പെന്‍ഡ്രൈവില്‍ സീക്രട്ട് പാര്‍ട്ടിഷന്‍ നിര്‍മ്മിക്കാം


യു.എസ്.ബി പെന്‍ഡ്രൈവുകളില്‍ പാര്‍ട്ടിഷന്‍ സാധ്യമല്ലെന്ന് നിങ്ങള്‍ക്കറിയാമല്ലോ. പിസിയില്‍ അതൊരു റിമൂവബിള്‍ ഐറ്റമായാണ് കാണിക്കുക. പാര്‍ട്ടിഷന്‍ ചെയ്യണമെങ്കില്‍ പെന്‍ഡ്രൈവിനെ ഹാര്‍ഡ് ഡിസ്‌കായി കംപ്യൂട്ടര്‍ ഫൈന്‍ഡ് ചെയ്യണം. ഇത്തരത്തില്‍ പാര്‍ട്ടിഷനുണ്ടായാല്‍ ഫസ്റ്റ് പാര്‍ട്ടിഷന്‍ മാത്രമേ കംപ്യൂട്ടറില്‍ കാണൂ. മറ്റുള്ളവര്‍ക്ക് അത് കാണാന്‍ സാധിക്കാത്തതിനാല്‍ അവയില്‍ നിങ്ങള്‍ക്ക് പ്രൈവറ്റ് ഫയലുകള്‍ സേവ് ചെയ്യാം.
ഇതിനായി ആദ്യം വേണ്ടത് ഒരു സോഫ്റ്റ് വെയറാണ്. അത് ഇവിടെ നിന്ന് ഡൗണ്‍ലോഡ് ചെയ്യാം.
http://www.mediafire.com/?oqlgdvcymzz
STEP 1
പെന്‍ഡ്രൈവ് കംപ്യൂട്ടറില്‍ കണക്ട് ചെയ്യുക.My computer ല്‍ റൈറ്റ് ക്ലിക്ക് ചെയ്ത് manage എടുക്കുക. ഇടത് പാനലില്‍ നിന്ന് Device manager എടുക്കുക. ഇനി വലത്  വശത്തെ പാനലില്‍ സ്‌ക്രോള്‍ ചെയ്ത് Disk drives ല്‍ പെന്‍ഡ്രൈവ് കണ്ടുപിടിച്ച് റൈറ്റ് ക്ലിക്ക് ചെയ്യുക. properties സെലക്ട് ചെയ്യുക.
 
STEP 2
properties വിന്‍ഡോയില്‍ details ടാബ് എടുക്കുക. property ല്‍ Device instance path എടുക്കുക. അതില്‍ value window ക്ക് താഴെ ഒരു സ്ട്രിങ്ങ് ഓഫ് കാരക്ടേഴ്‌സ് കാണാം.
(USBSTORDISK&VEN_&PROD ഇതുപോലെ)
ഇതില്‍ റൈറ്റ് ക്ലിക്ക് ചെയ്ത് കോപ്പി സെലക്ട് ചെയ്യുക.
ഇനി എല്ലാ വിന്‍ഡോകളും മാറ്റങ്ങള്‍ സേവ് ചെയ്യാതെ ക്ലോസ് ചെയ്യുക.

STEP 3
ഇനി നിങ്ങള്‍ ഡൗണ്‍ലോഡ് ചെയ്ത് അണ്‍കംപ്രസ് ചെയ്ത ഫോള്‍ഡറില്‍ cfadisk.inf എന്ന ഫയല്‍ നോട്ട് പാഡില്‍ ഓപ്പണ്‍ ചെയ്യുക.

STEP 4
ഇനി ‘device_instance_id_goes_here’ എന്നത് നോട്ട് പാഡ് ഫയലില്‍ കണ്ടുപിടിക്കുക.(26 ലൈനില്‍). ഈ ടെക്സ്റ്റിന് പകരം നിങ്ങള്‍ നേരത്തെ കോപ്പി ചെയ്ത മാറ്റര്‍ പേസ്റ്റ് ചെയ്യുക. സേവ് ചെയ്ത് ക്ലോസ് ചെയ്യുക.
STEP 5
ഡിവൈസ് മാനേജര്‍ പേജില്‍ (സ്റ്റെപ് 1) driver tabല്‍ ക്ലിക്ക് ചെയ്യുക. ശേഷം Update driver ല്‍ ക്ലിക്ക് ചെയ്യുക.

