വിന്ഡോസ് സെവനില് സിസ്റ്റം റിപ്പയര് /റിക്കവറി ഡിസ്ക് നിര്മിക്കുന്ന വിധം

 ഈ  ടിപ്പ് പരീക്ഷിക്കണമെങ്കില്‍ ആദ്യം എന്താണ് റിക്കവറി ഡിസ്ക് എന്നറിയണം.എന്താണ് അതിന്റെ ഗുണം എന്നറിയണം.പുതുതായി നമ്മള്‍ ഒരു സിസ്റ്റം വാങ്ങുമ്പോള്‍ ജെനുവിന്‍ ആയ വിന്‍ഡോസ്‌ ഇന്‍സ്റ്റാള്‍ ചെയ്തിട്ടുണ്ടാകും.കൂടെ ചിലപ്പോള്‍ ഒറിജിനല്‍ സിഡിയും ലഭിക്കും.വിന്‍ഡോസ്‌ എന്തെങ്കിലും കംപ്ലൈന്റ്റ്‌ വന്നാല്‍ ഈ സിഡി ഉപയോഗിച്ച് നമുക്ക് റിപ്പയര്‍ ചെയ്യാന്‍ സാധിക്കുന്നതാണ്. ഈ സിഡി  കയ്യിലുള്ളവര്‍ക്ക്‌ റിക്കവറി ഡിസ്ക്   ക്രിയേറ്റ് ചെയ്യേണ്ട ആവശ്യമില്ല.എന്നാല്‍ സിഡി നഷ്ട്ടപെട്ടവര്‍ എന്ത് ചെയ്യും.മറ്റൊരാളില്‍ നിന്നും സിഡി വാങ്ങി റിപ്പയര്‍ ചെയ്യും? അങ്ങിനെ ചെയ്യാനൊക്കെ പറ്റും.പക്ഷെ ജെനുവിന്‍ ആയിരിക്കില്ല.  ( ജെനുവിന്‍ ആക്കി എടുക്കാനോക്കെ പറ്റും. ഉപ്പോളം വരുമോ ഉപ്പിലിട്ടത് ? ).ഇത്തരം സാഹചര്യത്തിലാണ് റിക്കവറി ഡിസ്ക്കിന്റെ ആവശ്യകത.വിന്‍ഡോസ്‌ 7 നില്‍ നമുക്ക് വളരെ എളുപ്പത്തില്‍ റിക്കവറി ഡിസ്ക് നിര്‍മിക്കാന്‍ സാധിക്കും.

റിക്കവറി ഡിസ്ക് എങ്ങിനെ നിര്‍മിക്കാം ? ഇതുപയോഗിച്ച് എങ്ങിനെ സിസ്റ്റം റിപ്പയര്‍ ചെയ്യാം? ഇതാണ് ഇന്നത്തെ ടിപ്പ് .

ഒരു ബ്ലാങ്ക് സിഡി  സിസ്റ്റത്തില്‍ ഇടുക.
സ്റ്റാര്‍ട്ട്‌ ബട്ടണില്‍ ക്ലിക്ക് ചെയ്യുക system repair disk എന്ന് ടൈപ്പ് ചെയ്തു എന്റര്‍ ചെയ്യുക. 
 creat disk എന്നതില്‍ ക്ലിക്ക് ചെയ്യുക.
 ഇത്രയും ചെയ്‌താല്‍ നമ്മള്‍ റിക്കവറി ഡിസ്ക് ഉണ്ടാക്കിക്കഴിഞ്ഞു.ഈ ഡിസ്ക് ഉപയോഗിച്ച് സിസ്റ്റം എങ്ങിനെ റിപ്പെയര്‍ ചെയ്യാമെന്ന് നോക്കാം.വിന്‍ഡോസ്‌ പല തരത്തില്‍ കംപ്ലൈന്റ്റ്‌ ആകും.രണ്ടു ദിവസം മുന്പ് എനിക്ക് ലാപ്ടോപ് ഓപ്പണ്‍ ചെയ്യാനേ സാധിച്ചില്ല. ( സമയം കിട്ടാഞ്ഞിട്ടല്ല. വിന്‍ഡോസ്‌ പണി മുടക്കിയതാണ്‌. ) ഇത്തരം പ്രോബ്ലെങ്ങള്‍ നമുക്ക് റിക്കവറി ഡിസ്ക് ഉപയോഗിച്ച് നമുക്ക് തന്നെ നന്നാക്കാന്‍ സാധിക്കും.

