ഓണ്‍ലൈന്‍ ബാങ്കിംഗ്: തട്ടിപ്പില്‍ വീഴാതിരിക്കാന്‍
1. ഓണ്‍സ്‌ക്രീന്‍ കീബോര്‍ഡ്:
ബാങ്കിംഗ് സൈറ്റുകള്‍ കൈകാര്യം ചെയ്യുമ്പോള്‍ ഓണ്‍സ്‌ക്രീന്‍ കീബോര്‍ഡ് ഉപയോഗിക്കുക. സ്‌ക്രീനില്‍ തെളിയുന്ന കീബോര്‍ഡില്‍ മൗസ് വഴി ടൈപ്പ് ചെയ്യുന്ന രീതിയാണിത്. എല്ലാ ബാങ്കുകളും ഓണ്‍സ്‌ക്രീന്‍ കീബോര്‍ഡ് എന്ന ഓപ്ഷന്‍ നല്‍കുന്നുണ്ട്. ഇന്റര്‍നെറ്റ് കഫേകള്‍ പോലുള്ള സ്ഥലങ്ങളില്‍ കീബോര്‍ഡ് ഉപയോഗിക്കുമ്പോള്‍ നിങ്ങള്‍ എന്തെല്ലാം ടൈപ്പ് ചെയ്യുന്നു എന്നത് ഉപകരണങ്ങളുടെ സഹായത്തോടെ രേഖപ്പെടുത്തിവെക്കാന്‍ സാധ്യതയുണ്ട്

എങ്ങിനെയാണ് ഓണ്‍ സ്ക്രീന്‍ കീ ബോര്‍ഡ് ഓപ്പന്‍ ചെയ്യുക?
ഇത് വളരെ എളുപ്പമാണ്. വിന്‍ഡോസ് കീയും R എന്ന അക്ഷരവും ഒരുമിച്ചു പ്രസ് ചെയ്യുക.ഓപന്‍ ആയി വരുന്ന വിന്‍ഡോയില്‍ " OSK " എന്ന് ടൈപ്പ് ചെയ്തു എന്റര്‍ ചെയ്യുക.
2. പാസ്‌വേഡ് നല്‍കുമ്പോള്‍:
പാസ്‌വേഡുകള്‍ നല്‍കുമ്പോള്‍ ശ്രദ്ധിക്കുക. മറ്റുള്ളവര്‍ക്ക് വേഗത്തില്‍ മനസിലാക്കാന്‍ കഴിയാത്ത പാസ്‌വേഡുകള്‍ നല്‍കുക. പാസ്‌വേഡുകളില്‍ അക്കങ്ങളും ഉള്‍പ്പെടുത്താന്‍ ശ്രദ്ധിക്കണം. @,* തുടങ്ങിയ ചിഹ്‌നങ്ങള്‍ പാസ്‌വേഡുകളില്‍ ഉള്‍പ്പെടുത്തുന്നത് പാസ്‌വേഡ് സ്‌ട്രെങ്ത്ത് വര്‍ധിപ്പിക്കാന്‍ സഹായിക്കും. ആദ്യ അക്ഷരം കാപ്പിറ്റല്‍ ലെറ്ററാക്കുന്നതും നല്ലതാണ്. നിശ്ചിത ഇടവേളകളില്‍ പാസ്‌വേഡ് മാറ്റുന്നതും ഗുണകരമാണ്
3. ലിങ്കിനു പുറകെ പോകരുത്:
ബാങ്കിന്റെ സൈറ്റില്‍ കയറണമെങ്കില്‍ അഡ്രസ്ബാറില്‍ സൈറ്റ് അഡ്രസ് ടൈപ്പ് ചെയ്യുക. ഇ-മെയ്‌ലിലും മറ്റു സൈറ്റുകളിലും കാണുന്ന ലിങ്കുകളില്‍ ക്ലിക്ക് ചെയ്യരുത്. നെറ്റില്‍ തട്ടിപ്പിന്റെ വല വിരിച്ച് കാത്തിരിക്കുന്നവര്‍ കെണിയൊരുക്കുന്നത് ഇത്തരം വ്യാജ ലിങ്ക് അയച്ചുതന്നുകൊണ്ടാണ്. ഇതില്‍ ക്ലിക്ക് ചെയ്യുന്നതോടെ നിങ്ങളുടെ ബാങ്കിന്റേതിനു സമാനമായ സെറ്റില്‍ എത്തിച്ചേരും. അവിടെ എക്കൗണ്ട് നമ്പറും പാസ്‌വേഡും നല്‍കുന്നതോടെ തട്ടിപ്പുകാര്‍ നിങ്ങളുടെ എക്കൗണ്ട് നമ്പറും പാസ്‌വേഡും മനസിലാക്കുകയും അതുപയോഗിച്ച് പണം പിന്‍വലിക്കുകയും ചെയ്യും. ഇത്തരം ലിങ്കുകളില്‍ വീഴാതെ സൂക്ഷിക്കുക.
4. ബ്രൗസിംഗ് ഹിസ്റ്ററി നീക്കം ചെയ്യുക:
നിങ്ങള്‍ സന്ദര്‍ശിച്ച സൈറ്റുകളുടെ അഡ്രസ് കംപ്യൂട്ടര്‍ സൂക്ഷിച്ചു വെക്കുന്നുണ്ട്. ഈ അഡ്രസുകളില്‍ ക്ലിക്ക് ചെയ്താല്‍ വീണ്ടും നിങ്ങള്‍ സന്ദര്‍ശിച്ച വെബ് പേജില്‍ എത്തിച്ചേരാം. അതിനാല്‍ ബാങ്കിംഗ് സൈറ്റുകള്‍ സന്ദര്‍ശിച്ചതിനു ശേഷം ഹിസ്റ്ററി ഡിലീറ്റ് ചെയ്യുക. യൂസര്‍ നെയിം, പാസ്‌വേഡ് എന്നിവ സേവ് ചെയ്തു വെക്കാനുള്ള ഓപ്ഷനുകള്‍ നല്‍കാതിരിക്കുക
5. ടെക്‌നോളജിയുടെ ഒപ്പം നടക്കാം:
നിങ്ങളുടെ സിസ്റ്റവും ബ്രൗസറും ടെക്‌നോളജിയിലെ പുതിയ മാറ്റങ്ങളനുസരിച്ച് അപ്‌ഡേറ്റ് ചെയ്യുക. വിശ്വസനീയമായ സൈറ്റുകളില്‍ നിന്ന് മാത്രം ആന്റി വൈറസുകള്‍ ഡൗണ്‍ലോഡ് ചെയ്യുക. ഇന്റര്‍നെറ്റ് കഫേകളിലും മറ്റ് പൊതുവായി ഉപയോഗിക്കുന്ന കംപ്യൂട്ടറുകളിലും നിങ്ങളുടെ ബാങ്കിംഗ് ആവശ്യങ്ങള്‍ നടത്തുന്നത് കഴിവതും ഒഴിവാക്കുക.