ഒളിച്ചിരുന്ന് ഡൌണ്‍ലോഡ് ചെയ്യാം.

നെറ്റ്...
നെറ്റ് സ്ലോ ആയാൽ ഞങളുടെ  IT  Manager  " എന്തുവാടേ..ഡൌണ്‍ലോഡ് ചെയുന്നത്"  എന്ന് ചോദിച്ച്  ആദ്യം ഓടിയെത്തുന്നത് എന്റെ സിസ്റ്റം ചെക്ക്‌ ചെയ്യാനാണ്.എന്നെ അത്രക് വിശ്വാസമാണ്.പക്ഷെ ഞാൻ അത്തരക്കാരൻ ഒന്നും അല്ലാട്ടോ .വേണേൽ എന്റെ സിസ്റ്റം ചെക്ക്‌ ചെയ്തോട്ടെ..ഡൌണ്‍ലോഡ് സോഫ്റ്റ്‌  വെയറിന്റെ പൊടിപോലുമില്ല കണ്ടു പിടിക്കാൻ. അതെങ്ങിനെയാനെന്നോ?

യു ടോറന്റിൽ ചെയ്യുന്ന വിദ്യയേ എനിക്ക് അറിയുകയുള്ളു.ആദ്യം യു ടോറന്റ് ഓപ്പണ്‍ ചെയ്യുക.

Options  എന്നതില ക്ലിക്ക് ചെയ്യുക.
Preference  സെലക്ട്‌ ചെയ്യുക.

താഴെ കൊടുത്തിരിക്കുന്ന ചിത്രത്തിൽ ചുവന്ന ബോക്സ്‌ ശ്രദ്ധിക്കുക.അതിൽ നമുക്ക്  Hide / Unhide ചെയ്യുവാനുള്ള ഒരു കീ നമുക്ക് സെറ്റ് ചെയ്തു വെക്കാൻ സാധിക്കും.

ഞാൻ സെറ്റ് ചെയ്തു വെച്ചത് Alt +H  എന്ന കീയാണ്.അതുപയോഗിച്ചു നമ്മുക്ക് ആവശ്യാനുസരണംHide / Unhide ചെയ്യാം.






I can access my Gmail account, but I can't login to my Google talk account

ചില...
ചില സുഹൃത്തുക്കൾ ചോദിച്ച ചോദ്യമാണ് ഞാൻ ഇവിടെ ഹെഡിംഗ് ആയി കൊടുത്തിരിക്കുന്നത്. ഇതെങ്ങിനെ പരിഹരിക്കാം ?. ഈ പ്രോബ്ലം വരുന്നതിന്റെ പ്രധാന കാരണം പലരും ഗൂഗിളിന്റെ 2 വെ വെരിഫികേഷൻ ഓണ്‍ ചെയ്തിടുന്ന കാരണമാണ്.ഇങ്ങിനെ ഓണ്‍ ചെയ്യുന്നത് നല്ലതൊക്കെ തന്നെയാണ്.സേഫ് ആണ്.പക്ഷെ പ്രോബ്ലം എന്താണെന്ന് വെച്ചാൽ ഇതു ഓണ്‍ ചെയ്‌താൽ ജി ടാക്കിൽ സൈൻ ഇൻ ചെയ്യണമെങ്കിൽ ജിമെയിൽ പാസ് വേര്ഡ് യൂസ് ചെയ്‌താൽ മതിയാകില്ല.അതിനു പ്രത്യേകം പാസ് വേർഡ്‌ 2 വെ വെരിഫികേഷൻ ചെയ്യുന്ന സമയത്ത് നമുക്ക് ലഭിക്കുന്നതാണ്.അത് പക്ഷെ നമുക്ക് ഓർമയിൽ സൂക്ഷിക്കാൻ പറ്റുന്നവ അല്ല.ഒരു അര്ത്തവും ഇല്ലാത്ത കുറെ ഇംഗ്ലീഷ് അക്ഷരങ്ങളും അക്കങ്ങളും ആയിരിക്കും.അതൊക്കെ നമ്മൾ ഇങ്ങിനെ ഓർമയിൽ സൂക്ഷിക്കാനാണ് ? അത് കൊണ്ട് 2 വെ വെരിഫികേഷൻ ഓഫ്‌ ചെയ്‌താൽ ഒരേ പാസ്‌ വേർഡ്‌ ഉപയോഗിച്ച് ജി മെയിലും ജി ടോക്കും ഓപ്പണ്‍ ചെയ്യാൻ സാധിക്കും.

2 വേ വെരിഫ്കെഷൻ എങ്ങിനെ ഓഫ്‌ ചെയ്യാമെന്ന് നോക്കാം.

  • ജിമെയിൽ ഓപ്പണ്‍ ചെയ്യുക.താഴെ ചിത്രത്തിൽ കാണിച്ചിരിക്കുന്ന പോലെ  Account സെലക്ട്‌ ചെയ്യുക.
  • Security സെലക്ട്‌ ചെയ്യുക 


  • Turn off 2 step verification എന്നത് സെലക്ട്‌ ചെയ്യുക 



ഇനി ജിമെയിൽ പാസ്സ്‌വേർഡ്‌ ഉപയോഗിച്ച്  ജി ടോക്കും സൈൻ ഇൻ  ചെയ്യാൻ  സാധിക്കും 

മലയാളത്തില്‍ ഇവിടെ ടൈപ്പ് ചെയ്യാം

Type in Malayalam (Press Ctrl+g to toggle between English and Malayalam)

ജനപ്രിയ പോസ്റ്റുകള്‍

 
2011 കമ്പ്യൂട്ടര്‍ ടിപ്സ് | നന്ദി.വീണ്ടും വരിക സ്പോണ്‍സര്‍ : ഡയറി കുറിപ്പുകള്‍ , സൈബര്‍ കിച്ചന്‍ , കമ്പ്യൂട്ടര്‍ ടിപ്സ്