Wifi എങ്ങിനെ പ്രൊട്ടക്റ്റ് ചെയ്യാം?

Wifi പാസ്സ്‌വേര്‍ഡ്‌  ഹാക്ക്  ചെയ്യാന്‍ ഇന്നു ഒരു പാട് വഴികള്‍ ഉണ്ട്.ഇങ്ങിനെ എല്ലാരും പാസ്സ്‌വേര്‍ഡ്‌ ഹാക്ക് ചെയ്‌താല്‍ കാശു മുടക്കി കണക്ഷന്‍ എടുത്തവര്‍ എന്ത് ചെയ്യും? അതിനും വഴിയുണ്ട്. ഹാക്ക് ചെയ്താലും മറ്റുള്ളവര്‍ക്ക് യൂസ് ചെയ്യാന്‍ പറ്റാത്ത രീതിയില്‍ സെറ്റ് ചെയ്യാന്‍ നമുക്ക് സാധിക്കും. അതെങ്ങിനെയെന്ന് നമുക്ക് നോക്കാം.
          192.168.1.1 എന്ന് അഡ്രെസ്സ് ബാറില്‍ ടൈപ്പ് ചെയ്യുക. ഇതു  U.A.E.യിലെ കോഡ് നമ്പര്‍ ആണ്.മറ്റുള്ള രാജ്യത്തെ എനിക്ക് അറിയില്ല. ഇപ്പോള്‍ താഴെ കാണുന്ന പോലെ ഒരു വിന്‍ഡോ ഓപ്പണ്‍ ആയതായി കാണാം. ഇതില്‍ യൂസര്‍ നെയിം ,പാസ്സ്‌വേര്‍ഡ്‌ ഇവരണ്ടും admin  എന്ന് ടൈപ്പ് ചെയ്യുക. 

ഇതിന്റെ പാസ്സ്‌വേര്‍ഡ്‌ admin ആണെന്ന് എല്ലാവര്ക്കും അറിയുന്ന ഒന്നാണ്.അത് കൊണ്ട് തന്നെ ആദ്യം നമുക്ക് ഈ പാസ്സ്‌വേര്‍ഡ്‌ ചേഞ്ച്‌ ചെയ്യണം. ( ചേഞ്ച്‌ ചെയ്ത പാസ്സ്‌വേര്‍ഡ്‌ മറന്നാല്‍ പണി കിട്ടും).പാസ്സ്‌വേര്‍ഡ്‌ ചേഞ്ച്‌ ചെയ്യേണ്ട വിദം താഴെ ചിത്രത്തില്‍ നിന്നും മനസ്സിലാവുന്നതാണ്. Advanced  /  system password എന്നതില്‍ ക്ലിക്ക് ചെയ്തു പുതിയ പാസ്സ്‌വേര്‍ഡ്‌ ടൈപ്പ്  ചെയ്യുക.അതിനു ശേഷം Apply  ക്ലിക്ക് ചെയ്യുക. Save settings ക്ലിക്ക് ചെയ്തതിനു ശേഷം Restart Router ക്ലിക്ക് ചെയ്യണം.ഇപ്പോള്‍ admin എന്ന പാസ്സ്‌വേര്‍ഡ്‌ നമ്മള്‍ ചേഞ്ച്‌ ചെയ്തു കഴിഞ്ഞു.ഒന്നാം ഘട്ടം  ഇവിടെ അവസാനിക്കുന്നു.


എന്തായാലും ഒരു നല്ല കാര്യം ചെയ്യാന്‍ പോവുകയല്ലേ..wifi പാസ്സ്‌വേര്‍ഡ്‌ കൂടി ചേഞ്ച്‌ ചെയ്തോളൂ.അത് എല്ലാവര്ക്കും അറിയുന്ന ഒരു കാര്യമായതിനാല്‍ വിവരിക്കുന്നില്ല.അറിയാത്തവര്‍ താഴെ കമന്റ് ഇടുകയോ  shahidsha8@gmail.com  എന്നതിലേക്ക് ഒരു മെയില്‍ ചെയുകയോ  മതി. " iam not miles away just a mail away " 
                          ഇനി കണക്റ്റ് ചെയ്യേണ്ട എല്ലാ പിസിയും , മൊബൈലും കണക്റ്റ് ചെയ്യുക. ശേഷം Wireless / Management / Associated Stations എന്നതില്‍ ക്ലിക്ക് ചെയ്യുക.


