ഓവർ ഹീറ്റിംഗ് പലപ്പോളും നമ്മുടെ കമ്പ്യൂട്ടറിന് 8 ന്റെ പണി കൊടുക്കാറുണ്ട്.ഹീറ്റിംഗ് നോർമൽ ആണോ ഓവർ ആണോ എന്ന് എങ്ങിനെ അറിയാൻ സാധിക്കും?അതിനു നമ്മെ സഹായിക്കുന്ന ഒരു സോഫ്റ്റ്‌വെയർ ആണ് Core Temp. ഡൌണ്‍ലോഡ് ചെയ്യുവാൻ താഴെ ക്ലിക്കുക.
ഡൌണ്‍ലോഡ് ചെയ്ത സോഫ്റ്റ് വെയർ ഇൻസ്റ്റാൽ ചെയ്തു RUN ചെയ്‌താൽ താഴെ കാണുന്ന പോലെ ഒരു വിന്ഡോ ഓപ്പണ്‍ ആയി വരുന്നത് കാണാം.അതിൽ നിന്നും നമ്മുടെ കമ്പ്യൂട്ടർ ഹീറ്റിങ്ങ് ഓവർ ആണോ അല്ലയോ എന്ന് മനസ്സിലാക്കാം.
നിങ്ങളുടെ ലാപ്‌ടോപ് ഓവര്‍ ഹീറ്റ് ആവുന്നതായി അനുഭവപ്പെടുന്നുണ്ടോ?. ഉണ്ടെങ്കില്‍ അതിന് മുന്‍കരുതലുകളും പരിഹാരങ്ങളും എടുക്കുന്നത് സിസ്റ്റം കേടാകാതിരിക്കുന്നതിന് ഉപകരിക്കും.ലാപ്‌ടോപ്പിന്റെ ഫാന്‍ എപ്പോഴും മാക്‌സിമം സ്പീഡിലാണ് പ്രവര്‍ത്തിക്കുന്നതെങ്കില്‍ തകരാറുണ്ടാവാന്‍ ഇടയുണ്ട്. അതുപോലെ ഇടക്കിടക്ക് സിസ്റ്റം ഓഫായിപോകുന്നതും ഓവര്‍ ഹീറ്റുകൊണ്ടാകാം. അതുപോലെ ലാപ്‌ടോരപ്പില്‍ തൊടുമ്പോള്‍ അമിതമായ ചൂട് അനുഭവപ്പെടുന്നുവെങ്കില്‍ തകരാറുണ്ടായിരിക്കാന്‍ ഇടയുണ്ട്.
എന്താണ് പ്രതിവിധി?
- ആദ്യമായി ശ്രദ്ധിക്കേണ്ടത് ലാപ് ടേപ്പ് വെയ്ക്കുന്ന സ്ഥലമാണ്. ബ്ലാങ്കറ്റ്, തലയിണ, മറ്റ് കട്ടികുടിയ തുണികള്‍ എന്നിവക്ക് മേല്‍ ലാപ്‌ടോപ്പ് വെക്കാതിരിക്കുക.
- കട്ടികൂടിയ ഉറപ്പുള്ള പ്രതലങ്ങളില്‍ വെയ്ക്കുക.പറ്റുമെങ്കില്‍ ലാപ്‌ടോപ്പ് കൂളര്‍ ഉപയോഗിക്കുക. ഇതില്‍ ബില്‍റ്റ് ഇന്‍ ഫാനുള്ളതിനാല്‍ ചൂട് വലിച്ചെടുത്തുകൊള്ളും.
- അതുപോലെ പൊടിയടിഞ്ഞ് ലാപ്‌ടോപ്പിന്റെ വായുസഞ്ചാരത്തിനുള്ള ഹോളുകള്‍ അടഞ്ഞിട്ടില്ല എന്നുറപ്പ് വരുത്തുക. ചെറിയ എയര്‍ കംപ്രസര്‍ ഉപയോഗിച്ച് പൊടി അടിച്ച് കളയാന്‍ സാധിക്കും.
- ഇവകൊണ്ട് ഫലം കാണുന്നില്ലെങ്കില്‍ സര്‍വ്വിസ് സെന്ററില്‍ ബന്ധപ്പെടുക…..
നിങ്ങളുടെ ലാപ്‌ടോപ് ഓവര്‍ ഹീറ്റ് ആവുന്നതായി അനുഭവപ്പെടുന്നുണ്ടോ?.
വളരെ നല്ലത്, ഇനിയും ഇങ്ങനെ ഉള്ള കാര്യങ്ങൾ പോസ്റ്റ് ചെയ്യുക. ഞങ്ങൾക്കും കൂടുതൽ മനസിലാക്കാൻ സാധിക്കും.
ReplyDeleteനല്ല അറിവുകള്‍ .വിന്‍ഡോസ് ഓപ്പറേറ്റിങ്ങ് സിസ്റ്റവും, ലിനക്സിന്റെ ഉബുണ്ടുവും എന്റെ സിസ്റ്റത്തില്‍ ഉണ്ടെങ്കിലും ഞാന്‍ കൂടുതലായി ലിനക്സ് ആണ് ഉപയോഗിക്കാറുള്ളത്. ലിനക്സില്‍ ഈ സോഫ്റ്റ്വെയര്‍ പ്രവര്‍ത്തിക്കില്ല എന്നു തോന്നുന്നു.
ReplyDeleteവളരെ ഉപകാരപ്രദമായ വിവരങ്ങളാണ് പങ്കുവെക്കുന്നത്.നന്ദിയുണ്ട് മാഷെ.
ReplyDeleteആശംസകള്‍
core i3 lappil normal voltage ethrayaa.???...my lapil display chieth kanikkunnath 56'C anne eth over anooo????
ReplyDelete