നോമ്പ് നോല്‍ക്കുന്നവര്‍ക്കായി ഒരു കമ്പ്യൂട്ടര്‍ ടിപ്പ് ..


സുഹൃത്തുക്കളെ ..പരിശുദ്ധ റമദാനിന്റെ  ദിന രാത്രങ്ങള്‍ ഓരോന്നായി നമ്മെ വിട പറഞ്ഞു കൊണ്ടിരിക്കുകയാണ് . റമദാന്‍ നമ്മുടെ ജീവിതത്തിലേക്ക്  വരും എന്നാ ഉറപ്പു പോലും നമുക്കില്ല .ഇതു നമ്മുടെ അവസാനത്തെ റമദാന്‍ ആണെങ്കിലോ ?

                                                    അതിനാല്‍ ചാറ്റിലും ചീറ്റിലും സമയം കളയാതെ ഖുര്‍ആന്‍ വചനങ്ങള്‍ കൊണ്ട് ഭക്തി നിര്‍ഭരമാക്കുക .നാട്ടില്‍ ആണെങ്കില്‍ ഈ മാസം ഖുര്‍ആന്‍  ക്ലാസ് , ഹദീസ് ക്ലാസ് എന്നിങ്ങിനെ റമദാന്‍ ഭക്തി നിര്‍ഭരമാക്കാന്‍ ഒരുപാട് വഴികള്‍ ഉണ്ടായിരുന്നു.കുടുംബങ്ങള്‍ക്ക് വേണ്ടി മനസ്സില്ലാ മനസ്സോടെ പ്രവാസികള്‍ ആകാന്‍ വിധിക്കപെട്ടവര്‍ എന്ത് ചെയ്യും? പ്രവാസികള്‍ക്കെവിടെ  ഖുര്‍ആന്‍ ക്ലാസ്? 1 മണി വരെ ജോലി, അത് കഴിഞ്ഞു നോമ്പ് തുറ വരെ  ഉറക്കം.ഒരു ശരാശരി പ്രവാസിയുടെ റമദാന്‍ ഇങ്ങിനെയൊക്കെയാണ്.ഇവര്‍ക്കായുള്ളതാണ്  എന്റെ ഇന്നത്തെ ടിപ്പ് . 

നമ്മുടെ ഡെസ്ക്ടോപ്പില്‍ 24 മണിക്കൂര്‍ മലയാളത്തിലുള്ള ഇസ്ലാമിക പ്രഭാഷണം ,ഖുര്‍ആന്‍  അര്‍ത്ഥ സഹിതം,ഹദീസ് ക്ലാസുകള്‍, എന്നിവ ലഭിക്കാന്‍ ആദ്യം ഡെസ്ക്ടോപ്പില്‍  Right Click  ചെയ്ത്
 New > Shortcut ക്ലിക്ക് ചെയ്യുക ശേഷം ഓപ്പണ്‍ ആയി വരുന്ന വിന്‍ഡോയില്‍ 
"C:\Program Files\Windows Media Player\wmplayer.exe" http://uk3-pn.mixstream.net:8294
എന്ന് ടൈപ്പ് ചെയ്തു   Next ക്ലിക്ക് ചെയ്യുക.
 കോഡ്  ആവശ്യമുള്ളവര്‍ക്ക് ഇവിടെ നിന്നും DOWNLOAD  ചെയ്യാം.
ശേഷം "ISLAMIC ONLINE RADIO" എന്ന് പേര് കൊടുത്ത ശേഷം ഫിനിഷ്എന്നത് ക്ലിക്ക് ചെയ്യുക..ടെസ്ക്ടോപില്‍ താഴെ കാണിച്ചിരിക്കുന്ന പോലെ ഒരു ഐക്കണ്‍ കാണാം. ( വിന്‍ഡോസ്‌ -7 നില്‍  ഐക്കണ്‍ വേറെ ആയിരിക്കും.) ഇനി ആ ഐക്കണില്‍ ഡബിള്‍  ക്ലിക്ക് ചെയ്തു നോക്കൂ ..


 

30 comments:

 1. Ramadaan Kareem...its a good post dear..it will be very useful to those who want to get such tips ..

  best wises..

  ReplyDelete
 2. ഉപകാരപ്രദമായ പോസ്റ്റ്.
  ആശംസകള്‍

  ReplyDelete
 3. What a lovely site. Thanks for share information
  Technology, Free Software and Best Tutorial
  Carry on your good work
  God Bless You

  ReplyDelete
 4. അള്ളാഹു ഇതിന്റെ പ്രതിഫലം തരുമാറാകട്ടെ

  ReplyDelete
 5. ഉപകാരപ്രദം..നന്ദി മാഷേ..

  ReplyDelete
 6. മാഷേ എനെറ മൊബെലിൽ (android)ഇത്പോലെ
  ത്തെ വല്ല ട്ടിപ്പും കിട്ടുമോ?
  (മലയാളത്തില്വിവരിക്കാമോ)

  ReplyDelete
  Replies
  1. ശ്രമിക്കാം സുഹൃത്തെ..

   Delete
  2. ഞാൻ മുജീബ് ബേക്കൽ http://w.suhrthu.com/m
   ഞാൻ നിങ്ങളെ സുഹൃത്തിലേക്ക്
   ക്ഷണിക്കുന്നു
   എന്താ വരില്ലെ.

   Delete
  3. ഹ ഹ ഹ . സുഹൃത്തില്‍ നിന്നും പുറത്താക്കപെട്ടവനാണ് ഞാന്‍.

   Delete
  4. എന്താ കയ്യിലിരിപ്പ് അത്രമോശമാണോ. .ഹ ഹാ

   Delete
  5. ഹ്മം. തന്കപെട്ട സ്വഭാവമായിരുന്നു.

   Delete
 7. Good Post Shahid.

  So now, I can post a comment as Anony...

  Great.. keep going..Good Job !

  Vinu

  ReplyDelete
 8. blog thurakkumpol ulla ee facebook button boraanu ketto....

  ReplyDelete
 9. നല്ല ടിപ്...പക്ഷേ ഓഫീസില്‍ പറ്റില്ലല്ലോ...

  ReplyDelete
  Replies
  1. അത് ഓഫീസിലെ Situation അനുസരിച്ചിരിക്കും.

   Delete

മലയാളത്തില്‍ ഇവിടെ ടൈപ്പ് ചെയ്യാം

Type in Malayalam (Press Ctrl+g to toggle between English and Malayalam)

ജനപ്രിയ പോസ്റ്റുകള്‍

 
2011 കമ്പ്യൂട്ടര്‍ ടിപ്സ് | നന്ദി.വീണ്ടും വരിക സ്പോണ്‍സര്‍ : ഡയറി കുറിപ്പുകള്‍ , സൈബര്‍ കിച്ചന്‍ , കമ്പ്യൂട്ടര്‍ ടിപ്സ്