താഴെ കാണുന്ന ചിത്രം ശ്രദ്ധിക്കുക. Mac Adress എന്നതിന് താഴെ കാണുന്ന കോഡ് എന്താണെന്ന് മനസ്സിലായോ? ഇപ്പോള്‍ wifi കണക്റ്റ് ചെയ്തിട്ടുള്ള പിസിയുടെയും മൊബൈലിന്‍ടേയും ഒരു കോഡ് നമ്പര്‍ ആണ്.ഞാന്‍ ഒരു പിസിയും ഒരു മൊബൈലും മാത്രം കണക്റ്റ് ചെയ്തത് കൊണ്ടാണ് രണ്ടെണ്ണം മാത്രം കാണുന്നത്.ഇനി ചെയ്യേണ്ടത് Mac Adress കോപ്പി ചെയ്തു ഒരു notepad ഇല്‍ പേസ്റ്റ് ചെയ്യുക.
.   

അതിനു ശേഷം  Access List എന്നതില്‍ ക്ലിക്ക് ചെയ്യുക. Enable Access List , Allow  എന്നതില്‍ ക്ലിക്ക് ചെയുക.ഇനി നേരത്തെ നമ്മള്‍ നോട്ട് പാഡില്‍ പേസ്റ്റ് ചെയ്തു വെച്ചിരിക്കുന്ന Mac Adress ഓരോന്നായി Addചെയ്യുക.   


ഇനി ചെയ്യേണ്ടത് ഇതു വരെ ചെയ്തതെല്ലാം  Save  Settings  എന്നതില്‍ ക്ലിക്ക് ചെയ്തു സേവ് ചെയ്തു Restart  Router  എന്നതില്‍ ക്ലിക്ക് ചെയ്തു റിസ്റ്റാര്‍ട്ട്‌ ചെയ്യല്‍ ആണ്.


കഴിഞ്ഞു. ഇനി ഇതില്‍ ആഡ്  ചെയ്യാത്ത ഒരു മൊബൈലോ  പിസിയോ wifi  പാസ്സ്‌വേര്‍ഡ്‌ അറിഞ്ഞാല്‍ പോലും കണക്റ്റ് ചെയ്യാന്‍ സാധിക്കില്ല.


ഇത്രയും  പറഞ്ഞു തന്നതല്ലേ...എന്തെങ്കിലും ഒരു അഭിപ്രായം പറയൂ..

19 comments:

  1. Shahid, nalla post thanee...

    Namukku para akathe arenkilum okke upayogikunathil ...upayogikette...!

    But great learning tip !

    Keep going...Vinu

    ReplyDelete
    Replies
    1. നിരുപദ്രവം ആയി ആരേലും ഉപയോഗിക്കുന്നതില്‍ കുഴപ്പമില്ല.പക്ഷെ ഫ്രീ ആയി കിട്ടിയ നെറ്റ് യൂസ് ചെയ്തു ദൌന്ലോടിംഗ് നടത്തിയാലോ? കാശു മുടക്കുന്നവന് സ്പീഡ് ഇല്ല.അങ്ങിനെ ആവുമ്പോള നമുക്ക് കലി ഇളകുക

      Delete
    2. സുഹുര്‍തെ താങ്കള്‍ പറഞ്ഞപോലെ 192.168.1.1 എന നമ്പര്‍ അടിച്ചാല്‍ router enter ശരിയാകണം എന്ന് ഇല്ല. ശരിയായ നമ്പര്‍ അറിയ്നായി run+cmd+ipconfig ഇതില്‍ default gateway എന്ന നമ്പര്‍ ആണ് നമ്മള്‍ ഉപയോഗിക്കുന്ന router ന്റെ ശരിയായ router entery നമ്പര്‍ .

      Delete
    3. aha..engine oru vazhi enik ariyyillayirunnu.nandhi suhruthe..

      Delete
  2. ഭൂരിഭാഗവും ഇതൊന്നും ചെയ്യില്ല .....എന്തോന്ന് പാസ് വേര്‍ഡ്‌ ...ഇതാവും ചിന്ത

    ReplyDelete
    Replies
    1. അറിയാത്ത പിള്ള ചൊറിയുമ്പോള്‍ അറിയും.

