ഹെഡിംഗ് കാണുമ്പോള്‍ നിങ്ങള്‍ കരുതുന്നുണ്ടാവും ഇതു ഒരു ടിപ്പ് ആണോന്ന്.എന്നാല്‍ വിന്‍ഡോസ് -8 ഇന്സ്ടാല്‍ ചെയ്യുമ്പോള്‍ അറിയാം ഇതിന്‍റെ ഉപയോഗം.ഇന്നലെ ഞാന്‍ വിന്‍ഡോസ് 8 ഇന്സ്ടാല്‍ ചെയ്തു. D ഡ്രൈവ് ഓപ്പണ്‍ ചെയ്യാന്‍ നോക്കിയപ്പോളാണു my computer കാണുന്നില്ല. എന്നാല്‍ സ്റ്റാര്‍ട്ട് മെനുവില്‍ പോയി ഓപ്പണ്‍ ചെയ്യാം എന്ന് കരുതിയപ്പോ അതും കാണാനില്ല. ആകാശത്തിലൂടെ പറന്നു പോയ കിളിയെ ഏണി വെച്ച് പിടിക്കാന്‍ പോയ പോലെ ആയി. ( പണി പാളി )
ആദ്യം ഒന്ന് അമ്പരന്നെങ്കിലും എന്റെ ഒരു സുഹൃത്തിന്റെ സഹായത്തോടെ പരിഹാരം കണ്ടെത്തി.അത് ഞാന്‍ നിങ്ങളുമായി പങ്കു വെക്കുന്നു.
ആദ്യം ഡസ്ക് ടോപ്പില്‍ റൈറ്റ് ക്ലിക്ക് ചെയ്തു Personalize സെലക്ട് ചെയ്യുക.
Change Desktop Icon എന്നതില്‍ ക്ലിക്ക് ചെയ്യുക.
Computer എന്നത് ( ആവശ്യമുള്ളതെല്ലാം ) ടിക്ക് മാര്‍ക്ക് ചെയ്യുക.
Apply ക്ലിക്ക് ചെയ്തു Ok കൊടുക്കുക.
ഈ ടിപ്പ് PDF ആയി ഡൌണ്‍ലോഡ് ചെയ്യാന്‍







Thank u...
ReplyDeleteനന്ദി പ്രവീണ്‍
Deleteവളരെ നന്നായി ഇത് പോലെ ഒരു സ്റ്റാർട്ട് ബട്ടണ്‍ ഉണ്ടാക്കാൻ പറ്റുമോ
ReplyDeletestart button udakkan .. win 8
Deletehttp://muneer-v-ibrahim.blogspot.ae/2012/11/8_10.html