സിഡി ഡ്രൈവില്‍ റിക്കവറി ഡിസ്ക് ഇട്ടു ബൂട്ട് ചെയ്യുക.( പച്ച മലയാളത്തില്‍ സിസ്റ്റം ഓപ്പണ്‍ ആയി കൊണ്ടിരിക്കുമ്പോള്‍  F12 പ്രസ്‌ ചെയ്തു കൊണ്ടിരിക്കുക എന്നും പറയും. )

 ബൂട്ട് ചെയ്തു വരുമ്പോള്‍ താഴെ കാണുന്ന പോലെ റിക്കവറി ഓപ്ഷന്‍ കാണാം.ആശ്യാനുസരണം ഓപ്ഷന്‍ സെലക്ട്‌ ചെയ്യുക.
   







16 comments:

  1. വളരെ ഉപകാരമായി മാഷെ.
    എന്റെയും സിഡി നഷ്ടപ്പെട്ടിരുന്നു.
    ഹൃദയം നിറഞ്ഞ ഓണാശംസകള്‍

    ReplyDelete
  2. വളരെ ഉപകാരപ്രദം

    ReplyDelete
    Replies
    1. നന്ദി ഓര്‍ക്കിഡ് .

      Delete
  3. എനിക്കും ഉപകാരപ്പെട്ടു. പ്രത്യുപകാരമായി പ്ലസ്സില്‍ ഷെയര്‍ ചെയ്തിട്ടുണ്ടേ...:)

    ReplyDelete
  4. This comment has been removed by the author.

    ReplyDelete
  5. ഞമ്മള ലാപ്പൂ ല് ബാറ്ററി നിക്കുന്നില്ല. അഞ്ചു മാസം പ്രായമേ ഉള്ളൂ. രിസ്ടോര്‍ ചെയ്‌താല്‍ അത് സോല്വാകുമോ? രേസ്ടൊരു ചെയ്യുമ്പോ സേവ് ചെയ്ത പാട്ടുകളെല്ലാം എങ്ങനെ പ്രൊട്ടെക്റ്റ് ചെയ്യാം? സെവേന്ടി ജീബീലേറെ പാട്ടുണ്ട്. എല്ലാം കൂടി ദിസ്കിലോട്ടു കോപ്പി ചെയ്യാന്‍ പറ്റില്ലല്ലോ.

    ReplyDelete
  6. എക്‌സ്‌റ്റേണൽ ഹാർട് ഡിസ്‌കില് system image save ചെയ്ത് വച്ചിട്ടുണ്ട്. അതെങ്ങനെ ഉപയോഗിക്കാമെന്ന് പറയാമോ

    ReplyDelete
  7. ഇങ്ങനെ ചെയ്തിട്ട് ശരിയാവുന്നില്ലല്ലോ ഷാഹിദ്‌ ,എന്റേത് വിന്‍ഡോസ്‌ സെവെന്‍ ഹോം ബേസിക്‌ ആണ്

    ReplyDelete
  8. സൂപ്പര്‍ ഷാഹിദ്‌

    ReplyDelete
  9. സൂപ്പര്‍ ഷാഹിദ്‌

    ReplyDelete
  10. Hello Shahid njan battle chess skidrow game download cheythu but athinte seriel key illa, seriel key kandethanum pattunnilla
    plzzzz.................. help me.....................

    ReplyDelete
    Replies
    1. Name: www.crackinn.com
      Serial: P136NA88BFJ5I38E7640D1E8

      Delete
    2. സുപ്പര്‍ ടിപ്പ്

      Delete
    3. എനിക്ക് സി ക്ലിനാര്‍ കി ഒന് പറഞ്ഞു തരുമോ പിളീസ്

      Delete

മലയാളത്തില്‍ ഇവിടെ ടൈപ്പ് ചെയ്യാം

Type in Malayalam (Press Ctrl+g to toggle between English and Malayalam)

ജനപ്രിയ പോസ്റ്റുകള്‍

 
2011 കമ്പ്യൂട്ടര്‍ ടിപ്സ് | നന്ദി.വീണ്ടും വരിക സ്പോണ്‍സര്‍ : ഡയറി കുറിപ്പുകള്‍ , സൈബര്‍ കിച്ചന്‍ , കമ്പ്യൂട്ടര്‍ ടിപ്സ്