സോഫ്റ്റ്‌വെയര്‍ സഹായം കൂടാതെ ഒന്നിലധികം യാഹൂ മെസ്സെന്‍ജര്‍ ഓപ്പണ്‍ ചെയ്യാം.

ഒന്നിലധികം ഐ ഡികള്‍  ഇല്ലാത്തവര്‍ വളരെ ചുരുക്കം ആയിരിക്കും.ഒരേ സമയം ഒന്നിലധികം യാഹൂ ഐഡി ഉപയോഗിച്ച് ചാറ്റ് ചെയ്യേണ്ടി വന്നാല്‍ എന്ത് ചെയ്യും? യാഹൂ മെസ്സെന്‍ജെരില്‍ ഒരേ സമയം ഒരു ഐ ഡി മാത്രമേ യൂസ് ചെയ്യാന്‍ സാധിക്കുകയുള്ളൂ.എന്നാല്‍ ചില സൂത്രപ്പണികളിലൂടെ നമുക്ക് മെസ്സന്‍ജരില്‍  ഒന്നിലധികം ഐഡികള്‍ ഉപയോഗിച്ച് സൈന്‍ ഇന്‍ ചെയ്യാം.പലര്‍ക്കും ഈ സൂത്രപ്പണി അറിയുന്നതായിരിക്കും.അറിയാത്തവര്‍ക്കായി ഞാനിത് പോസ്റ്റുന്നു.

വിന്‍ഡോസ്‌ കീയും "R" എന്നിവ ഒരുമിച്ചു പ്രസ്‌ ചെയ്യുക. ഓപ്പണ്‍ ആയി വരുന്ന വിന്‍ഡോയില്‍  regedit എന്ന് ടൈപ്പ് ചെയ്തു ok ക്ലിക്ക് ചെയ്യുക.      
HKEY_CURRENT_USER എന്നതിന് ഇടതു ഭാഗത്ത് കാണുന്ന  " + " ചിന്നതില്‍  ക്ലിക്ക് ചെയ്യുക. 

Software എന്നതിന് ഇടതു ഭാഗത്ത് കാണുന്ന  " + " ചിന്നതില്‍  ക്ലിക്ക് ചെയ്യുക. 
yahoo എന്നതിന് ഇടതു ഭാഗത്ത് കാണുന്ന  " + " ചിന്നതില്‍  ക്ലിക്ക് ചെയ്യുക. 
pager എന്നതില്‍ ക്ലിക്ക് ചെയ്യുക.
വിന്‍ഡോയുടെ വലതു ഭാഗത്ത് മൗസ് കൊണ്ട് റൈറ്റ്  ക്ലിക്ക് ചെയ്യുക. താഴെ കൊടുത്തിരിക്കുന്ന സ്ക്രീന്‍ ഷോട്ടില്‍ കാണുന്ന പോലെ Dword value ക്രിയേറ്റ് ചെയ്യുക.
 
ഇപ്പോള്‍  നമ്മള്‍ പുതിയൊരു Dword value ക്രിയേറ്റ് ചെയ്തു കഴിഞ്ഞു.
New Value #1 എന്നതില്‍ മൗസ് കൊണ്ട്  റൈറ്റ് ക്ലിക്ക് ചെയ്ത്  Rename സെലക്ട്‌ ചെയ്യുക. Plural എന്ന് rename ചെയ്യുക.
Plural  എന്നതില്‍ ഡബിള്‍  ക്ലിക്ക് ചെയ്യുക.


Value  data  എന്ന് കാണുന്നതില്‍ " 0 " എന്നത്  1 എന്ന് ചേഞ്ച്‌ ചെയ്യുക.

ഇനി സിസ്റ്റം റി സ്റ്റാര്‍ട്ട്‌ ചെയ്യുക. ഒന്നിലധികം യാഹൂ മെസ്സെന്‍ജര്‍ ഓപ്പണ്‍ ആക്കി നോക്കൂ.


  ഈ ചെന്‍ജസ്  എല്ലാം ചെയ്യുന്നത് വളരെ ശ്രധിചായിരിക്കണം.മനുഷ്യ ശരീരത്തില്‍ ഹൃദയ ശാസ്ത്രക്രിയ ചെയുന്നതിന് തുല്യമാണ് കമ്പ്യൂട്ടറില്‍  regedit ചെയുന്നത്.പരീക്ഷിക്കുന്നവര്‍  ശ്രദ്ധയോട് കൂടി ചെയ്യുക. 


5 comments:

 1. വളരെ നന്ദി.....

  ReplyDelete
 2. ഇത് മറ്റൊരു വിധത്തില്‍ ഞാന്‍ ഒരിക്കല്‍ പ്രയോഗിച്ചു നോക്കിയതാണ് , ഗൂഗിള്‍ ടാല്കും വിജയിച്ചിരുന്നു ..... ശേഷം രണ്ടും ഞാന്‍ തന്നെ എടുത്തു കളഞ്ഞു ...ആശംസകള്‍ സ്നേഹപൂര്‍വ്വം @ PUNYAVAALAN

  ReplyDelete
  Replies
  1. ആ വഴി ഞങ്ങളുമായി പങ്കു വെചൂടെ പുണ്യാളാ...

   Delete
 3. ഭായ് സാധാരണ ഈ pager ഫോൾഡർ ഏത്ര files ഉണ്ടാകും ?? ഏനിക്കു
  activity register
  autologin
  save password
  hidden login
  അങ്ങനെ 24 items ഉണ്ട്,,

  ReplyDelete

മലയാളത്തില്‍ ഇവിടെ ടൈപ്പ് ചെയ്യാം

Type in Malayalam (Press Ctrl+g to toggle between English and Malayalam)

ജനപ്രിയ പോസ്റ്റുകള്‍

 
2011 കമ്പ്യൂട്ടര്‍ ടിപ്സ് | നന്ദി.വീണ്ടും വരിക സ്പോണ്‍സര്‍ : ഡയറി കുറിപ്പുകള്‍ , സൈബര്‍ കിച്ചന്‍ , കമ്പ്യൂട്ടര്‍ ടിപ്സ്