു.വളരെ എളുപ്പത്തില്‍ ഡൌണ്‍ ലോഡ് ചെയ്യാന്‍ പറ്റിയ വഴി ആണത്രേ ഈ സംഭവം.എന്നാല്‍ ഞമ്മകും ഒന്ന് ഡൌണ്‍ ലോഡാമെന്നു അവനും ഒരു പൂതി തോന്നി.ഡൌണ്ലോഡ് തുടങ്ങണമെങ്കില്‍ ആദ്യം സോഫ്റ്റ് വെയര്‍ വേണമെന്ന് അവന്‍ എവിടെയോ വായിചിടുണ്ട് പോലും. പിന്നെ അമാന്തിച്ചില്ല.ഫോണെടുത്തു വിളി തുടങ്ങി
" ഡാ..ഷാഹിദേ..എനിക്ക് ഇന്റര്‍ നെറ്റ് ഡൌണ്‍ലോഡ് മാനേജര്‍
സോഫ്റ്റ് വെയര്‍ വേണം. " ലേശം ബിസി ആയ കാരണം ( അടുക്കളയില്‍ ഭാര്യയെ
സഹായിക്കയിരുന്നെന്നു അസൂയക്കാര്‍ പറയും ) ഗൂഗിളില്‍ ചൂണ്ടയും കൊണ്ടിറങ്ങിയാല്‍ കിട്ടുമെന്നു പറഞ്ഞു തടി തപ്പി.
ചൂണ്ടയില്‍ കുരുങ്ങിയ സോഫ്റ്റ് വെയര്‍ ഇന്സ്ടാല്‍ ചെയ്യാന്‍
നോകിയപ്പോളല്ലേ സീരിയല്‍ നമ്പര്‍ ഇല്ലേല്‍ ലവന്‍ ഡൌണ്‍ ലോടാന്‍
സമ്മദിക്കില്ലാന്നു.
പിന്നെ മടിച്ചില്ല.
പണ്ടത്തെ പോലെ കൊട്ടേഷന്‍ ടീം പഞ്ഞിക്കിടണ്ട എന്ന് കരുതി അവന്‍ തന്നെ നേരിട്ട്
ലോകാഷന്‍ മാപ്പും കൊണ്ട് എന്റെ വീട്ടിലേക് യാത്ര തിരിച്ചു.വാതില്‍ തുറക്കുന്നത്
വരെ വെയിറ്റ് ചെയ്യാനൊന്നും മിനക്കിടാതെ വാതിലും ചവിട്ടി പൊളിച്ചു നമ്മുടെ നായകന്‍
അകത്തേക്ക് കടന്നു.
ഞാന്‍ താമസം മാറിയതും, എന്റെ പഴയ വീട്ടില്‍ ഒരു
അറബി ഫാമിലി വന്നതും പാവം അറിഞ്ഞില്ല.
എന്തായാലും എന്റെ സുഹൃത്തല്ലേ..ഹോസ്പിറ്റലില്‍
പോയി കാണാം എന്ന് കരുതി ഞാന്‍ UPLOAD ചെയ്യാന്‍ അല്‍പ്പം
മുന്തിരിയും ഓറഞ്ഞും ആയി ഹോസ്പിറ്റലില്‍ പോയി.അവിടെ
ചെന്നപ്പോള്‍ ദാ..
UPLOAD ഉം DOWNLOAD ഉം ചെയ്യാനാവാതെ
കിലുക്കത്തിലെ ജഗതിയെ പോലെ കിടക്കുന്നു
തീരുമ്പോ തീരുമ്പോ പണി കിട്ടാന്‍ അര്‍ഷാദ് എന്താ കുപ്പിയില്‍ നിന്നും ഇറങ്ങിയ ഭൂതമോ..?അവന്റെ കിടപ്പ് കണ്ടപ്പോള്‍ സോഫ്റ്റ് വെയര്‍ ആകിവറ്റ് ചെയ്യേണ്ട വിധം പറഞ്ഞു കൊടുക്കാതിരിക്കാന്‍ തോന്നിയില്ല.
Internet Download Manager (IDM) ഇവിടെ നിന്നും
ഇന്‍സ്റ്റോള്‍ ചെയ്യരുത് .
എല്ലാത്തിനും അതിന്റേതായ സമയങ്ങള്‍ ഉണ്ട് ദാസാ . ഇന്സ്ടാല്‍ ചെയ്യേണ്ട സമയം ആവുമ്പോള്‍ ഞാന്‍ പറയാം. ആക്രാന്തം കാട്ടല്ലേ..
ഡൌണ്‍ലോഡ് കഴിഞ്ഞാല്‍ ഉടന്‍ തന്നെ ഇന്‍റെര്‍നെറ്റ് കണക്ഷന്‍ ഡിസ്കണക്റ്റ് ചെയ്യുക .
നിങ്ങള്‍ ഒരു തവണ എങ്ങിലുംInternet Download Manager
(IDM) ഇന്‍സ്റ്റോള്‍ചെയ്തിട്ടുണ്ട് എങ്കില്‍ ആദ്യം Internet Download
Manager (IDM) അണ്‍ ഇന്‍സ്റ്റാള്‍ ചെയ്യുക തുടര്‍ന്ന് താഴെ പറയുന്ന പോലെ ചെയ്യുക ,ഇപ്പോള്‍ പറഞ്ഞു തരുന്ന കാര്യം അതീവ ശ്രദ്ധ യോടെ വേണം ചെയ്യാന്‍ ആദ്യം റണ്‍ പാഡ് എടുത്തു ( വിന്‍ഡോസ് കീയും "R" ഒന്നിച്ചു അമര്‍ത്തിയാല്‍ മതി ) regedit എന്ന് കൊടുത്തു റണ്‍ ചെയ്യുക
തുടര്‍ന്ന് വരുന്ന ടാബില്‍ നിന്ന് HEY-CURRENT-USER --->SOFTWARE--->DOWNLOAD MANAGERഎടുക്കുക.
