Error Deleting File Or Folder

ഇതു പോലെ ഒരു മെസ്സേജ് എപ്പോളെങ്കിലും നേരിടേണ്ടി വന്നിട്ടുണ്ടോ? ചില ഫയലുകളോ ഫോള്‍ഡരുകളോ ഡിലീറ്റ് ചെയ്യുമ്പോള്‍ ഡിലീറ്റ് ചെയ്യാനാവാതെ ഇതു പോലെ ഒരു എറര്‍ മെസ്സേജ് വരാറുണ്ട്. ഇങ്ങിനെ  ഉള്ള ഫയലുകള്‍ എങ്ങിനെ ഡിലീറ്റ് ചെയ്യാമെന്നതാണ് ഇന്നത്തെ ടിപ്പ്.ഇതിനായി UNLOCKER  എന്നൊരു സോഫ്റ്റ്‌വെയര്‍ യൂസ് ചെയ്യണം.ഇതു ഡൌണ്‍ലോഡ് ചെയ്യാനായി

ഇനി ചെയ്യേണ്ടത് ഡൌണ്‍ലോഡ് ചെയ്ത സോഫ്റ്റ്‌ വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യലാണ്. ചില ആന്റി വൈറസ്‌ സോഫ്റ്റ്‌ വെയറുകള്‍ ഇതിനെ വൈറസ്‌ ആയി ഡിറ്റക്റ്റ് ചെയ്യാറുണ്ട്.അങ്ങിനെയാണെങ്കില്‍ തല്‍കാലം കുറച്ച്  സമയത്തേക് ആന്റിവൈറസ്‌ Disable  ചെയ്യുക.

ഉപയോഗിക്കുന്ന വിധം.
--------------------------------

ഡിലീറ്റ് ചെയ്യേണ്ട ഫോള്‍ഡര്‍ സെലക്ട്‌ ചെയ്തു മൗസ് കൊണ്ട് Right  ക്ലിക്ക് ചെയ്യുക.ഇപ്പോള്‍ താഴെ കൊടുത്തിരിക്കുന്ന ചിത്രത്തില്‍ കാണുന്ന പോലെ Unlocker എന്നൊരു ഓപ്ഷന്‍ കാണാം.അത് സെലക്ട്‌ ചെയ്യുക.


Delet  എന്നത് സെലക്ട്‌ ചെയ്ത് OK  ക്ലിക്ക് ചെയ്യുക.
ഇത്രയും ചെയ്‌താല്‍ മതി ഡിലീറ്റ് ആയിട്ടുണ്ടാകും.

ചില ആന്റി വൈറസ്‌ സോഫ്റ്റ്‌ വെയര്‍ Unlocker സോഫ്റ്റ്‌ വെയറിനെ വൈറസ്‌ ആയി ഡിറ്റക്റ്റ് ചെയ്യാറുണ്ട്.അത് കൊണ്ട് തന്നെ നമ്മുടെ ആവശ്യം കഴിഞ്ഞാല്‍ വേഗം തന്നെ ഈ സോഫ്റ്റ്‌ വെയര്‍ uninstalചെയ്തോളൂ. 

4 comments:

  1. എന്‍റെ ഓര്‍മയില്‍ ഇത് വരെ ഇത് ആവശ്യം വന്നിട്ടില്ല. എന്നാലും ഒന്ന് അറിഞ്ഞിരിക്കുന്നത് നല്ലതാണ്..നന്ദി ഷാഹി ..

    ReplyDelete
  2. പ്രയോജനകരമായ വിവരമാണ്‌....,.മാഷെ നന്ദി.
    ആശംസകള്‍

    ReplyDelete
  3. വളരെ നന്ദി ഷാഹിദ്‌

    ReplyDelete
  4. ഈ സാധനം എന്റെകൈയില്‍ ഉണ്ടായിരുന്നു , കുറെ കാലമായി ഉപയോഗം ഇല്ലാതെ വന്നപ്പോ എടുത്തു മാറ്റി ഇപ്പൊ വേണ്ടി വന്നപ്പോ കമ്പ്യൂട്ടറില്‍ കാണാന്‍ ഇല്ല . അപ്പോഴ ഇവിടെ ഉണ്ടെന്നാ ഓര്‍മ്മ വന്നെ പിന്നെ പറന്നിറങ്ങി , എടുത്തുകൊണ്ട് പോകുന്നു കേട്ടോ പകരം ഒരു നന്ദി മാത്രമേ ഉള്ളൂ

    ReplyDelete

മലയാളത്തില്‍ ഇവിടെ ടൈപ്പ് ചെയ്യാം

Type in Malayalam (Press Ctrl+g to toggle between English and Malayalam)

ജനപ്രിയ പോസ്റ്റുകള്‍

 
2011 കമ്പ്യൂട്ടര്‍ ടിപ്സ് | നന്ദി.വീണ്ടും വരിക സ്പോണ്‍സര്‍ : ഡയറി കുറിപ്പുകള്‍ , സൈബര്‍ കിച്ചന്‍ , കമ്പ്യൂട്ടര്‍ ടിപ്സ്