സത്യാഭാമാക്കൊരു പ്രേമലേഖനം


ഇന്നലെ വൈകുന്നേരം എന്റെ ഫോണിലേക്ക് വന്ന ഒരു വിളി ആണ്  ബ്ലോഗിന് ആധാരം..  ആധാരം ഞാനിവിടെ പണയം വെക്കുന്നു അല്ല പങ്കു വെക്കുന്നു..
               എന്നത്തേയും പോലെ ഇന്നലെയും  നമ്മുടെ കഥാ നായകന്‍ ഫോണ്‍ വിളി തുടങ്ങി.ഇന്നത്തെ പ്രോബ്ലം ഒരു പ്രേമലേഖനം ആണ്. പുള്ളികാരന് കാമുകിക്ക് ഒരു പ്രേമ ലേഖനം അയക്കണം.ലെറ്റര്‍ പോസ്റ്റ്‌ ചെയ്യാമെന്ന് വെച്ചാല്‍ കാമുകിയുടെ അച്ഛനാണ് അവിടത്തെ പോസ്റ്റ്മാന്‍. അപ്പൊ  പണി നടക്കില്ല. "ഹംസത്തെ " എല്പിക്കാമെന്നു വെച്ചാലോ.? ഏയ്‌..അത് ശെരിയാവില്ലമണ്ണും ചാരി നിന്നവന്‍ പെണ്ണും കൊണ്ട് പോയാലോ..ഇനി ഇമെയില്‍ അയക്കാമെന്നു വെച്ചാലോഅത് ഒട്ടും ശേരിയാവില്ലാന്ന കാമുകി പറയുന്നത്.മകളെ നല്ല വിശ്വാസം ആയ കാരണം മെയില്‍ എല്ലാം സെന്സര്‍ ചെയ്തെ കൊടുക്കുകയുള്ളൂ .കാമുകിക്ക് കത്തയക്കാന്‍ പറ്റിയ  വെല്ല  സോഫ്റ്റ്‌ വെയറും ഉണ്ടോ എന്നറിയാനാണ് ഇന്നത്തെ വിളി
                  അവന്‍ എന്നെ ഒന്ന് " ആക്കാന്‍ " നോകിയതാനെങ്കിലും ഞാന്‍ സോഫ്റ്റ്‌ വെയരിനായി ഗൂഗിളില്‍ തപ്പാനിറങ്ങി ( ഇനി എങ്ങാനും ബിരിയാണി കൊടുക്കുനുന്ടെങ്കിലോ ?). തേടിയ വള്ളി കാലില്‍ ചുറ്റിയില്ലയെങ്കിലും തല്കാലം കാലില്‍ ചുറ്റാന്‍ പറ്റുന്ന ഒരു വള്ളി കിട്ടി.
         എന്ത് ഫയലും ചിത്രത്തില്‍ ഒളിപ്പിച്ചു വെക്കാന്‍ പറ്റുന്ന ഒരുകൊച്ചു സോഫ്റ്റ്‌വെയര്‍ .ഇനി കത്തയക്കാന്‍ സോഫ്റ്റ്‌വെയര്‍ ഇല്ല എന്നാ കാരണത്താല്‍ ഒരു പ്രേമം കലങ്ങണ്ട .

സോഫ്റ്റ്‌ വെയര്‍ ഇവിടെ നിന്നും 


ഉപയോഗിക്കേണ്ട വിധം.

 • 1. ആദ്യം ഒരു  New Folder ഉണ്ടാക്കുക.ഒളിപ്പിക്കേണ്ട ഫയലുംഒരു ചിത്രവും സേവ് ചെയ്യുക.


Ctrl  Key പ്രസ്‌ ചെയ്തു കൊണ്ട് ഫയലുകള്‍ സെലക്ട്‌ ചെയ്യുക. Right Click ചെയ്തു Add to archive   സെലക്ട്‌ ചെയ്യുക.
Right Click  ചെയ്യുമ്പോള്‍   Add to archive കാണുന്നില്ല എങ്കില്‍ ഇവിടെ ക്ലിക്ക് ചെയ്തു 
WinRAR 4.20 (64-bit),  അല്ലെങ്കില്‍  WinRAR 4.20 (32-bit) ഡൌണ്ലോഡ് ചെയ്തു ഇന്സ്ടാല്‍ ചെയ്യുക.ഇപ്പോള്‍ ധാ..ചുവന്ന വട്ടത്തില്‍ കാണുന്ന പോലെ ഇല്ല ഫയലുകളും ഒരു zip folder    ആയി കിടക്കുന്നുണ്ടാകും. ഫോള്ഡര്‍ ആണ് നമ്മള്‍ ചിത്രത്തില്‍ ഒളിപ്പിച്ചു വെക്കാന്‍ പോകുന്നത്.

 • ഇനിയാണ് നമ്മള്‍ ആദ്യം ഡൌണ്ലോഡ് ചെയ്ത സോഫ്റ്റ്‌ വെയര്‍ ആവശ്യമായി വരുന്നത്.സോഫ്റ്റ്‌ വെയര്‍ ഓപ്പണ്‍ ചെയ്യുക.

