
Wifi...
Wifi പാസ്സ്‌വേര്‍ഡ് ഹാക്ക് ചെയ്യാന്‍ ഇന്നു ഒരു പാട് വഴികള്‍ ഉണ്ട്.ഇങ്ങിനെ എല്ലാരും പാസ്സ്‌വേര്‍ഡ് ഹാക്ക് ചെയ്‌താല്‍ കാശു മുടക്കി കണക്ഷന്‍ എടുത്തവര്‍ എന്ത് ചെയ്യും? അതിനും വഴിയുണ്ട്. ഹാക്ക് ചെയ്താലും മറ്റുള്ളവര്‍ക്ക് യൂസ് ചെയ്യാന്‍ പറ്റാത്ത രീതിയില്‍ സെറ്റ് ചെയ്യാന്‍ നമുക്ക് സാധിക്കും. അതെങ്ങിനെയെന്ന് നമുക്ക് നോക്കാം.
192.168.1.1 എന്ന് അഡ്രെസ്സ് ബാറില്‍ ടൈപ്പ് ചെയ്യുക. ഇതു U.A.E.യിലെ കോഡ് നമ്പര്‍ ആണ്.മറ്റുള്ള രാജ്യത്തെ എനിക്ക് അറിയില്ല. ഇപ്പോള്‍ താഴെ കാണുന്ന പോലെ ഒരു വിന്‍ഡോ ഓപ്പണ്‍ ആയതായി കാണാം. ഇതില്‍ യൂസര്‍ നെയിം ,പാസ്സ്‌വേര്‍ഡ് ഇവരണ്ടും admin എന്ന് ടൈപ്പ് ചെയ്യുക.
ഇതിന്റെ പാസ്സ്‌വേര്‍ഡ് admin ആണെന്ന് എല്ലാവര്ക്കും അറിയുന്ന ഒന്നാണ്.അത് കൊണ്ട് തന്നെ ആദ്യം നമുക്ക് ഈ പാസ്സ്‌വേര്‍ഡ് ചേഞ്ച് ചെയ്യണം. ( ചേഞ്ച് ചെയ്ത പാസ്സ്‌വേര്‍ഡ് മറന്നാല്‍ പണി കിട്ടും).പാസ്സ്‌വേര്‍ഡ് ചേഞ്ച് ചെയ്യേണ്ട വിദം താഴെ ചിത്രത്തില്‍ നിന്നും മനസ്സിലാവുന്നതാണ്. Advanced / system password എന്നതില്‍ ക്ലിക്ക് ചെയ്തു പുതിയ പാസ്സ്‌വേര്‍ഡ് ടൈപ്പ് ചെയ്യുക.അതിനു ശേഷം Apply ക്ലിക്ക് ചെയ്യുക. Save settings ക്ലിക്ക് ചെയ്തതിനു ശേഷം Restart Router ക്ലിക്ക് ചെയ്യണം.ഇപ്പോള്‍ admin എന്ന പാസ്സ്‌വേര്‍ഡ് നമ്മള്‍ ചേഞ്ച് ചെയ്തു കഴിഞ്ഞു.ഒന്നാം ഘട്ടം ഇവിടെ അവസാനിക്കുന്നു.
എന്തായാലും ഒരു നല്ല കാര്യം ചെയ്യാന്‍ പോവുകയല്ലേ..wifi പാസ്സ്‌വേര്‍ഡ് കൂടി ചേഞ്ച് ചെയ്തോളൂ.അത് എല്ലാവര്ക്കും അറിയുന്ന ഒരു കാര്യമായതിനാല്‍ വിവരിക്കുന്നില്ല.അറിയാത്തവര്‍ താഴെ കമന്റ് ഇടുകയോ shahidsha8@gmail.com എന്നതിലേക്ക് ഒരു മെയില്‍ ചെയുകയോ മതി. " iam not miles away just a mail away "
ഇനി കണക്റ്റ് ചെയ്യേണ്ട എല്ലാ പിസിയും , മൊബൈലും കണക്റ്റ് ചെയ്യുക. ശേഷം Wireless / Management / Associated Stations എന്നതില്‍ ക്ലിക്ക് ചെയ്യുക.
താഴെ കാണുന്ന ചിത്രം ശ്രദ്ധിക്കുക. Mac Adress എന്നതിന് താഴെ കാണുന്ന കോഡ് എന്താണെന്ന് മനസ്സിലായോ? ഇപ്പോള്‍ wifi കണക്റ്റ് ചെയ്തിട്ടുള്ള പിസിയുടെയും മൊബൈലിന്‍ടേയും ഒരു കോഡ് നമ്പര്‍ ആണ്.ഞാന്‍ ഒരു പിസിയും ഒരു മൊബൈലും മാത്രം കണക്റ്റ് ചെയ്തത് കൊണ്ടാണ് രണ്ടെണ്ണം മാത്രം കാണുന്നത്.ഇനി ചെയ്യേണ്ടത്
Mac Adress കോപ്പി ചെയ്തു ഒരു notepad ഇല്‍ പേസ്റ്റ് ചെയ്യുക.
.
അതിനു ശേഷം Access List എന്നതില്‍ ക്ലിക്ക് ചെയ്യുക. Enable Access List , Allow എന്നതില്‍ ക്ലിക്ക് ചെയുക.ഇനി നേരത്തെ നമ്മള്‍ നോട്ട് പാഡില്‍ പേസ്റ്റ് ചെയ്തു വെച്ചിരിക്കുന്ന Mac Adress ഓരോന്നായി Addചെയ്യുക.
ഇനി ചെയ്യേണ്ടത് ഇതു വരെ ചെയ്തതെല്ലാം
Save Settings എന്നതില്‍ ക്ലിക്ക് ചെയ്തു സേവ് ചെയ്തു
Restart Router എന്നതില്‍ ക്ലിക്ക് ചെയ്തു റിസ്റ്റാര്‍ട്ട് ചെയ്യല്‍ ആണ്.
കഴിഞ്ഞു. ഇനി ഇതില്‍ ആഡ് ചെയ്യാത്ത ഒരു മൊബൈലോ പിസിയോ wifi പാസ്സ്‌വേര്‍ഡ് അറിഞ്ഞാല്‍ പോലും കണക്റ്റ് ചെയ്യാന്‍ സാധിക്കില്ല.
ഇത്രയും പറഞ്ഞു തന്നതല്ലേ...എന്തെങ്കിലും ഒരു അഭിപ്രായം പറയൂ..