      Delete
  3. ഷാഹിദ് പാസ്‌വേഡ് മാറ്റുന്നത് സ്ക്രിന്‍ ഷോട്ട് സഹിതം എനികൊന്ന്‍ മെയില്‍ ചിത് തരുമോ kadermon798@gmail.com

    ReplyDelete
    Replies
    1. അതെന്താ അങ്ങിനെ ചോദിക്കുന്നത്? എപ്പോ അയച്ചു എന്ന് ചോദിച്ചാല്‍ പോരെ? മെയില്‍ ചെക്ക്‌ ചെയ്യൂ..

      Delete
  4. ഇനി വിഫി പാസ്സ്‌വേര്‍ഡ്‌ ഹാക്ക്‌ ചെയ്യാനുള്ള സൂത്രം പറയോ ?
    noushumama@gmail.com

    ReplyDelete
  5. http://shahhidstips.blogspot.com/2012/05/wifi.html

    ഈ ലിങ്ക് വിസിറ്റ് ചെയ്തു നോക്കൂ..

    ReplyDelete
  6. enthinada njamale kanjiyil pattayida nokunney .....ethu pole tips eni bhenda tta....evidennu kittinnnu eee tips ellamz...copy adi aano moneyz....enthayalum....ninte eee eliya samrabham kollamz....

    pinne...ninte pics enthinada ella photoyilum vekunney...?...just ninte mail id alle...phone no. Vechal mathi tto...pics ok vekunney...bor aanu...

    Onnum vicharikalley...ulathu parachatha....

    ReplyDelete
    Replies
    1. നന്ദി അജ്ഞാത സുഹൃത്തെ..

      ഫോട്ടോ ഇടുന്നത് വേറെ ഒന്നും കൊണ്ടല്ല.ബ്ലോഗ്‌ പോസ്റ്റ്‌ കോപ്പി ചെയ്യുന്നവര്‍ക്ക് ഒരു പണി ആയികൊട്ടെ എന്ന് കരുതി മാത്രം.

      Delete
  7. wifi password enganeya change cheyyuka

    ReplyDelete
    Replies
    1. മെയില്‍ ചെയ്തിടുണ്ട്. കിട്ടിക്കാനുമെന്നു കരുതട്ടെ.

      Delete
  8. ഒരു പുതിയ conection ചേര്‍ക്കണമെങ്കില്‍ എന്ത് ചെയ്യണം

    ReplyDelete
  9. laptop sitch on cheythu varumpol desktop.ini ennoru notepad file thurannu varunnu, enthu kondanithu? any solution?

    ReplyDelete
    Replies
    1. 1. Open Windows Explorer, then click on Organize -> Folder and Search Options.
      2. Go to View tab.
      3. Under “Hidden files and folders” tree, select Show hidden files, folders and drives.
      4. Uncheck Hide protected operating system files in order to be able to view the hidden desktop.ini file.
      5. Click OK when done.
      6. Navigate to C:\ProgramData\Microsoft\Windows\Start Menu\Programs\Startup folder, or alternatively, just type shell:common startup in Start Search and hit Enter.
      7. Delete desktop.ini file inside the folder.
      8. Navigate to C:\Users\USERNAME\AppData\Roaming\Microsoft\Windows\Start Menu\Programs\Startup folder, or alternatively, just type shell:startup in Start Search and hit Enter.
      9. Delete desktop.ini file inside the folder.
      10. The bug has been fixed, and no Notepad window with desktop.ini will appear on reboot or startup anymore.

      Delete
  10. അസ്സലാമു അലൈകും നമ്മള്‍ add ചെയ്ത ഒരാളെ എങ്ങനെ ഒഴിവാക്കാം.അത് പോലെ പുതിയ ഒരാളെ എങ്ങനെ add ചെയ്യാം ഒന്ന് സഹായിക്കുമോ.noushanoufal@gmail.com

    ReplyDelete

മലയാളത്തില്‍ ഇവിടെ ടൈപ്പ് ചെയ്യാം

Type in Malayalam (Press Ctrl+g to toggle between English and Malayalam)

ജനപ്രിയ പോസ്റ്റുകള്‍

 
2011 കമ്പ്യൂട്ടര്‍ ടിപ്സ് | നന്ദി.വീണ്ടും വരിക സ്പോണ്‍സര്‍ : ഡയറി കുറിപ്പുകള്‍ , സൈബര്‍ കിച്ചന്‍ , കമ്പ്യൂട്ടര്‍ ടിപ്സ്