അതെ.ഇനി മുതല്‍ ഇമെയിലുകളുടെ ബാക്ക് അപ്പ് നമുക്ക് USB യില്‍ സൂക്ഷിക്കാം. ഞാന്‍ പരീക്ഷിച്ചു വിജയിച്ചു.നിങ്ങളും പരീക്ഷിച്ചു നോക്കൂ..( പരീക്ഷിച്ചു വിജയിച്ചതിനു ശേഷം ഒറിജിനല്‍ മെയിലുകള്‍ ഡിലീറ്റ് ചെയ്‌താല്‍ മതി.അവസാനം എന്നെ തെറി വിളിക്കരുത്.)ഇമെയിലുകള്‍ ബാക്ക് അപ്പ് ചെയ്യാന്‍ ഇന്ന് ധാരാളം വഴികളുണ്ട്. mozilla thunderbird , mailstore home എന്നിവ അതില്‍ ചിലത് മാത്രം.രണ്ടും ഞാന്‍ പരീക്ഷിച്ചു നോക്കി.എനിക്ക് നല്ലതെന്ന് തോന്നിയത് mailstore home ആണ്.കാരണം അതിന്റെ പോര്‍ട്ടബിള്‍ വേര്‍ഷന്‍ കൂടി ഇപ്പോള്‍ ലഭ്യമാണ്.അത് കൊണ്ട് തന്നെ നമുക്ക് എളുപ്പത്തില്‍ USB യിലോ Hard Disk ലോ സേവ് ചെയ്ത് സൂക്ഷിച്ചു വെക്കാന്‍ സാധിക്കും.രണ്ടു സോഫ്റ്റ് വെയറുകളും ഈ ബ്ലോഗില്‍ നിന്നും ഡൌണ്‍ലോഡ് ചെയ്യാം.
എനിക്കിഷ്ട്ടമായത് MailStore Home ആയതു കൊണ്ട് അതിനെ കുറിച്ച് മാത്രമേ ഞാന്‍ ഇവിടെ വിവരിക്കുന്നുള്ളൂ. Thunderbird നിങ്ങള്‍ തന്നെ ഡൌണ്‍ലോഡ് ചെയ്തു പരീക്ഷിച്ചു നോക്കൂ. ഡൌണ്‍ലോഡ് ചെയ്ത MailStore Home USB യിലോ Hard Disk ലോ , സേവ് ചെയ്തു വെക്കുക. ( സോഫ്റ്റ് വെയരിനോപ്പം ഫോള്‍ഡര്‍ കൂടി ഉണ്ടാകും.അത് ഡിലീറ്റ് ചെയ്യരുത്.). ഇനി MailStoreHomePortable എന്ന ഫയലില്‍ ക്ലിക്ക് ചെയ്തു ഓപ്പണ്‍ ചെയ്യുക.
Archive E-mail എന്നതില്‍ ക്ലിക്ക് ചെയ്യുക.
ബാക്ക് അപ്പ് ചെയ്യേണ്ട മെയില്‍ ഐഡി കൊടുത്തു എന്റര്‍ ചെയ്യുക.
ഇമെയില്‍ ഐഡിയും പാസ്‌വോര്‍ഡും ( ഒറിജിനല്‍ പാസ്സ്‌വേര്‍ഡ് ) എന്റര്‍ ചെയ്തു OKകൊടുക്കുക.
അല്‍പ സമയം കാത്തിരിക്കുക.
ബാക്ക്അപ്പ് എടുത്തു തുടങ്ങി.
ബാക്ക് അപ്പ് എടുത്തു കഴിയാനുള്ള സമയം മെയിലുകളുടെ സൈസ് അനുസരിച്ച് മാറികൊണ്ടിരിക്കും.എനിക്ക് 15 മിനിറ്റ് കാത്തിരിക്കേണ്ടി വന്നു.
ബാക്ക് അപ്പ് എടുക്കല്‍ പൂര്‍ത്തിയായി.ഇനി ഇതു എങ്ങിനെ ഓപ്പണ്‍ ചെയ്യാമെന്ന് നോക്കാം.
ഇപ്പോള്‍ നിങ്ങള്‍ ചിന്തിക്കുന്നുണ്ടാവും " എന്തിനാണിപ്പോ ഇമെയില്‍ ബാക്ക് അപ്പ് ചെയ്യുന്നത്? വട്ടുണ്ടോ ?
ഇതു കൂടുതല്‍ ഉപകാരപ്പെടുന്നത് ഓഫീസ് ഇമെയില്‍ ഐഡി യൂസ് ചെയ്യുന്നവര്‍ക്കാണ്. കാരണം, അതിനു ചില സ്പേസ് ലിമിറ്റെഷന്‍സ് ഉണ്ടായിരിക്കും.അത് കഴിഞ്ഞാല്‍ പുതിയ ഇമെയില്‍ റിസീവ് ചെയ്യാന്‍ സാധിക്കില്ല.പഴയ മെയില്‍ ഡിലീറ്റ് ചെയ്യാമെന്ന് കരുതിയാല്‍, അതും വളരെ ഇമ്പോര്‍ട്ടണ്ട് ആയിരിക്കും.ഇങ്ങിനെ ത്രിശങ്കു സ്വര്‍ഗത്തില്‍ നില്‍ക്കുന്നവര്‍ക്കാണ് ഇതു ഉപകാരപ്പെടുക.
ആദ്യ മൊന്നു പരീക്ഷിച്ചു ഉറപ്പു വരുത്തിയതിനു ശേഷം മാത്രം Important Emails ബാക്ക് അപ്പ് ചെയ്യുക.
കൊള്ളാം നല്ല ടിപ്
ReplyDeleteThanks Habi
Deleteഒന്ന് പരീക്ഷിച്ചു നോക്കട്ടെ....
ReplyDeleteഅഭിപ്രായം അറിയിക്കുമല്ലോ ?
Deleteഇങ്ങനെ ഒക്കെ ഉണ്ടല്ലേ , അടിപൊളി
ReplyDeleteThanks Salim
Deleteഞാനും ഒന്ന് പരൂക്ഷിക്കട്ടെ ..........
ReplyDeletesuccess???
Deleteകൊള്ളാം.ഉപകാരപ്രദം
ReplyDeleteThanks rinil
DeleteShahid,..Thanks for the new post.
ReplyDelete(saleem.kakkad )
ശാഹിദ് താങ്കളെ കുറിച്ച് അഭിമാനം തോന്നുന്നു ;
ReplyDeleteShahidka..oru nalla vivaram thannathinu thxs. Njan PAreekshichu. but I have a doubt..
ReplyDeleteithu Inbox mthramee save cheyyana pattulloo..send items kittaan vallaa vazhiyum... :)