സുരക്ഷിതമായി ഫയല്‍ ഡിലീറ്റ് ചെയ്യാം

നമ്മുടെ മൊബൈലിലോ, മെമ്മറി കാര്‍ഡിലോ ,അതുമല്ലെങ്കില്‍ കമ്പ്യൂട്ടറിലോ സേവ് ചെയ്ത ഫയല്‍സ് ഡിലീറ്റ് ചെയ്താലും വീണ്ടും റികവര്‍ ചെയ്യാന്‍ സാധിക്കുന്നതാണ്.അത് ഒരു നിലക്ക് നല്ലതാണ്. എന്നാല്‍, ചിലപ്പോള്‍ ഓക്കേ അതൊരു കുരിശായും വരാറുണ്ട്. " ചാപ്പാ കുരിശു " സിനിമ നിങ്ങള്‍ കണ്ടിരിക്കുമല്ലോ? കുടുംബം കലങ്ങാന്‍ വേറെ ഒന്നും വേണ്ടാലോ?

സിനിമ കാണാത്തവര്‍ക്ക്  സംഭവം ഞാന്‍ പറഞ്ഞു തരാം. നായകന്‍ അവരുടെ സ്വകാര്യ ജീവിതത്തിലെ ചില ഭാഗം മൊബൈലില്‍ പകര്‍ത്തി.മൊബൈല്‍ കളവു പോയി. കിട്ടിയവന്‍ അതിലെ സീന്‍ യുടുബിലും ഇട്ടു .

എന്താ കേട്ടപ്പോള്‍ പേടി തുടങ്ങിയോ?

എന്റെ ഒരു സുഹൃത്ത് ഈ സിനിമ കണ്ടതോടെ അവന്റെ ഹാര്‍ഡ്‌ ഡിസ്കും, മെമ്മറി കാര്‍ഡും തള്ളി പൊളിച്ചു കളഞ്ഞു.

എന്താ നിങ്ങളും അങ്ങിനെ ചെയ്യാന്‍ പോവുകയാണോ?

എങ്കില്‍ ഇതൊന്നു വായിച്ചു നോക്കൂ.അതിനു ശേഷം നമുക് തീരുമാനം എടുക്കാം.

ഡാറ്റ ഒരിക്കലും തിരിച്ചെടുക്കുവാന്‍ കഴിയാത്തവിധം എന്നെന്നെക്കുമായി ഡിലീറ്റ്‌ ചെയ്യുന്ന വിദ്യ ഞാന്‍ പറഞ്ഞു തരാം.

ദാ..ഇവിടെ ക്ലിക്കി സോഫ്റ്റ്‌വെയര്‍ ഡൌണ്‍ലോഡ് ചെയ്തു ഇന്സ്ടാല്‍ ചെയ്യുക.ഇപ്പോള്‍  സോഫ്റ്റ്‌വെയര്‍ ഇന്സ്ടാല്‍ ആയി.ഇനി എങ്ങിനെ ഫയല്‍ ഡിലീറ്റ്‌ ചെയ്യാമെന്ന് നോക്കാം.
ഇന്സ്ടാല്‍ ചെയ്ത സോഫ്റ്റ്‌വെയര്‍ ഓപ്പണ്‍ ചെയ്യുക.
ഇനി ഡിലീറ്റ്‌ ചെയ്യേണ്ട ഫയല്‍ സെലക്ട്‌ ചെയ്യുക.
ഇപ്പോള്‍ ഡിലീറ്റ്‌ ചെയ്ത ഫയല്‍ റീകവര്‍ ചെയ്യാന്‍ സാധിക്കില്ല.
( നാളെ ഒരു പക്ഷെ അതിനുള്ള സോഫ്റ്റ്‌വയര്‍ ഇറങ്ങുമായിരിക്കും. ) 

ഒന്നേ പറയാനുള്ളൂ...സൂക്ഷിച്ചാല്‍ ദുഖിക്കണ്ട...


5 comments:

 1. എന്തിനാ വെറുതെ അലുകുല്ത്ത് പണിക്ക് പോകുന്നത് അല്ലെ?

  ReplyDelete
  Replies
  1. അതെ. ദുഖിച്ചാല്‍ സൂക്ഷിക്കണ്ട.ശ്യൂ..
   സൂക്ഷിച്ചാല്‍ ദുഖിക്കണ്ട,

   Delete
 2. വേണ്ടാത്ത പണിക്കു നില്‍ക്കണ്ട അപ്പൊ പ്രശ്നം ഇല്ലാലോ ...ഏതായാലും ഫോട്ടോ ഉണ്ടാകുമല്ലോ അതൊക്കെ പോക്കാം..(നമ്മുടെ ഫോട്ടോ തന്നെ മിസ്‌യുസ് ചെയ്യുന്നവരുണ്ട് )താങ്ക്സ്

  ReplyDelete
 3. അതെ. സൂക്ഷിച്ചാല്‍ ദുഖിക്കണ്ട

  ReplyDelete
 4. http://www.freedownloadaday.com/2010/06/06/easy-shred-file-shredder/

  ReplyDelete

മലയാളത്തില്‍ ഇവിടെ ടൈപ്പ് ചെയ്യാം

Type in Malayalam (Press Ctrl+g to toggle between English and Malayalam)

ജനപ്രിയ പോസ്റ്റുകള്‍

 
2011 കമ്പ്യൂട്ടര്‍ ടിപ്സ് | നന്ദി.വീണ്ടും വരിക സ്പോണ്‍സര്‍ : ഡയറി കുറിപ്പുകള്‍ , സൈബര്‍ കിച്ചന്‍ , കമ്പ്യൂട്ടര്‍ ടിപ്സ്