Zakat Calculator


സക്കാത്ത് നല്കേണ്ട തുക എത്രയാണെന്ന് കണക്കു കൂട്ടാൻ കഴിയുന്ന
  ZAKAT CALCULATOR ആണ് എന്ന് ഞാൻ പരിജയപ്പെടുത്തുന്നത്.അതിനു മുൻപ് എന്താണ് സക്കാത്ത് , ആരൊക്കെയാണ് സക്കാത്ത് കൊടുക്കേണ്ടത്,ആര്ക്കാണ് സക്കാത്ത് കൊടുക്കേണ്ടത് എന്നിവയെ കുറിച്ച് അല്പ്പം വിവരിക്കാം.
 • കാത്ത്
ഇസ്ലാം മതവിശ്വസികൾ നല്കേണ്ട മതനിയമപ്രകാരമുള്ള ദാനമാണ് സകാത്ത് . സകാത്ത് എന്ന അറബി പദത്തിന് ശുദ്ധിയാകൽ, ശുദ്ധീകരിക്കൽ, ഗുണകരം എന്നൊക്കെയാണർഥം. ഇത്‌ ധനികൻ പാവപ്പെട്ടവരായ സകാത്തിന്റെ അവകാശികൾക്ക്‌ നല്കുന്ന ഔദാര്യമല്ല, മറിച്ച്‌ ധനികന്റെ സ്വത്തിൽ അവർക്ക്‌ ദൈവം നല്കിയ അവകാശമാണ്‌ എന്ന് ഖുർആൻ വ്യക്തമാക്കിയിട്ടുണ്ട്‌. നിർബന്ധബാദ്ധ്യതയായി ഇസ്ലാം ഇതിനെ എണ്ണിയിരിക്കുന്നു. ഇസ്ലാമിന്റെ പഞ്ചസ്തംഭങ്ങളിൽ മൂന്നമത്തേതാണ് സകാത്ത്. സകാത്തു് രണ്ടു് തരം.


 • സകാത്തുൽ ഫിത്വർ
എല്ലാ മുസ്ലിങ്ങളും നിർബന്ധമായും നല്കിയിരിക്കേണ്ട സകാത്താണ് സകാത്തുൽ ഫിത്വർ . ആവശ്യക്കാരനായ ഒരു മനുഷ്യനെ ഊട്ടുവാൻ മതിയായ അത്രയുമാണ് ഇതിന്റെ അളവ്. റമദാൻമാസത്തിന്റെ അവസാനത്തിലാണ് സകാത്തുൽ ഫിത്വർ നൽകേണ്ടത്.


 • സകാത്തുൽ‍ മാൽ

ഖുർആനിൽ പറഞ്ഞ സകാത്തിന്റെ അവകാശികള്ക്ക് മുസ്ലിംകൾ തങ്ങളുടെ സമ്പൽസമൃദ്ധിയിൽ (സമ്പത്ത്‌, വിളകൾ, സ്വർണ്ണം, നിധികൾ, വളർത്തുമൃഗങ്ങൾ, തുടങ്ങിയവ) നിന്നും നിശ്ചിത ശതമാനം വാർഷിക കണക്കെടുത്ത് ഏല്പിക്കുന്നതാണ് സകാത്തുൽ മാൽ. ഇത്‌ കൊടുക്കൽ വിശ്വാസികൾക്ക്‌ നിർബന്ധമാണ്‌.

