എങ്ങനെ ലാപ്‌ടോപ് ബാറ്ററിയുടെ ആയുസ്സ് കൂട്ടാം?

ലാപ്‌ടോപിലെ ഒരു സുപ്രധാന ഘടകമാണ് അതിലെ ബാറ്ററി. പലപ്പോഴും ലാപ്‌ടോപ് വാങ്ങി അധികം കഴിയും മുമ്പേ ബാറ്ററി കേടുവരുന്ന സ്ഥിതി ഉണ്ടാകാറുണ്ട്. അതിന്റെ ഉപയോഗത്തില്‍ നമ്മള്‍ ശ്രദ്ധക്കുറവ് കാണിക്കുന്നു എന്നതാണ് ഇതിന് പ്രധാന കാരണം. ബാറ്ററിയുടെ ആയുസ്സ് കൂട്ടാന്‍ സഹായിക്കുന്ന ചില ലളിതമാര്‍ഗങ്ങള്‍ ആണ് ഇന്നത്തെ ടിപ്.

·         നെറ്റ്‌വര്‍ക്കോഇന്റര്‍നെറ്റോ ഉപയോഗിക്കാത്ത സമയങ്ങളില്‍ ലാപ്‌ടോപില്‍ വയര്‍ലസ് കാര്‍ഡുകളോ കണക്റ്ററുകളോ ആവശ്യമില്ല.അവ സ്വിച്ച് ഓഫ് ചെയ്യുക.


·         ശബ്ദം ആവശ്യമില്ലാത്ത സമയത്ത് വോള്യം ലെവല്‍ മ്യൂട്ട് ഓപ്ഷനില്‍ ഇടുക





·         ഡിസ്‌പ്ലെയുടെ ബ്രൈറ്റ്‌നസ് എപ്പോഴും കുറച്ച് വെച്ച് ഉപയോഗിക്കുക. ഇത് കണ്ണിനും നല്ലതാണ്.





·         ബ്ലൂടൂത്ത് ഓപ്ഷന്‍ ഡിസേബിള്‍ ചെയ്യുക.


·     മള്‍ട്ടി ടാസ്‌കിംഗ് കഴിവതും പിന്തുടരരുത്. പിസിയുടെ ആയാസം കൂടുന്നതാണ് ബാറ്ററി വേഗം തീരുന്നതിന് കാരണം. ഒരു ജോലിക്കിടയില്‍ ആവശ്യമില്ലാത്ത മറ്റ് വിന്‍ഡോകളും ആപ്ലിക്കേഷനുകളും തുറന്നിടുന്നത് മൂലം സിസ്റ്റത്തിന് കൂടുതല്‍ ആയാസത്തോടെ പ്രവര്‍ത്തിക്കേണ്ട അവസ്ഥ ഉണ്ടാകുന്നു. ധാരാളം മെമ്മറിയുള്ള ലാപ്‌ടോപ് ആണെങ്കില്‍ ഒന്നിലേറെ ആപ്ലിക്കേഷനുകള്‍ തുറന്നുവെക്കുന്നത് വലിയ പ്രശ്‌നം സൃഷ്ടിക്കില്ല.


·     ഗെയിമുകള്‍, സിനിമകള്‍ എന്നിവ സ്ഥിരമായി കാണുന്നതും ലാപ്‌ടോപ് ബാറ്ററിയ്ക്ക് നല്ലതല്ല. കാരണം ഗ്രാഫിക്‌സ് ഏറെ ഉപയോഗിക്കുന്നവയാണിവ.


 ·         അമിത താപം അപകടം. അധികം ചൂടുള്ള പ്രദേശങ്ങളില്‍ വെച്ച് ചാര്‍ജ്ജിംഗ് ചെയ്യരുത്. കഴിയുന്നതും മുറികള്‍ക്കുള്ളില്‍ വെച്ച് ചാര്‍ജ്ജിംഗ് നടത്തുക.


 ·         കുറച്ച് നേരത്തേക്ക് സിസ്റ്റം ഉപയോഗിക്കാന്‍ പദ്ധതിയില്ലെങ്കില്‍ ഷട്ട്ഡൗണ്‍, ഹൈബര്‍നേറ്റ് എന്നിവയേതെങ്കിലും തെരഞ്ഞെടുക്കുക. സ്റ്റാന്‍ഡ്‌ബൈ ഓപ്ഷനിലും ബാറ്ററി ചാര്‍ജ്ജ് കുറഞ്ഞുവരാറുണ്ട്. 


 ·         ബാറ്ററി ഇടയ്ക്കിടെ വൃത്തിയാക്കുക. പൊടികളും അഴുക്കുകളും കളയുക.