Picture എന്നതില്‍ ക്ലിക്ക് ചെയ്തു പിക്ചര്‍ ( ഏതു ചിത്രതിലാണോ ഫയലുകള്‍ ഒളിപ്പിച്ചു വെക്കേണ്ടത്  പിക്ചര്‍ ) സെലക്ട്‌ ചെയ്യുക


 • Compressed file   എന്നതില്‍ ക്ലിക്ക് ചെയ്തു നമ്മള്‍ ഉണ്ടാക്കിയ zip folder  സെലക്ട്‌ ചെയ്യുക.Output Picture File എന്നതില്‍ ക്ലിക്ക് ചെയ്തു Picture  സെലക്ട്‌ ചെയ്യുക
ഇനി OK  എന്നു കാണുന്നിടത്ത് പ്രസ്‌ ചെയ്യുക.

മുകളിലെ ചിത്രം നോക്കുക.ചുവന്ന വട്ടത്തില്‍ കാണിച്ചിരിക്കുന്നത് പുതുതായി ഉണ്ടായ ഇമേജ് ഫയല്‍ ആണ് ഫയലില്‍ ആണ് നമ്മുടെ ഫയലുകള്‍ എല്ലാം ഒളിച്ചിരിക്കുന്നത് .
ഇപ്പൊ ഫയലുകള്‍ ഒളിപ്പിച്ചു വെക്കാന്‍ പഠിച്ചുഇനി ഒളിപ്പിച്ച ഫയലുകള്‍ എങ്ങിനെയാ ഓപ്പണ്‍ ചെയ്യുക ?

പിക്ചര്‍ സെലക്ട്‌ ചെയ്തു  Right Click ചെയ്യുക.

കണ്ടില്ലേ? നമ്മള്‍ ഒളിപ്പിച്ചു വെച്ച ഫയലുകള്‍.
ഇനി ഇപ്പോള്‍ പ്രേമ ലേഖനം ചിത്രത്തില്‍ ഒളിപ്പിച്ചു വെച്ച് മെയില്‍ ചെയ്‌താല്‍ ആരും പിടിക്കില്ലാലോ.എങ്ങിനെ ഉണ്ട്  എന്റെ ബുദ്ധി ? ഇപ്പോളും സുഹൃത്തിന്റെ പ്രോബ്ലം സോള്വ്‌ ആയിട്ടില്ലകാമുകിയെ ഇതു ഓപ്പണ്‍ ചെയ്യുന്ന വിധം എങ്ങിനെ പറഞ്ഞു മനസ്സിലാക്കും


നിങ്ങളും കൂടുന്നോ എന്റെ സുഹൃത്തിനെ സഹായിക്കാന്‍?
 എന്തേലും ഒരു വഴി പറഞ്ഞു താടെയ്‌....

16 comments:

 1. ഹായ് ശഹിതെ...?ഇങ്ങനെ ചെയുമ്പോള്‍ ഇമേജ് ഫയല്‍ സൈസ് കൂടില്ലേ..?

  ReplyDelete
  Replies
  1. വന്നല്ലോ നായകന്‍. നമ്മള്‍ ഹൈഡ് ചെയ്യുന്ന ഫയല്‍ സൈസ് അനുസരിച്ച് മാറി കൊണ്ടിരിക്കും.

   Delete
 2. Replies
  1. നീ താന്‍ എന്‍ നായകന്‍

   Delete
 3. ശഹിതെ ..ഞാന്‍ നിനക്ക് എന്തെങ്കിലും തരാനുണ്ടോ..? :-?

  ReplyDelete
  Replies
  1. ഹാ..അപ്പൊ തരനുല്ലതൊകെ നീ മറന്നോ ????

   Delete
 4. ഇത് കൊള്ളാം കേട്ടോ ശാഹിദ് ...

  ReplyDelete
 5. just try this in dos command line in windows
  (start - run - cmd)

  copy/b computertips.jpg + computertips.rar newimage.jpg

  works without software

  ReplyDelete
  Replies
  1. ആഹാ..എങ്ങിനേം ഒരു വഴി ഉണ്ടല്ലേ...അറിവുകള്‍ പകര്‍ന്നു തന്നതിന് നന്ദി.
   നീ രാവണനല്ലെടാ..കര്‍ണാനാ,,

   Delete
 6. 1 picturil etra file venamengilum save cheyyan pattumo ??

  ReplyDelete
 7. kollam thanks shahid ikka

  ReplyDelete
 8. Lol.... kollaam ... bt ith ayakkaan njaanund... vaayikkaan ithuvare aareyum kittiyittilla.. :(

  ReplyDelete
 9. കൊള്ളാം, വളരെ നന്നായിരിക്കുന്നു.

  ReplyDelete

മലയാളത്തില്‍ ഇവിടെ ടൈപ്പ് ചെയ്യാം

Type in Malayalam (Press Ctrl+g to toggle between English and Malayalam)

ജനപ്രിയ പോസ്റ്റുകള്‍

 
2011 കമ്പ്യൂട്ടര്‍ ടിപ്സ് | നന്ദി.വീണ്ടും വരിക സ്പോണ്‍സര്‍ : ഡയറി കുറിപ്പുകള്‍ , സൈബര്‍ കിച്ചന്‍ , കമ്പ്യൂട്ടര്‍ ടിപ്സ്