ചിത്രം നോക്കി മനസ്സിലാക്കുക.
തുടര്‍ന്ന് DOWNLOAD
MANAGER എന്ന ഫോള്‍ഡര്‍ സെലക്ട് ചെയ്തു ഡിലീറ്റ് ചെയ്തു കളയുക .
ഇനി നമ്മള്‍ ഡൌണ്‍ലോഡ് ചെയ്തു വെച്ചിരിക്കുന്ന റാര്‍ ഫോള്‍ഡര്‍ ഓപ്പണ്‍ ചെയ്യുക , അതില്‍ നിന്ന് Internet Download
Managerഎടുക്കുക .
ഓപ്പണ്‍ ചെയ്തു കഴിഞ്ഞാല്‍ അതില്‍ വരുന്ന അവസാനം കിടക്കുന്ന UNREGISTER IDM ഇന്‍സ്റ്റോള്‍ ചെയ്യുക .ഇത്രയും നേരം പറഞ്ഞത് ഇതിനു മുന്പ് ഈ സോഫ്റ്റ് വെയര്‍ ഇന്സ്ടാല്‍ ചെയ്തിടുല്ലവര്‍ക്ക് വേണ്ടിയാണ്. ആദ്യമായി ഇന്സ്ടാല്‍ ചെയ്യുന്നവര്‍ക്ക് ഇതൊന്നും ബാധകമല്ല.
ഇനി സോഫ്റ്റ് വെയര്‍ ഇന്സ്ടാല്‍ ചെയ്യേണ്ട സമയമായി ദിനേശാ..
Internet Download Manager സെറ്റ് അപ്പ് ഓപ്പണ്‍ ചെയ്തു Internet
Download Manager ഇന്‍സ്റ്റോള്‍ ചെയ്യുക
തുടര്‍ന്ന് crack ഫോള്‍ഡര്‍ ഓപ്പണ്‍ ചെയ്യുക
അതില്‍ കിടക്കുന്ന idman.exeസെലക്റ്റ് ചെയ്തു ctrl+c അമര്‍ത്തി കോപ്പി ചെയ്യുക .
ഇനി താഴെ പറയുന്നപോലെ ഫോള്‍ഡര്‍ ഓപ്പണ്‍ ചെയ്യുക
MY COMPUTER-->C
DRIVE-->PROGRAMES-->Internet Download Manager ,
തുടര്‍ന്ന് Internet
Download Manager എന്നാ ഫോള്‍ഡര്‍ ഓപ്പണ്‍ ചെയ്തു ctrl+vഅമര്‍ത്തി പേസ്റ്റ് ചെയ്യുക അപ്പോള്‍ റീപ്ലസ് ആയി ആഡ് ചെയ്യട്ടോ എന്ന് ചോദിക്കും അപ്പോള്‍ ഓക്കേ കൊടുക്കുക .
തുടര്‍ന്ന് നമ്മള്‍ നേരത്തെ എടുത്തിരുന്ന ക്രാക്ക് ഫോള്‍ഡര്‍ എടുത്തു OS 32 bit ഉള്ളവര്‍ ഒന്നാമത് കാണുന്ന REGKEY ഇന്‍സ്റ്റാള്‍ ചെയ്യുക OS 64 bit
ഉള്ളവര്‍ രണ്ടാമത് കാണുന്ന REGKEY ഇന്‍സ്റ്റാള്‍ ചെയ്യുക
32 bit ആണോ 64 bit ആണോ എന്ന് ചെക്ക് ചെയ്യുന്നത് എങ്ങിനെ എന്നറിയുവാന്‍
ഇത്രയും ആയാല്‍ Internet Download Manager ഇനി ലൈസെന്‍സ് കീ ഇല്ലാതെ ഉപയോഗിക്കാന്‍ കഴിയുന്നതാണ് ,
ഇനി സിസ്റ്റം ഒന്ന് റീ ബൂട്ട് ചെയ്തോളു
ശ്രദ്ധിക്കുക Internet
Download Manager , അപ്ഡേറ്റ് ചെയ്യട്ടോ എന്ന് നിങ്ങളോട് ചോദിച്ചാല്‍ ക്യാന്‍സല്‍ അമര്‍ത്തി കളയുക ഈ ക്രാക്ക് ചെയ്ത Internet Download Manager ഒരു കരണ വശാലും അപ്പ് ഡേറ്റ് ചെയ്യരുത് ......
എന്തെങ്ങിലും എറര്‍ വന്നു ഇന്‍സ്റ്റാള്‍ ഫെയില്‍ ആയാല്‍ ആദ്യം Internet
Download Manager അണ്‍ ഇന്‍സ്റ്റോള്‍ ചെയ്യുക തുടര്‍ന്ന് UNREGISTER IDM ഇന്‍സ്റ്റോള്‍ ചെയ്യുക പിന്നീട് സിസ്റ്റം റീ ബൂട്ട് ചെയ്യുക തുടര്‍ന്ന് മുകളിലെ പോലെ ചെയ്യുക .