എക്സലില്‍ സംഖ്യകള്‍ അക്ഷരങ്ങളിലേക്ക് മാറ്റാം (Number in Words)

എക്സലില്‍ ജോലി ചെയ്യുന്ന എല്ലാവരും ആഗ്രഹിക്കുന്ന ഒരു ഫങ്ങ്ഷനാണ് സംഖ്യകളെ അക്ഷരത്തിലേക്ക് മാറ്റുന്നതു. പലരും പല രീതിയിലും ഈ സംഗതി ചെയ്യുന്നുണ്ടെങ്കിലും ഇതാ ഒരു എളുപ്പ വഴി.
൧. http://203.123.41.99/n2w.xla ഈ ലിങ്കില്‍ നിന്നും n2w.xla എന്ന ഫയല്‍ ഡൌണ്‍ലോഡ് ചെയ്യുക.
൨. എക്സല്‍ ഓപ്പണ്‍ ചെയ്യുക
൩. Tools->Addins നിന്നും Browse ക്ലിക്ക്‌ ചെയ്തു ഡൌണ്‍ലോഡ് ചെയ്ത ഫയല്‍ സെലക്ട്‌ ചെയ്യുക

 

















൪. "Addins" വിന്‍ഡോയില്‍ നിന്നും "Number to Words" എന്നത് സെലക്ട്‌ ആണെന്ന് ഉറപ്പുവരുത്തി ക്ലോസ് ചെയ്യുക

 




൫. ഇനി ഏതെങ്കിലും സെല്ലില്‍ =n2w(12345) എന്ന് കൊടുക്കുക
സെല്‍ വാല്യൂ Rupees Twelve Thousand Three Hundred Forty Five Only എന്ന് കാണും.
നിങ്ങള്ക്ക് പൂജ്യം മുതല്‍ 99,99,99,999 വരെ ഏതൊരു സംഖ്യയെയും അക്ഷരത്തിലേക്ക് മാറ്റാം
ഈ ഫങ്ങ്ഷന്‍ സാധാരണ ഏതൊരു എക്സല്‍ ഫങ്ങ്ഷനുകളെപ്പോലെ ഉപയോഗിക്കാം
ഉദാഹരണത്തിന്:
=n2w(int(346/47)+45)
=n2w(324+45)
=n2w(1023*89)
=n2w(A2+B2)
പിന്നെ ഒരു കാര്യം കൂടി, ഇത് ഞാന്‍ സ്വയം പ്രോഗ്രാം ചെയ്തതാണ്. ഏതൊരു സുഹൃത്തിന്നും ഇത് ഫ്രീ ആയി ഉപയോഗിക്കുകയോ കൈ മാറുകയോ ചെയ്യാം
http://c.statcounter.com/7423051/0/24298229/1/
പരിഷ്കാരം 1: എക്സല്‍ 2007/2010 ല്‍  "Excel Options" (File ->Options) ല്‍ നിന്നും "Addins" സെലക്ട്‌ ചെയ്ത് "Go" ബട്ടണില്‍ ക്ലിക്ക് ചെയ്താല്‍ "Addin" സ്ക്രീന്കിട്ടും


പരിഷ്കാരം 2 : ഗൂഗിള്‍ സെര്‍ച്ച്‌ ഉപയോഗിച്ചും സംഖ്യകളെ അക്ഷരങ്ങളിലേക്ക് മാറ്റാം പക്ഷെ ഉത്തരങ്ങള്‍ South Asian numbering system (ലക്ഷവും കോടിയുമുള്ള സിസ്റ്റം) ല്‍ ആയിരിക്കില്ല
ഇതാ കാണൂ : www.google.com/search?q=999999+in+words


 


പരിഷ്കാരം 3 : ഞാന്‍ ഈ യൂട്ടിലിറ്റി ഭാരതത്തിലുള്ളവരെ അല്ലെങ്കില്‍ ഭാരതത്തില്‍ ഉപയോഗിക്കുവാന്‍ വേണ്ടിയിട്ടുള്ളതായിരുന്നു. എന്നാല്‍ South Asian numbering system ഉപയോഗിക്കുന്ന മറ്റു രാജ്യങ്ങളിലുള്ള സുഹൃത്തുക്കള്‍ക്ക് വേണ്ടി ഇതില്‍ ചെറിയൊരു മാറ്റം വരുത്തുന്നു. ആദ്യമുള്ള Rupees ഉം അവസാനത്തെ Only ഉം മുറിച്ചു മാറ്റി ലളിതമാക്കിയിരിക്കുന്നു. ഡൌണ്‍ലോഡ് ചെയ്യാന്‍ വേണ്ടി ക്ലിക്ക് ചെയ്യൂ:
http://203.123.4.99/Plain_n2w.xla
ഇനി നിങ്ങള്ക്ക് AED യില്‍ വേണമെങ്കില്‍ ="AED" & n2w(12345) & " Only" എന്നു കൊടുക്കൂ. ഈ യൂട്ടിലിറ്റി ഇനി ഏതു നാണയ ചിഹ്ന്നത്തോടു കൂടിയും ഉപയോഗിക്കാം.
 




0 comments:

മലയാളത്തില്‍ ഇവിടെ ടൈപ്പ് ചെയ്യാം

Type in Malayalam (Press Ctrl+g to toggle between English and Malayalam)

ജനപ്രിയ പോസ്റ്റുകള്‍

 
2011 കമ്പ്യൂട്ടര്‍ ടിപ്സ് | നന്ദി.വീണ്ടും വരിക സ്പോണ്‍സര്‍ : ഡയറി കുറിപ്പുകള്‍ , സൈബര്‍ കിച്ചന്‍ , കമ്പ്യൂട്ടര്‍ ടിപ്സ്