STEP 6
അടുത്ത് വിന്‍ഡോയില്‍ Browse my computer for driver software സെലക്ട് ചെയ്യുക.
STEP 7
അടുത്ത വിന്‍ഡോയില്‍ Show compatible hardware എന്നത് അണ്‍ചെക്ക് ചെയ്യുക.have disk button എന്ന്ത് ക്ലിക്ക് ചെയ്യുക. browse ല്‍ ക്ലിക്ക് ചെയ്ത് യുഎസ്ബി ഡ്രൈവര്‍ ഫോള്‍ഡറില്‍ നിന്ന് cfadisk.inf സെലക്ട് ചെയ്ത് open button ല്‍ ക്ലിക്ക് ചെയ്യുക. OK > Next ക്ലിക്ക് ചെയ്യുക.
STEP 8
ഒരു വാണിംഗ് മെസേജ് വരും. അത് ignore ചെയ്ത് yes ല്‍ ക്ലിക്ക് ചെയ്യുക.
സിസ്റ്റം ഇന്‍സ്റ്റാലിംഗ് ആരംഭിക്കും. മറ്റൊരു വാണിംഗ് മെസേജില്‍ ഡ്രൈവര്‍ ഓതന്റിക് അല്ല എന്ന് വരും. ഇത് ഇഗ്നോര്‍ ചെയ്ത് Install driver anyway ല്‍ ക്ലിക്ക് ചെയ്യുക. തുടര്‍ന്ന് succcess full update ന്റെ മെസേജ് വരും.

STEP 9
computer management ല്‍ disk management എടുത്ത് പെന്‍ഡ്രൈവ് പാര്‍ട്ടിഷന്‍ ചെയ്യാം. മള്‍ട്ടിപ്പിള്‍ പാര്‍ട്ടിഷന്‍ ചെയ്ത് ഫോര്‍മാറ്റ് ചെയ്യുക.

നിങ്ങള്‍ക്ക് നിങ്ങളുടെ പിസിയില്‍ എല്ലാ പാര്‍ട്ടിഷനുകളും കാണാം.എന്നാല്‍ മറ്റ് പിസികളില്‍ ആദ്യ പാര്‍ട്ടിഷന്‍ മാത്രമേ കാണാനാവൂ.

2 comments:

  1. കമ്പ്യൂട്ടറിൽ നിന്നും memory കാർഡ്‌ ന്റെ നഷ്ടപ്പെട്ട പാസ്സ്‌വേർഡ്‌ എങ്ങെനെ കണ്ടെത്താം ശാഹിദ്കാ ?
    പ്ലീസ് ഹെല്പ് മി !

    ReplyDelete
    Replies
    1. മെമ്മറി കാര്ഡ്ോ ഫോണില് നിന്ന് പുറത്തെടുത്ത് വച്ചിരിയ്ക്കുകയാണെങ്കില് അത് തിരിച്ച് ഫോണില് ഇടുക. പക്ഷെ വീണ്ടും മെമ്മറി കാര്ഡിനന്റെ ലോക്ക് തുറ്ക്കാനുള്ള ശ്രമം ഉപേക്ഷിയ്ക്കുക.
      ഫോണിലേയ്ക്ക് എഫ് എക്സ്പ്ലോറര് (FExplorer) എന്ന സോഫ്റ്റ്വെയര് ഡൗണ്ലോളഡ് ചെയ്ത് തുറന്ന്ഇകന്സ്ടോള് ചെയ്തശേഷം.
      ആപ്ലിക്കേഷനിലെ പാത്ത് തുറന്ന് mmcstore എന്ന ഫയല് തെരയുക.
      കണ്ടെത്തിക്കഴിഞ്ഞാല് mmcstore.txt എന്ന് പേര് മാറ്റുക.
      ഇനി കമ്പ്യൂട്ടറില് നോട്ട്പാഡ് തുറന്ന് ഈ ഫയല് അതിലേയ്ക്ക് കോപ്പി ചെയ്യുക.
      ഇപ്പോള് നോട്ട്പാഡില് നിങ്ങളുടെ പാസ്വേഡ് കാണാന് സാധിയ്ക്കും..

      Delete

മലയാളത്തില്‍ ഇവിടെ ടൈപ്പ് ചെയ്യാം

Type in Malayalam (Press Ctrl+g to toggle between English and Malayalam)

ജനപ്രിയ പോസ്റ്റുകള്‍

 
2011 കമ്പ്യൂട്ടര്‍ ടിപ്സ് | നന്ദി.വീണ്ടും വരിക സ്പോണ്‍സര്‍ : ഡയറി കുറിപ്പുകള്‍ , സൈബര്‍ കിച്ചന്‍ , കമ്പ്യൂട്ടര്‍ ടിപ്സ്