സുരക്ഷിതമായ ഒരു പാസ്‌വേഡ് തെരഞ്ഞെടുക്കാന്‍ ശ്രദ്ധിയ്‌ക്കേണ്ട 5 കാര്യങ്ങള്‍


                                                                                                                                                         1.നീളം കൂടിയ പാസ്‌വേഡുകള്‍ തെരഞ്ഞെടുക്കുക    
 നിങ്ങളുടെ പാസ്‌വേഡ് കുറഞ്ഞത് 15 ക്യാരക്റ്ററുകള്‍ എങ്കിലും ഉള്‍പ്പെടുന്നതാകണം. കാരണം ഇത്രയും വലിയ പാസ്‌വേഡ് ഹാക്ക് ചെയ്യുന്നത് അത്ര എളുപ്പമല്ല.



2.ഒരിയ്ക്കലും പേര്, ഫോണ്‍ നമ്പര്‍ തുടങ്ങിയവ ഉപയോഗിയ്ക്കരുത്     

 പലരും എളുപ്പത്തില്‍ ഓര്‍മ്മിയ്ക്കാനായി പ്രിയപ്പെട്ടവരുടെ പേരോ, മൊബൈല്‍ നമ്പരോ, ജനനത്തീയതിയോ ഒക്കെ പാസ്‌വേഡായി ഉപയോഗിയ്ക്കാറുണ്ട്. ഇങ്ങനെ ഒരിക്കലും ചെയ്യരുത്. കാരണം ഹാക്കര്‍മാര്‍ ആദ്യം ശ്രമിയ്ക്കുന്നത് ഇത്തരം പാസ്‌വേഡുകള്‍ ഉപയോഗിച്ചായിരിയ്ക്കും.
3.അക്ഷരങ്ങള്‍ക്കൊപ്പം അക്കങ്ങളും ഉപയോഗിയ്ക്കുക 

പാസ്‌വേഡുകള്‍ നിര്‍മ്മിയ്ക്കുമ്പോള്‍ അക്കങ്ങള്‍ കൂടി ഉള്‍പ്പെടുത്തുക. ഇത്തരം പാസ് വേഡുകള്‍ ഹാക്കര്‍മാര്‍ക്ക് എളുപ്പത്തില്‍ ഊഹിയ്ക്കാന്‍ സാധിയ്ക്കില്ല.ഉദാ: abzxt13560

4.ആര്‍ക്കും പാസ്‌വേഡ് പറഞ്ഞുകൊടുക്കാതിരിയ്ക്കുക 

സ്വന്തം പാസ്‌വേഡ് ആരുമായും പങ്കുവയ്ക്കാതിരിയ്ക്കുക. അഥവാ അങ്ങനെ സംഭവിച്ചാല്‍ ഉടനെ തന്നെ നിങ്ങളുടെ പാസ്‌വേഡ് മാറ്റുക.

5. പൊതു കമ്പ്യൂട്ടറുകളില്‍ ഒരു കാരണവശാലും നിങ്ങളുടെ പാസ്‌വേഡ് സേവ് ചെയ്യാതിരിയ്ക്കുക 

ഇന്റര്‍നെറ്റ്് കഫേ, കമ്പ്യൂട്ടര്‍ ലാബ്, ഓഫീസ് തുടങ്ങിയ സ്ഥലങ്ങളിലെ കമ്പ്യൂട്ടറുകളില്‍ പാസ്‌വേഡ് ഉപയോഗിച്ചാല്‍ ഒരിക്കലും സേവ് ചെയ്യാതിരിയ്ക്കുക.



8 comments:

  1. സന്ദര്‍ഭോചിതമായ വിവരങ്ങള്‍ക്ക് നന്ദി മാഷെ.
    ആശംസകള്‍

    ReplyDelete
  2. സാധാരണ അക്കങ്ങളു അല്ലെ പസ്സ്വേടായിറ്റ് ഉപയോഗിക്കുക ?.അക്ഷരങ്ങളുടെ കൂടെ അക്കങ്ങളും എന്ന് കണ്ടതു കൊണ്ട് ചോതിക്കുന്നു ?അറിവിന്‌ നന്ദി ....

    ReplyDelete
    Replies
    1. പാസ്സ്‌വേര്‍ഡ്‌ കൂടുതല്‍ സുരക്ഷിതമാക്കുവാന്‍ വേണ്ടിയാണ് അങ്ങിനെ ചെയുന്നത്.അക്കങ്ങള്‍ മാത്രമോ, അല്ലെങ്കില്‍ അക്ഷരങ്ങള്‍ മാത്രമോ ആണെങ്കില്‍ ഹാക്ക്‌ ചെയ്യാന്‍ എളുപ്പമായിരിക്കും.

      Delete
  3. shockwave flash has crashed.(vedio play cheyyumpol) എന്ന് ഇടയ്ക്ക് ഇടയ്ക്ക് വരുന്നു ഒരു പോംവഴി പറഞ്ഞുതരാമോ?

    ReplyDelete
  4. shahid നല്ല പോസ്റ്റ്‌ .. കഴിയുമെങ്കിൽ അക്കങ്ങള്ക്കും അക്ഷരങ്ങള്ക്കും കൂടെ ചിഹ്നങ്ങളും ഉപയോഗിക്കുക ..
    ഉദാഹരണം - sha@123tips#pc - ഈ രൂപത്തിൽ

    ReplyDelete

മലയാളത്തില്‍ ഇവിടെ ടൈപ്പ് ചെയ്യാം

Type in Malayalam (Press Ctrl+g to toggle between English and Malayalam)

ജനപ്രിയ പോസ്റ്റുകള്‍

 
2011 കമ്പ്യൂട്ടര്‍ ടിപ്സ് | നന്ദി.വീണ്ടും വരിക സ്പോണ്‍സര്‍ : ഡയറി കുറിപ്പുകള്‍ , സൈബര്‍ കിച്ചന്‍ , കമ്പ്യൂട്ടര്‍ ടിപ്സ്