റമദാന്‍ സ്പെഷല്‍ ടിപ്പ്

റമദാന്‍,പരിശുദ്ധ ഖുര്‍ആന്‍ അവതരിച്ച മാസം .ഇസ്ലാമിക വിശ്വാസ പ്രകാരം ഏറ്റവും അനുഗ്രഹീതവും പുണ്യവും, ആത്മീയമായി വളരെ  ഗുണപരവുമായ മാസമാണിത് .ഈ മാസത്തിലെ വ്രതാനുഷ്ട്ടാനം മുസ്ലിമുകള്‍ക്കു  നിര്‍ബന്ധ ബാധ്യതയാണ്.സൂര്യോദയം മുതല്‍ സൂര്യാസ്തമയം വരെ അന്നപാനീയങ്ങളും മൈഥുനാദി വികാര പ്രകടനങ്ങളും ഉപേക്ഷിച്ചു ദൈവിക സ്മരണയില്‍ കഴിഞ്ഞു കൂടുക എന്നതാണ്.അനാവശ്യമായ വാക്കും പ്രവര്‍ത്തികളും തര്‍ക്കങ്ങളും ഉപേക്ഷിക്കുന്നതും നോമ്പിന്‍റെ താല്‍പര്യത്തില്‍ പെട്ടതാണ് .      
                                           വ്രതം മുസ്ലിമുകള്‍ക്കു മാത്രം പറഞ്ഞിട്ടുള്ളതാണോ? വിശ്വാസം എന്നതിലുപരി ഇതിനു ആരോഗ്യപരമായ ഗുണങ്ങളും ഉണ്ടെന്നതിനാല്‍ ആരോഗ്യമുള്ള ശരീരം  (രോഗമില്ലാത്ത അവസ്ഥ ) ആഗ്രഹിക്കുന്ന ആര്‍ക്കും  വ്രതം എടുക്കുന്നത് നല്ലതാണ്.     
                                                                                  വ്രതം ശരീരത്തിനു സ്വയം ചികിത്സക്കുള്ള പരിസ്ഥിതി പ്രധാനം ചെയ്യുന്നെന്നു ആധുനിക വൈദ്യ ശാസ്ത്രം അടി വരയിട്ടു പറയുന്നു.ലോക ജനത നേരിടുന്ന ഒരു രോഗമാണ് പ്രമേഹം.അതിനു വ്രതം ഒരു മരുന്നെന്ന്  ഡോക്റ്റര്‍മാര്‍ പറയുന്നു.അത് പോലെ ഗ്യാസ് ട്രബിള്‍,അമിത വണ്ണം ഇതിനൊക്കെ വ്രതം നല്ല ഒരു ഔഷധമാണ്.ശാരീരിക അവയവങ്ങള്‍ക്ക് പരിപൂര്‍ണ വിശ്രമം നല്‍കുന്നതോടൊപ്പം രാസപ്രവര്‍ത്തനങ്ങളില്‍ നിന്നുണ്ടാകുന്ന അവശിഷ്ട്ടങ്ങളും ഇതോടൊപ്പം നടക്കുന്നു     
              ടിപ്പു ഇടുവാന്‍ വന്നവന്‍ അതിട്ടു പോയാല്‍ പോരെ? എന്തിനാ ചുമ്മാ " ഗിര്‍..ഗിര്‍.." അടിക്കുന്നത്? ചോദ്യം ന്യായമാണ്. അപ്പൊ ടിപ്പിലേക്ക് കടക്കാം.മുക്കിന് മുക്കിന് പള്ളികള്‍ ഉണ്ടെങ്കിലും, AC  റൂമില്‍ വാതിലും അടച്ചിരിക്കുന്ന പ്രവാസികള്‍ക്ക് പലപ്പോഴും ബാങ്ക് വിളി ( നമസ്കാരത്തിനുള്ള സമയമായെന്ന ഓര്‍മപ്പെടുത്തല്‍ ) കേള്‍ക്കണമെങ്കില്‍ റൂമിന് പുറത്ത് ചൂടും കൊണ്ട് ഒരുത്തനെ കാവല്‍ നിര്‍ത്തേണ്ട ഗതികേടാണ്.എന്നാല്‍ സമയാ സമയങ്ങളില്‍ നമ്മുടെ ലാപ്ടോപ് / മൊബൈല്‍   ബാങ്ക് വിളിച്ചാലോ?അതെ. അതിനുള്ള വഴിയാണ് ഇന്നത്തെ  ടിപ്പ് .ഇതിനുള്ള സോഫ്റ്റ്‌വെയര്‍ ഇവിടെ  നിന്നും
     
  


ഡൌണ്‍ലോഡ് ചെയ്ത ഫയല്‍ ഡബിള്‍ ക്ലിക്ക് ചെയ്തു ഇന്സ്ടാല്‍ ചെയ്യുക  

English  ഭാഷ സെലക്ട്‌ ചെയ്യുക.
 Location  സെലക്ട്‌ ചെയ്യുക.
ലോകേഷന്‍ കറക്റ്റ് ആണെന്ന് ഉറപ്പു വരുത്തുക.
ഇതയും മതി.ഇനി സമയാ സമയങ്ങളില്‍ ലാപ്ടോപ് / മൊബൈല്‍ ബാങ്ക് വിളിച്ചോളും. ( ലാപ്ടോപില്‍ നിങ്ങള്‍ സെറ്റ് ചെയ്തു വെച്ചിരിക്കുന്ന  Date & Time ശെരിയാണെന്ന് ഉറപ്പു വരുത്തുക ) 


ആഴ്ചയില്‍ ഒരു ദിവസമെങ്കിലും ഒഴിവു കിട്ടിയില്ലെങ്കില്‍ കൊടിയുമായി സമരത്തിനിറങ്ങുന്ന നമ്മള്‍ എപ്പോളെങ്കിലും ദിവസവും 24 മണിക്കൂര്‍ ജോലി ചെയ്യുന്ന നമ്മുടെ ആന്തരിക അവയവങ്ങളെ കുറിച്ച് ചിന്തിച്ചിടുണ്ടോ?  അവ ഒരു ദിവസം പണി മുടക്കിയാല്‍ എങ്ങിനെ ഉണ്ടാകും ? നിങ്ങളുടെ പ്രതികരണം രേഖപ്പെടുത്തുക.

5 comments:

  1. This comment has been removed by the author.

    ReplyDelete
  2. വ്രതം അത്യുത്തമമാണ്.അതാചരിക്കുമ്പോള്‍ സര്‍വ്വ ഗുണങ്ങളും
    ലഭിക്കും എന്നുള്ളത് തര്‍ക്കമറ്റ കാര്യമാണ്.
    ആശംസകളോടെ

    ReplyDelete
  3. Very Nice.. Helpful to many peoples.. Jazakallahu Khair

    ReplyDelete
  4. ഉപകാരപ്രദം

    ReplyDelete

മലയാളത്തില്‍ ഇവിടെ ടൈപ്പ് ചെയ്യാം

Type in Malayalam (Press Ctrl+g to toggle between English and Malayalam)

ജനപ്രിയ പോസ്റ്റുകള്‍

 
2011 കമ്പ്യൂട്ടര്‍ ടിപ്സ് | നന്ദി.വീണ്ടും വരിക സ്പോണ്‍സര്‍ : ഡയറി കുറിപ്പുകള്‍ , സൈബര്‍ കിച്ചന്‍ , കമ്പ്യൂട്ടര്‍ ടിപ്സ്