യു.എസ്.ബി പോര്‍ട്ട്‌ ഡിസേബിള്‍&എനേബിള്‍ ചെയ്യാം

നിങ്ങളുടെ കമ്പ്യൂട്ടറില്‍ മറ്റുള്ളവര്‍ U .S .B  കണക്റ്റ് ചെയ്തു വൈറസ്‌ കയറുമെന്ന പേടി ഉണ്ടോ നിങ്ങള്ക്ക്? നിങ്ങളുടെ ഓഫീസിലെ കമ്പ്യൂട്ടറില്‍ യു.എസ്.ബി ഡ്രൈവ് ആക്സസ് ചെയ്യാന്‍ കഴിയുന്നില്ലേ? നമ്മുടെ ആവശ്യാനുസരണം യു.എസ്.ബി പോര്‍ട്ട്‌ ഡിസേബിള്‍&എനേബിള്‍ ചെയ്യാം.

ആദ്യമായി വിന്‍ഡോസ്‌ കീയും " R " ഇവ  ഒന്നിച്ചു പ്രസ്‌ ചെയുക. ഓപ്പണ്‍ ആയി വരുന്ന വിന്‍ഡോയില്‍  " regedit  എന്ന് ടൈപ്പ് ചെയ്തു  ok  ക്ലിക്ക് ചെയ്യുക 
HKEY_LOCAL_MACHINE എന്നതിന് മുമ്പായി കാണുന്ന +  ചിന്നതില്‍  ക്ലിക്ക് ചെയ്യുക.
 SYSTEM എന്നതിന് മുമ്പായി കാണുന്ന +  ചിന്നതില്‍  ക്ലിക്ക് ചെയ്യുക.

 CurrentControlSet എന്നതിന് മുമ്പായി കാണുന്ന +  ചിന്നതില്‍  ക്ലിക്ക് ചെയ്യുക.
Services എന്നതിന് മുമ്പായി കാണുന്ന +  ചിന്നതില്‍  ക്ലിക്ക് ചെയ്യുക.
 USBSTOR  എന്ന  ടെക്സ്റ്റില്‍ ക്ലിക്ക് ചെയ്യുക. ( + ചിന്നതില്‍ അല്ല. )
 വലതു ഭാഗത്ത്‌ കാണുന്ന വിന്‍ഡോയില്‍  start  എന്നത് കണ്ടു പിടിക്കുക.
 Start  എന്നതില്‍ മൗസ് കൊണ്ട് റൈറ്റ് ക്ലിക്ക് ചെയ്തു modify  സെലക്ട്‌ ചെയ്യുക.
 Value data ബോക്സില്‍ 3 എന്നാക്കി ഓക്കേ ക്ലിക്കുക. ഇപ്പോള്‍ നിങ്ങളുടെ യു.എസ്.ബി പോര്‍ട്ട്‌ എനേബിള്‍ ആയി..
ഡിസേബിള്‍ ആക്കുന്നതിനായി ഇതിന്‍റെ Value data ബോക്സില്‍ 4 എന്നാക്കി ഒക്കെ അടിക്കുകയേ ചെയ്യേണ്ടതുള്ളൂ

ശ്രദ്ധിക്കുക:റെജിസ്ട്രിയില്‍ എന്ത് മാറ്റങ്ങള്‍ വരുത്തുന്നതിന് മുന്‍പും റെജിസ്ട്രി ബാക്ക്അപ്പ്‌ എടുത്തു വെക്കുന്നത് നല്ലതാണു.കാരണം റെജിസ്ട്രി മാറ്റങ്ങളില്‍ എന്തെങ്കിലും തെറ്റുകള്‍ സംഭവിച്ചാല്‍ റീസ്റ്റോര്‍ ചെയ്യാന്‍ ഇത് സഹായകരമാകും.ബാക്ക് അപ്പ്‌ എടുക്കുന്നതിനായി രജിസ്ട്രി എഡിറ്ററില്‍ File ക്ലിക്ക് ചെയ്ത് Export ക്ലിക്കുക.റീസ്റ്റോര്‍ ചെയ്യാന്‍ Import ക്ലിക്കുക.



എല്ലാവര്‍ക്കും  എന്റെ ഓണാശംസകള്‍ 

7 comments:

  1. ഞാന്‍ ആദ്യമായിട്ടാണ് ഈ ബ്ലോഗ്‌ കാണുന്നത് വളരെ നന്നായിരിക്കുന്നു

    ReplyDelete
    Replies
    1. വന്നതിനും അഭിപ്രായം അറിയിച്ചതിനും ഒരുപാട് നന്ദി.

      Delete
  2. കൊള്ളാം , ഓണാശംസകള്‍ സുഹൃത്തെ

    ReplyDelete
    Replies
    1. ഓണാശംസകള്‍

      Delete
    2. thanks shahid ihave prblm xp intrnetexploril youtube open cheythal video kanum pinne saidilulla video black not display picture win7 same prblm vannu explore 9 install cheythapol ok xp explore 9 not support plse replay

      Delete
  3. പുതിയ ബ്ലോഗ്‌ ടെംപ്ലേറ്റുകള്‍ സെറ്റ്‌ ചെയ്തു വെച്ചാല്‍ മതി.

    ReplyDelete
  4. സംഭവം നിഛ് ഇഷ്ടായി പക്ഷെ കമ്പനി ക്കാരന്റെ കയ്യില്‍ അവിടെ Default മാത്രേ കാണനുള്ളൂട്ടോ ....ഇപ്പ ന്താ ചെയ്യാ ..??

    ReplyDelete

മലയാളത്തില്‍ ഇവിടെ ടൈപ്പ് ചെയ്യാം

Type in Malayalam (Press Ctrl+g to toggle between English and Malayalam)

ജനപ്രിയ പോസ്റ്റുകള്‍

 
2011 കമ്പ്യൂട്ടര്‍ ടിപ്സ് | നന്ദി.വീണ്ടും വരിക സ്പോണ്‍സര്‍ : ഡയറി കുറിപ്പുകള്‍ , സൈബര്‍ കിച്ചന്‍ , കമ്പ്യൂട്ടര്‍ ടിപ്സ്