 ·         സിഡിഡിവിഡി എന്നിവയുടെ ഉപയോഗം കുറക്കുക. ഓപ്റ്റിക്കല്‍ ഡ്രൈവുകള്‍ ധാരാളം ബാറ്ററി ഊര്‍ജ്ജം ഉപയോഗിക്കും.


 ·         എംഎസ് വേര്‍ഡ്എക്‌സല്‍ എന്നിവയുടെ ഓട്ടോസേവ് സൗകര്യം ടേണ്‍ ഓഫ് ചെയ്തിടുക. ഇടയ്ക്കിടെ സേവ് ചെയ്യുന്നത് ഹാര്‍ഡ് ഡ്രൈവിന്റെ ജോലിഭാരം ഉയര്‍ത്തും.


 ·         പോര്‍ട്ടുകള്‍ ടേണ്‍ ഓഫ് ചെയ്തിടുക. യുഎസ്ബിഎതര്‍നെറ്റ്വിജിഎവയര്‍ലസ് പോര്‍ട്ടുകള്‍ ആവശ്യമില്ലാത്തപ്പോള്‍ ഡിസേബിള്‍ ചെയ്തു വെക്കുക. ഡിവൈസ് മാനേജര്‍ ഉപയോഗിച്ച് ഇത് ചെയ്യാവുന്നതാണ്.


 ·         ലാപ്‌ടോപ് എളുപ്പം ചൂടാകുന്ന പ്രതലത്തില്‍ വെക്കാതിരിക്കുക. തലയണപുതപ്പ് തുടങ്ങിയ മൃദുലമായ വസ്തുക്കള്‍ ചൂട് ഉയര്‍ത്തും.


·         ഉപയോഗിക്കാത്ത നേരത്തും ഇന്റര്‍നെറ്റ് ബ്രൗസര്‍ ഓപണ്‍ ചെയ്ത് വെക്കരുത്. കാരണം ബാക്ക്ഗ്രൗണ്ടില്‍ ഓരോ സെക്കന്റിലും ഇത് അപ്‌ഡേറ്റ് ആകുന്നുണ്ട്.


·         പെന്‍ഡ്രൈവ്ഡിവിഡി പോലുള്ള എക്‌സ്‌റ്റേണല്‍ ഡിവൈസുകള്‍ ഉപയോഗിക്കാത്ത സമയത്ത് ഇജക്റ്റ് ചെയ്‌തെടുക്കുക.









7 comments:

  1. ശരിക്കും ഉപയോഗപ്രദമായ കാര്യങ്ങള്‍ താങ്ക്സ് ഡിയര്‍,,,,

    ReplyDelete
    Replies
    1. ഉപകാരപ്രദം എന്നറിഞ്ഞതില്‍ സന്തോഷം സുഹൃത്തേ..

      Delete
  2. Nanni Shahid, very useful tips here.
    Malayalam Type Cheyyunnathinulla option kaanunnillallo
    sukhamalle
    yente puthiya Malayalm blog kando ഏരിയലിന്റെ കുറിപ്പുകള്‍

    ReplyDelete
  3. Shahid link work cheyyunnilla
    itha link.
    http://arielintekurippukal.blogspot.com

    ReplyDelete
  4. ടിപ്സ് ഉഗ്രന്‍ ! പക്ഷെ ബ്ലോഗ്‌ ഫോണ്ട് സൈസ് വെരി bad ; സ്വല്പം ഫോണ്ട് സൈസ് വലുതാക്കി മാറ്റര്‍ കൊടുകൂ; അല്ലെങ്കില്‍ വായനക്കാര്‍ കുറയും; ഇടയ്ക്കു ഇട്ടിട്ടു പോകും

    Find some useful informative blogs below for readers :
    Health Kerala
    Malabar Islam
    Kerala Islam
    Earn Money
    Kerala Motors
    Incredible Keralam
    Home Kerala
    Agriculture Kerala
    Janangalum Sarkarum

    ReplyDelete
    Replies
    1. അഭിപ്രായങ്ങള്‍ക്കും നിര്‍ദേശങ്ങള്‍ക്കും നന്ദി. ഫോണ്ട് സൈസ് ഞാന്‍ ശേരിയാക്കുന്നുണ്ട്.

      Delete
  5. ഈ ടിപ്പുകള്‍ക്ക് നന്ദി

    ReplyDelete

മലയാളത്തില്‍ ഇവിടെ ടൈപ്പ് ചെയ്യാം

Type in Malayalam (Press Ctrl+g to toggle between English and Malayalam)

ജനപ്രിയ പോസ്റ്റുകള്‍

 
2011 കമ്പ്യൂട്ടര്‍ ടിപ്സ് | നന്ദി.വീണ്ടും വരിക സ്പോണ്‍സര്‍ : ഡയറി കുറിപ്പുകള്‍ , സൈബര്‍ കിച്ചന്‍ , കമ്പ്യൂട്ടര്‍ ടിപ്സ്