 • സകാത്ത് കൊടുക്കാൻ ബാദ്ധ്യതയുള്ളവർ 

ഒരു മുസ്ലിം നിശ്ചിത അളവ് സമ്പത്തിന്റെ ഉടമയായി ഒരു വർഷം പൂർത്തിയാകുമ്പോഴാണ് അവന് സകാത്ത് നിർബന്ധമാകുന്നത്. സകാത്ത് കൊടുക്കാൻ നിബന്ധമായ ഏറ്റവും കുറഞ്ഞ അളവിനെ നിസാബു് എന്നുവിളിക്കുന്നു. ഹദീഥുകളുടെ അടിസ്ഥാനത്തിൽ സ്വർണ്ണം, വെള്ളി എന്നിവയുടെ നിസാബ് താഴെ പറഞ്ഞിരിക്കുന്ന പ്രകാരമാണ്. ശുദ്ധമായ സ്വർണ്ണം 20 ദിനാർ അഥവാ (85 ഗ്രാം അതായത് 10.625 പവൻ), വെള്ളി 100 ദിർഹം (595 ഗ്രാം). സ്വർണ്ണം, വെള്ളി, പണം, വസ്തുവകകൾ, കച്ചവടസാമഗ്രികൾ, ഓഹരികൾ മുതലായവക്ക് 2.5% ആണ് സക്കാത്ത്. കാർഷിക ഉൽപ്പന്നങ്ങൾ പ്രകൃത്യാ നനക്കുന്നവയാണെങ്കിൽ 10% -വും കൃത്രിമമായി നനക്കുന്നവയാണെങ്കിൽ 5%-വും ആണ് സക്കാത്ത്.
 • സകാത്തിന്റെ ഉദ്ദേശങ്ങൾ

 1. ആത്മ സംസ്കരണം
 2. മുസ്‌ലിമിനെ ഔദാര്യശീലം പരിശീലിപ്പിക്കൽ
 3. സമ്പന്നനും ദരിദ്രനും തമ്മിൽ സ്നേഹബന്ധം ഉണ്ടാക്കൽ
 4. ദാരിദ്ര്യ നിർമ്മാർജ്ജനം
 5. മനുഷ്യനെ പാപങ്ങളിൽ നിന്നും ശുദ്ധിയാക്കൽ

 • സകാത്തിന്റെ എട്ട്‌ അവകാശികൾ

 1. ഫകീർ - ജീവിത ചെലവിനായുള്ള വിഭവങ്ങൾ തീർത്തും ഇല്ലാത്തവർ.
 2. മിസ്കീൻ - പ്രാഥമികാവശ്യത്തിന്‌ വിഭവങ്ങൾ തികയാത്തവർ.
 3. അമീൽ - സകാത്ത്‌ സംഭരണ-വിതരണ ജോലികളിൽ ഏർപ്പെട്ടിരിക്കുന്നവർ.
 4. മുഅല്ലഫാതുൽ ഖുലൂബ്‌ - ഇസ്ലാമതം പുതുതായി സ്വീകരിച്ചവർ, അല്ലെങ്കിൽ മാനസികമായി താൽപര്യമുള്ളവർ.
 5. റിഖാബ്‌ - മോചനദ്രവ്യം ആവശ്യമുള്ള അടിമകൾ.
 6. ഗരീബ് - കടബാദ്ധ്യതയുള്ളവർ (പ്രാഥമിക ആവശ്യങ്ങൾക്കോ അനുവദനീയ മാർഗ്ഗങ്ങളിലോ സമ്പത്ത്‌ ചിലവഴിക്കുക മൂലം).
 7. ഫി-സബീലില്ലഹ്‌ - ദൈവിക മാർഗ്ഗത്തിൽ ജിഹാദ്‌ ചെയ്യുന്നവർ.
 8. ഇബ്നു സബീൽ - വഴിയാത്രികർ.


ZAKAT CALCULATOR ഇവിടെ നിന്നും ഡൌണ്‍ലോഡ് ചെയ്യാം.

2 comments:

 1. കാൽക്കുളേറ്റർ ഡൗൺലോഡ് ചെയ്ത് പരിശോധിച്ചില്ല. എന്നാലും സക്കാത്തുമായി ബന്ധപ്പെടുത്തി അറിയാത്ത കുറേ കാര്യങ്ങൾ മനസ്സിലാക്കി.

  ReplyDelete
 2. നല്ല ഉദ്യമം ...അഭിനന്ദനങ്ങള്‍ !

  ReplyDelete

മലയാളത്തില്‍ ഇവിടെ ടൈപ്പ് ചെയ്യാം

Type in Malayalam (Press Ctrl+g to toggle between English and Malayalam)

ജനപ്രിയ പോസ്റ്റുകള്‍

 
2011 കമ്പ്യൂട്ടര്‍ ടിപ്സ് | നന്ദി.വീണ്ടും വരിക സ്പോണ്‍സര്‍ : ഡയറി കുറിപ്പുകള്‍ , സൈബര്‍ കിച്ചന്‍ , കമ്പ്യൂട്ടര്‍ ടിപ്സ്